Image

ദത്താത്രേയയുടെ ഏകമകന്റെ മരണത്തില്‍ രോഹിത് വെമുലയുടെ അമ്മ

Published on 24 May, 2018
ദത്താത്രേയയുടെ ഏകമകന്റെ മരണത്തില്‍ രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന്റെ മരണത്തില്‍ അനുശോചിച്ച് ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. മകന്‍ നഷ്ടപ്പെട്ട വേദന വ്യക്തമായി അറിയുന്ന ആളാണു താനെന്നും ദത്താത്രേയയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നെന്നും രാധിക വെമുല ഫേസ്ബുക്കില്‍ കുറിച്ചു. ജയ് ഭീം എന്ന അഭിവാദ്യത്തോടെയാണ് രാധികയുടെ കുറിപ്പ് അവസാനിക്കുന്നത്. ദത്താത്രേയയുടെ മകന്‍ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചിരുന്നു. 

2016 ജനുവരിയില്‍ രോഹിത് വെമുലയുടെ അകാല മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളില്‍ ബന്ദാരു ദത്താത്രേയയ്ക്കും പങ്കുണ്ടായിരുന്നെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി എബിവിപി പ്രസിഡന്റ് സുശീലിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട്, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎസ്എ) പ്രവര്‍ത്തകരായ രോഹിത് വെമുലയെയും മറ്റു നാലുപേരെയും എക്‌സിക്യുട്ടീവ് കമ്മിറ്റി ഹോസ്റ്റലില്‍നിന്നു പുറത്താക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക