Image

ജഡ്ജി നിയമനം ജാതിക്കോ മതത്തിനോ പതിച്ചു നല്‍കേണ്ട; തുറന്നടിച്ച് ജസ്റ്റീസ് കെമാല്‍ പാഷ

Published on 24 May, 2018
ജഡ്ജി നിയമനം ജാതിക്കോ മതത്തിനോ പതിച്ചു നല്‍കേണ്ട; തുറന്നടിച്ച് ജസ്റ്റീസ് കെമാല്‍ പാഷ

കൊച്ചി: നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തിനെതിരെ തുറന്നടിച്ച് ജസ്റ്റീസ് കെമാല്‍ പാഷ.ജഡ്ജി നിയമനത്തിലാണ ഹെക്കോടതി ജഡ്ജി വിമര്‍ശനവുമായി രംഗത്തെത്തിയത്. ജഡ്ജിമാരുടെ നിയമനം എതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചു നല്‍കേണ്ടതില്ലെന്നു ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുന്ന കെമാല്‍ പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ തുറന്നടിച്ചു.

ജഡ്ജിമാരുടെ നിയമനം എതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചു നല്‍കേണ്ടതില്ല. ജഡ്ജിമാരുടെ ബന്ധുക്കളാണു കൊളിജീയം നിര്‍ദേശിച്ചിരിക്കുന്ന പട്ടികയിലുള്ളത്. ജഡ്ജി നിയമനം കുടുംബകാര്യമല്ല. ഇപ്പോള്‍ നിയമനത്തിനു പരിഗണിക്കുന്നവര്‍ സ്ഥാനത്തിനു യോഗ്യരല്ല. വിരമിച്ചശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ഏറ്റെടുത്താല്‍ തന്നെ മൂന്നുവര്‍ഷത്തെ ഇടവേള നല്‍കണം കെമാല്‍ പാഷ പറഞ്ഞു. 

ഹൈക്കോടതി ആര്‍ജിച്ച മഹത്വം ഇല്ലാതാക്കുന്ന കാര്യങ്ങളാണ് അടുത്തകാലത്ത് ഉണ്ടായത്. ചില ബാഹ്യശക്തികള്‍ വിധിന്യായത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും കെമാല്‍ പാഷ വിമര്‍ശിച്ചു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും കെമാല്‍ പാഷയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക