Image

കീടാണുക്കളുടെ അഭാവം കാന്‍സറിനു കാരണമാകുന്നുവെന്നു പഠനം

Published on 24 May, 2018
കീടാണുക്കളുടെ അഭാവം കാന്‍സറിനു കാരണമാകുന്നുവെന്നു പഠനം

ബര്‍ലിന്‍: കീടാണുക്കള്‍ക്കെതിരായ ബോധവത്കരണമാണ് എവിടെയും. എന്നാല്‍, ശുചിത്വം കൂടിക്കൂടി കീടാണുക്കള്‍ ഇല്ലാതാകുന്നത് കുട്ടികളില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

രണ്ടായിരത്തിലൊന്ന് കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന ബ്ലഡ് കാന്‍സറിനു കാരണമാകുന്നത് ചിലയിനം കീടാണുക്കളുടെ അഭാവമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. 

ജീവിതാരംഭത്തില്‍ ആവശ്യത്തിനു കീടാണുക്കളെ പരിചയപ്പെടാതിരിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പില്‍ക്കാലത്ത് കാന്‍സറാക്കി മാറ്റുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ പ്രഫ. മെല്‍ ഗ്രീവ്‌സ് പറയുന്നത്. 

ആധുനികവും പുരോഗമിച്ചതുമായ സമൂഹങ്ങളിലാണ് ബ്ലഡ് കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ആധുനിക ജീവിത രീതിക്ക് ഈ രോഗവുമായി ബന്ധമുള്ളതായാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്ന് മുപ്പതു വര്‍ഷംകൊണ്ടു ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ വാദിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക