Image

മാണി പിന്തുണ പ്രഖ്യാപിച്ചത് ചെങ്ങന്നൂരില്‍ യു ഡി എഫിന്റെ വിജയസാധ്യത സുനിശ്ചിതമാക്കുന്നു, ഉമ്മന്‍ചാണ്ടി

Published on 24 May, 2018
മാണി പിന്തുണ പ്രഖ്യാപിച്ചത് ചെങ്ങന്നൂരില്‍ യു ഡി എഫിന്റെ വിജയസാധ്യത സുനിശ്ചിതമാക്കുന്നു, ഉമ്മന്‍ചാണ്ടി
എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ പിണറായി വിജയന്‍ ഒരുമേഖലയിലും അത് യാഥാര്‍ഥ്യമാക്കിയില്ലന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉപതെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ വൈസ് പ്രസിഡന്റായ അയ്യപ്പസേവാ സംഘം ഒരു സന്നദ്ധ സംഘടനയാണ്. ഭരണനേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നാലുവര്‍ഷത്തെ മോദിയുടെ ഭരണം ഇന്ത്യയെ തകര്‍ത്തു. ഇതിനെതിരെ ശക്തമായ ജനവികാരമുണ്ട്. 2016 ലേതില്‍നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണമത്സരമല്ല ചെങ്ങന്നൂരിലേത്. മത്സരം എല്‍ ഡി എഫും യ യു ഡി എഫും തമ്മിലാണ്. മാണി പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിന്റെ വിജയസാധ്യത സുനിശ്ചിതമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക