Image

ബിപ്ലബിനു സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരനെ പാന്പുകടിച്ചു; മുഖ്യമന്ത്രിക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ നല്‍കിയപ്പോള്‍ പോലീസുകാരെ പാര്‍പ്പിച്ചത് സ്‌റ്റോര്‍ റൂമില്‍

Published on 24 May, 2018
ബിപ്ലബിനു സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരനെ പാന്പുകടിച്ചു; മുഖ്യമന്ത്രിക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ നല്‍കിയപ്പോള്‍ പോലീസുകാരെ പാര്‍പ്പിച്ചത് സ്‌റ്റോര്‍ റൂമില്‍

നെടുന്പാശേരി: ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നെടുന്പാശേരിയില്‍ എത്തിയ പോലീസുകാരന് പാന്പുകടിയേറ്റു. 

വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തങ്ങുന്‌പോള്‍ അവിടെ ഡ്യൂട്ടിയിലായിരുന്ന കളമശേരി എആര്‍ ക്യാന്പിലെ സിവില്‍ പോലീസ് ഓഫീസറായ റോജിനാണ് പാന്പുകടിയേറ്റത്. റോജിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാന്പിനെ അപ്പോള്‍ തന്നെ തല്ലിക്കൊന്നു.

കൊച്ചിയില്‍ ബുധനാഴ്ച എത്തിയ ത്രിപുര മുഖ്യമന്ത്രി മാരിയറ്റ് ഹോട്ടലിലാണ് തങ്ങിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇവിടെ ആറ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. സുരക്ഷ്‌ക്ക് എത്തിയ പോലീസുകാര്‍ക്ക് ഹോട്ടലില്‍ മുറി നല്‍കിയില്ല. പകരം സ്‌റ്റോര്‍ റൂമാണ് നല്‍കിയത്. ഇവിടെവച്ചാണ് റോജിക്കു പാന്പുകടിയേറ്റത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക