Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: സജി ചെറിയാന്റെ പത്രിക സ്വീകരിച്ചതിനെതിരെ ഹര്‍ജി

Published on 24 May, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: സജി ചെറിയാന്റെ പത്രിക സ്വീകരിച്ചതിനെതിരെ ഹര്‍ജി


ശരിയായ സ്വത്ത്‌ വിവരം വെളിപ്പെടുത്താതെ സത്യവാങ്‌മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത്‌ സ്ഥാനാര്‍ഥി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്‌ ഹൈകോടതിയില്‍ ഹരജി. സ്വത്ത്‌ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച്‌ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്‌ ഹരജി നല്‍കിയത്‌.

സര്‍വിസ്‌ സഹകരണ ബാങ്കിന്റെ പത്ത്‌ രൂപയുടെ ഓഹരി വിവരം പോലും പത്രികയ്‌ക്കൊപ്പമുള്ള സ്വത്ത്‌ വിവരത്തില്‍ വെളിപ്പെടുത്തിയ സജി ചെറിയാന്‍ ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ സൊസൈറ്റിയിലെ ഓഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന്‌ ഹരജിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക