Image

തൂത്തുക്കുടിയില്‍ ജനം വെടിയേറ്റ്‌ വീഴുമ്‌ബോള്‍ ഫിറ്റ്‌നസ്‌ ചലഞ്ച്‌ കളിക്കുന്ന മോദി; പ്രധാന മന്ത്രിയുടെ നിരുത്തരവാദത്തിനെതിരെ രൂക്ഷ വിമര്‍ശനം

Published on 24 May, 2018
തൂത്തുക്കുടിയില്‍ ജനം വെടിയേറ്റ്‌ വീഴുമ്‌ബോള്‍ ഫിറ്റ്‌നസ്‌  ചലഞ്ച്‌ കളിക്കുന്ന മോദി; പ്രധാന മന്ത്രിയുടെ നിരുത്തരവാദത്തിനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ്‌ പ്ലാന്റിനെതിരായ സമരത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായിട്ടും ഒരു വാക്കുപോലും പറയാതിരിക്കുകയും വിരാട്‌ കോഹ്‌ലിയുടെ ഫിറ്റ്‌നസ്‌ ചലഞ്ച്‌ ഏറ്റെടുത്തത്‌ ട്വീറ്റ്‌ ചെയ്യാന്‍ സമയം കണ്ടെത്തുകയും ചെയ്‌ത പ്രധാനമന്ത്രിയുടെ നടപടിക്കെതരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു.

'മോഡീ, തമിഴ്‌നാട്ടില്‍ പൊലീസ്‌ 12 പേരെ കൊന്നു. നിങ്ങള്‍ വാ തുറന്നിട്ടില്ല. ഇവിടെ നിങ്ങള്‍ ഒരു കായിക താരത്തോടൊപ്പം കളിക്കുകയാണ്‌, നാണക്കേട്‌'.

'തമിഴ്‌നാട്ടില്‍ കഴിഞ്ഞ മൂന്നുദിവസമായി സ്ഥിതി നിയന്ത്രണാതീതമാണ്‌. ഇതുവരെ 12 പൗരന്മാര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ട്വീറ്റുകളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ വിരാടിന്റെ ഫിറ്റ്‌നസ്‌ ചലഞ്ച്‌ കളിക്കുകയാണ്‌. ഇതുപോലെ നാണംകെട്ട ഒരു പ്രധാനമന്ത്രിയുള്ളതില്‍ ലജ്ജതോന്നുന്നു'; എന്നാണ്‌ മറ്റൊരു പ്രതികരണം.

മലിനീകരണമുണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ്‌ കോപ്പര്‍ പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പിലാണ്‌ കൂട്ടമരണമുണ്ടായത്‌.


പ്രധാനമന്ത്രിയെ കൂടാതെ തന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മയേയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണിയേയും കോഹ്‌ലി വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസമാണ്‌ ഒളിംപിക്‌സ്‌ മെഡല്‍ ജേതാവും മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ്‌ റാത്തോഡ്‌ ഹം ഫിറ്റ്‌ തോ ഇന്ത്യ ഫിറ്റ്‌ എന്ന ഫിറ്റ്‌നസ്‌ ചലഞ്ചിന്‌ തുടക്കം കുറിച്ചത്‌. നമ്മള്‍ ഫിറ്റായാല്‍ രാജ്യവും ഫിറ്റാവും. നിങ്ങളുടെ ഫിറ്റ്‌നസ്‌ രഹസ്യം എന്തായാലും അതിന്റെ വീഡിയോ പങ്കുവയ്‌ക്കുക എന്ന്‌ അറിയിച്ച്‌ 20 പുഷ്‌ അപ്പുകള്‍ എടുത്തായിരുന്നു റാത്തോഡ്‌ ഫിറ്റ്‌നസ്‌ ചലഞ്ച്‌ ആരംഭിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ കഴിഞ്ഞ ദിവസം 20 സ്‌പൈഡര്‍ പ്ലാങ്ക്‌സ്‌ എടുത്ത്‌ കൊഹ്‌ലി മൂന്ന്‌ പേരെയും വെല്ലുവിളിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക