Image

ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍

Published on 24 May, 2018
ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍
തൃശൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍. രാജ്യത്ത്‌ തന്നെ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി, ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മിറ്റി അംഗമായിരിക്കുന്നു.

എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ്‌ നന്ദനയെ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. കൊടുങ്ങല്ലൂരിലെ സഖാവ്‌ എബി ബിജേഷ്‌ നഗറിലാണ്‌ ജില്ലാ സമ്മേളനം. എസ്‌എഫ്‌ഐയുടെ പരിപാടികളിലെ സജീവ സാന്നിധ്യമാണ്‌ നന്ദന. കഴിഞ്ഞ വര്‍ഷത്തെ എസ്‌എഫ്‌ഐ അംഗത്വ വിതരണ ക്യാംപെയ്‌ന്‌ തുടക്കമിട്ടത്‌ നന്ദനയ്‌ക്ക്‌ മെമ്‌ബര്‍ഷിപ്പ്‌ നല്‍കിക്കൊണ്ടായിരുന്നു. ഇടയ്‌ക്ക്‌ വെച്ച്‌ നന്ദനയുടെ പഠനം നിന്നുപോയിരുന്നുവെങ്കിലും ഡിഗ്രി പഠനത്തിനായി നന്ദന കോളേജുകളില്‍ അഡ്‌മിഷന്‌ ശ്രമിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക