Image

ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്

Published on 23 May, 2018
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ന്യൂയോര്‍ക്ക് : മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്‌നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി അഞ്ചാം എപ്പിസോഡിലേക്കു കടക്കുന്നു.

ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരു പക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍നിന്ന്വരുന്ന മാധൂര്യമേറിയ ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ പകരുന്നതാണ് .

മികച്ച പുതിയ അവതാരകരെയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. അഞ്ചാം എപ്പിസോഡില്‍ നമുക്കായി പാടുന്നത് തഹസിന്‍ മുഹമ്മദ്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മുഹമ്മദ് റാഫി എന്ന അറിയപ്പെടുമെന്ന സുപരിചിതിനായ ഈഗായകന്‍ നാട്ടില്‍ 5 തവണ സര്‍വലകാലശാല യുവജോനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇടപ്പിള്ളി സ്വദേശിയാണ്. ഐ ടി പ്രൊഫഷണലായ തഹസിന്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു .

വിഷ്ണു വിശ്വഭരന്‍ ന്യൂജേഴ്‌സിയിലെ എഡിസണില്‍ താസിക്കുന്ന സ്വന്തമായി ഐ ടി കമ്പനി നടത്തുന്ന ഗായകന്‍ കൂടിയാണ്. നാട്ടിലെ വിവിധ ചാനലുകളില്‍ സംഗീത പ്രോഗ്രം നടത്തിയിരുന്നു . പ്രശസ്തമായ ഗന്ധര്‍വ്വസംഗീതമത്സരത്തില്‍ സെമി ഫൈനലിസ്‌റ് കൂടിയാണ് വിഷ്ണു . തിരുവനന്തപുരം സ്വദേശിയായ വിഷ്ണു സംഗീതത്തെ മറ്റെല്ലാത്തിനേക്കാള്‍ പ്രധാനമയി കരുതുന്നു.

അമേരിക്കന്‍ മലയാളികളില്‍ പുതിയതലമുറയിലെ കുട്ടികള്‍ക്ക് പൊതുവെ മലയാള ഭാഷയോടും കലകളോടും പരിചയ കുറവാണു. ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള പീറ്റര്‍ ഫാമിലിയിലെ മൂത്ത സഹോദരനും ഗായകനുമായ ഷാജി പീറ്ററുടെയും ജ്യോതിയുടെയും ഇളയ മകളാണ് സാറ പീറ്റര്‍. 12-)0 ക്ലാസ്സില്‍പഠിക്കുന്ന സാറ മ്യൂസിക് മെയിന്‍ എടുത്ത കോളേജില്‍ പോകാന്‍ തയാറെടുക്കുന്നു. ഇംഗ്ലീഷ് പാട്ടുകളും മലയാളം പാട്ടുകളും ഒരുപോലെ പാടുന്ന മിടുക്കിയാണ് സാറ .

ഓര്‍മസ്പര്‍ശത്തിന്റെ അഞ്ചാമത് എപ്പിസോഡില്‍ പാടുന്ന പുതിയ തലമുറയിലെ മറ്റൊരാള്‍ജിയ അക്കക്കാട്ടു ന്യൂയോര്‍ക്കിലെറോക്ക്ലാന്റില്‍ താമസിക്കുന്നവിന്‍സെന്റ്- ലിന്‍ഡ ദമ്പതികളുടെ ഇളയ മകളാണ്. സംഗീതത്തില്‍ ഭാവി വാഗ് നാമാണ് ഈ കൊച്ചു മിടുക്കി .

ഈ സംഗീ തപരിപാടിയില്‍ ഇതിനൊടകംതന്നെ മികച്ച ഗായകരായ അനിതകൃഷ്ണ, ജോകിന്‍ ദേവസ്സി, ശബരീനാഥ്, സിജി ആനന്ദ് , ജിനു ജേക്കബ് , നവീന്‍ അഗസ്റ്റിന്‍, സ്‌നേഹ വിനോയി, കൂടാതെ റെക്കോര്‍ഡിങ്ങ് നടന്നു കൊണ്ടിരിക്കുന്ന മികച്ച ഗായകരായ സോഫി, ശാലിനി, സുഷ്മ പ്രവീണ്‍, കാര്‍ത്തിക ഷാജി, അലക്‌സ് ,ജെഫ്റി, നോയല്‍ അലക്സ് എന്നിവര്‍ക്കു പുറമെ ഹ്യൂസ്റ്റണിലും ഡള്ളസിലും റെക്കോര്‍ഡിങ്ങ് പുരോഗമിക്കുന്നു.

ടെലിത ലിസ് , ഷെറിന്‍ കാള്‍ട്ടന്‍ , കെനീറ്റ കുംബിളുവേലി എന്നിവര്‍ ഈ പരിപാടിയുടെ മികച്ച അവതാരകരാണ്. ഓര്‍മസ്പര്‍ശം കൈരളി ടിവിയിലും പീപ്പിള്‍ ടിവിയിലും ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതോടപ്പം ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി കൈരളി അറേബ്യ ടിവിയിലും കാണാവുന്നതാണ് . ഈ പരിപാടി പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് പ്രസ് ക്ലബ്ബിന്റെ ടെക്‌നീക്കല്‍ ഏക്‌സെലെന്‍സ്അവാര്‍ഡ് ലഭിച്ച ബിനു തോമസും സൗണ്ട് ചെയുന്നത് അനൂപമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 914 954 9586, 347 903 2468 
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
ഓര്‍മസ്പര്‍ശം- ഓര്‍മ്മകള്‍ ഉണര്‍ത്തി അഞ്ചാം എപ്പിസോഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക