Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു

Published on 24 May, 2018
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനത്തിന് മെല്‍ബണ്‍ മൗണ്ട് മോര്‍ട്ടണ്‍ ക്യാന്പ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ ഉജ്ജ്വല സമാപനം.

ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 60 ഓളം യുവജനങ്ങള്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂറിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് യുവജന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. 

സഭ യുവജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും സഭയുടെ വളര്‍ച്ചയില്‍ യുവജനങ്ങള്‍ക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാര്‍ ബോസ്‌കോ പുത്തൂര്‍ യുവജനങ്ങളെ ഓര്‍മിപ്പിച്ചു. രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്‌ളിന്‍ ഫാ. സാബു ആടിമാക്കിയില്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഫ്രെഡി എലുവുത്തിങ്കല്‍ തുടങ്ങിയ വൈദികരുടെ സജീവ സാന്നിധ്യം യുവജന കൂട്ടായ്മക്ക് ഉണര്‍വേകി. 

സീറോ മലബാര്‍ പാരന്പര്യത്തേയും സംസ്‌കാരത്തേയും കുറിച്ച് മാര്‍ ബോസ്‌കോ പുത്തൂര്‍ നയിച്ച സെഷന്‍ സീറോ മലബാര്‍ സഭയെ കൂടുതല്‍ അടുത്തറിയാന്‍ യുവജനങ്ങളെ സഹായിച്ചു. ഫാ. ഫ്രെഡി എലുവുത്തിങ്കല്‍, ഫാ. സാബു ആടിമാക്കിയില്‍, ലീഡര്‍ഷിപ്പ് പരിശീലകന്‍ ഡോണി പീറ്റര്‍ എന്നിവര്‍ നയിച്ച വിവിധ സെഷനുകള്‍ സഭയെകുറിച്ചും സഭയിലെ യുവജന പങ്കാളിത്തത്തെ കുറിച്ചും യുവാക്കള്‍ക്ക് ദിശാബോധം നല്‍കി. മൗണ്ട് മോര്‍ട്ടന്‍ സംഘം നേതൃത്വം നല്കിയ വിവിധ ടീം ബില്‍ഡിംഗ് ആക്റ്റിവിറ്റികളില്‍ യുവജനങ്ങള്‍ ഏറെ ആവേശത്തോടെ പങ്കെടുത്തു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്ത യുവജനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവസരം ലഭിച്ചു. സഭയെയും പ്രത്യേകിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടിപ്പിച്ച വിവിധ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും രൂപതയിലെ യുവജന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന്‍ ഏറെ സഹായകമാകും.

യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രൂപതയുടെ നാഷണല്‍ യൂത്ത് ഭാരവാഹികളുടെയും റീജണല്‍ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടത്തി. നാഷണല്‍ ടീം കോര്‍ഡിനേറ്ററായി കാന്‍ബറയില്‍ നിന്നുള്ള ജെന്‍സിന്‍ സി. ടോമിനെയും സെക്രട്ടറിയായി മെല്‍ബണില്‍ നിìള്ള ജോവാന്‍ സെബാസ്റ്റ്യനെയും കമ്മിറ്റി അംഗങ്ങളായി നവീന്‍ ജോസഫ് (പെര്‍ത്ത്), ക്രിസ്റ്റീന തോമസ് (ബ്രിസ്‌ബേന്‍), ഷെവിന്‍ ബിജു (മെല്‍ബണ്‍), പോള്‍ കൊല്ലറക്കല്‍ (അഡ്‌ലെയ്ഡ്), ഡിക്‌സണ്‍ ഡേവിസ് (നനകാസില്‍) എന്നിവരെയും തെരഞ്ഞെടുത്തു. മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക