Image

ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ

Published on 24 May, 2018
ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ

ബര്‍ലിന്‍: ചെലവു കുറഞ്ഞ വിമാന സര്‍വീസുകളോടു മത്സരിക്കാന്‍ ദീര്‍ഘദൂര യാത്രകള്‍ക്കും നിരക്കിളവ് നല്‍കാന്‍ ലുഫ്താന്‍സ തയാറെടുക്കുന്നു. നോര്‍ത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക. ഇത് വിജയിക്കുകയാണെങ്കില്‍ മറ്റുള്ള സോണുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും കന്പനി പറയുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ വ്യോമ ഗതാഗത ഗ്രൂപ്പാണ് ലുഫ്താന്‍സ. നിരക്ക് ഇളവ് നല്‍കുന്ന ടിക്കറ്റുകള്‍ക്കും ഹാന്‍ഡ് ലഗേജ്, കേറ്ററിംഗ് സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമെന്നും എന്നാല്‍, ഫ്രീ ചെക്ക്ഡ് ലഗേജോ സീറ്റ് തെരഞ്ഞെടുക്കാനുള്ള അവസരമോ ലഭിക്കില്ലെന്നും കന്പനി അറിയിച്ചു.

നിലവിലുള്ള ഇക്കോണമി ടിക്കറ്റിനെക്കാള്‍ കുറവായിരിക്കും ഇക്കോണമി ലൈറ്റ് ടിക്കറ്റിനെന്ന് കന്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, തുക എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ലുഫ്താന്‍സയുടെ സബ്‌സിഡിയറികളായ സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് എന്നിവയിലും ആനുകൂല്യം ലഭ്യമാകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക