Image

'തൂത്തുക്കുടി'യില്‍ ഡിഎംകെ നേതാവ്‌ സ്റ്റാലിന്‍ അറസ്റ്റില്‍

Published on 24 May, 2018
'തൂത്തുക്കുടി'യില്‍ ഡിഎംകെ നേതാവ്‌ സ്റ്റാലിന്‍ അറസ്റ്റില്‍


തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ്‌ യൂണിറ്റ്‌ വിപുലീകരണത്തിനെതിരെ പ്രക്ഷോഭം നടത്തിയവരെ പൊലീസ്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച ഡികെഎം വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം കെ സ്റ്റാലിന്‍ അറസ്റ്റില്‍. തമിഴ്‌നാട്‌ നിയമസഭയ്‌ക്ക്‌ സമീപത്ത്‌ നിന്നാണ്‌ സ്റ്റാലിനെ പൊലീസ്‌ അറസ്റ്റ്‌ ചെയതത്‌. സ്റ്റാലിനൊപ്പം പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

നാളെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ പൊലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. ഡി എം കെ, കോണ്‍ഗ്രസ്‌, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം, മുസ്ലിംലീഗ്‌, തുടങ്ങിയ കക്ഷികളാണ്‌ ബന്ദിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. ബന്ദ്‌ തമിഴ്‌ വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന്‌ ഡി എം കെ പത്രക്കുറിപ്പില്‍ പറഞ്ഞു.

ചെമ്പു ശുദ്ധീകരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരത്തിനെതിരെ പൊലീസ്‌ നടത്തിയ വെടിവെയ്‌പ്പില്‍ ഇതുവരെ 12 പേരാണ്‌ മരിച്ചത്‌.കഴിഞ്ഞ ദിവസം തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ്‌ യൂണിറ്റ്‌ വിപുലീകരണത്തിന്‌ മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ നല്‍കിയിരുന്നു. 1996 ലാണ്‌ സ്‌റ്റൈര്‍ലൈറ്റ്‌ യൂണിറ്റ്‌ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ്‌ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്‌. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ്‌ അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നാട്ടുകാര്‍ സമരം ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക