Image

തൂത്തുക്കുടി; തെളിവെടുപ്പ്‌ ഇന്ന്‌, മേഖലയില്‍ ഇന്റര്‍നെറ്റ്‌ നിരോധിച്ചു

Published on 24 May, 2018
തൂത്തുക്കുടി; തെളിവെടുപ്പ്‌ ഇന്ന്‌, മേഖലയില്‍ ഇന്റര്‍നെറ്റ്‌ നിരോധിച്ചു
വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന തൂത്തുക്കുടിയിലെ മലിനീകരണ ശാല അടച്ച പൂട്ടണമെന്നാവശ്യപ്പെട്ട്‌ നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജൂഡീഷ്യല്‍ തെളിവെടുപ്പ്‌ ഇന്ന്‌ നടക്കും. അതിനിടെ, തൂത്തുക്കുടി,കന്യാകുമാരി,തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ്‌ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.

വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന സമരത്തില്‍ ദിനം പ്രതി ജനപങ്കാളിത്തം കൂടിവരുന്നത്‌ മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഈ നടപടി. ചെമ്പു ശുദ്ധീകരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുനായി ബന്ധപ്പെട്ട്‌ ഇതുവരെ വെടിവെയ്‌പ്പില്‍ 13പേരാണ്‌ മരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക