Image

ബര്‍ഗന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഡോ. ജോജി ചെറിയാന്

വർഗീസ് പ്ലാമൂട്ടിൽ Published on 24 May, 2018
ബര്‍ഗന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഡോ. ജോജി ചെറിയാന്
ഹാക്ക൯സാക്ക്, ന്യൂജേഴ്സി: ഏഷ്യന്‍ അമേരിക്ക൯ പാസഫിക്ക് ഐലന്‍ഡ്  പൈതൃക ആഘോഷങ്ങള്‍  ന്യൂജേഴ്സിയിലെ   ബ൪ഗ൯ കൗണ്ടി ആസ്ഥാനമായ ഹാക്ക൯സാക്കില്‍ മെയ്22  ന് നടത്തപ്പെട്ടു.

ഇന്ത്യ, ചൈന, കൊറിയ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ കൗണ്ടി എക്സിക്യൂട്ടീവ് ജെയിംസ് ടെഡസ്കോ ആമുഖ പ്രസംഗവും, കൊറിയയുടെ ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഹയോ സങ്ങ് പാര്‍ക്ക് മുഖ്യ പ്രഭാഷണവും നടത്തി.  ആഘോഷത്തോടനുബന്ധിച്ച് ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങളെ അംഗീകരിച്ച് അവാര്‍ഡുകളും നല്‍കപ്പെട്ടു. 

ഈ വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിംഗ് കമ്മ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ബര്‍ഗന്‍ഫീല്‍ഡ് നിവാസിയായ ഡോ. ജോജി ചെറിയാനാണ് ലഭിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനും ബര്‍ഗന്‍ കൗണ്ടിയിലെ മുഖ്യധാരാ സമൂഹത്തിനും ചെയ്തുവരുന്ന വിവിധ സേവനങ്ങളെ പുരസ്കരിച്ചാണ് ഡോ. ജോജി ചെറിയാനെ  ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. മുഴുവന്‍ സമയ ജോലിയ്ക്കും  മൂന്നു കുട്ടികളടങ്ങുന്ന കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ സാമൂഹ്യസേവനരംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് ഡോ. ജോജി.  മലയാളി സമൂഹത്തിന്‍റെ  ഏതൊരാവശ്യത്തിനും എപ്പോഴും അദ്ദേഹം കൂടെയുണ്ടാകും.    ബര്‍ഗന്‍ഫീല്‍ഡിലെ ബോര്‍ഡ് ഓഫ്  ഹെല്‍ത്തില്‍ പ്രസിഡന്‍റായും,  ബര്‍ഗന്‍  വാളണ്ടിയര്‍ സെന്‍ററില്‍  ജീവിതം വഴിമുട്ടിയ      യുവാക്കള്‍ക്ക്   കൗണ്‍സലിങ് നല്‍കുന്ന  യൂത്ത് മെന്‍റോറായും, മെഡിക്കല്‍ കവറേജില്ലാത്ത ആളുകള്‍ക്ക് വൈദ്യസഹായം നല്‍കുന്ന ബര്‍ഗന്‍ വോളണ്ടിയര്‍ മെഡിക്കല്‍ ഇനീഷ്യറ്റീവില്‍ വോളണ്ടിയര്‍ ഫിസിഷ്യനായും  (Bergen Volunteer Medical Initiative (BVMI) സേവനമനുഷ്ഠിക്കുന്നു.  മെഡിക്കല്‍ ബിരുദത്തോടൊപ്പം പബ്ലിക്ക് ഹെല്‍ത്തില്‍ എം. പി. എച്ചും(MPH), ബിഹേവിയറല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ എം. ഫിലും, ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ ഫെലോഷിപ്പും സമ്പാദിച്ചു. കേരളത്തിലെ സ്കൂളുകളിലെ പൊതു ശുചീകരണ നിലവാരം(Sanitation)  ഉയര്‍ത്തുക, സാമ്പത്തികമായി   അവശതയനുഭവിക്കുന്നവര്‍ക്ക്  ആരോഗ്യപരിപാലനത്തില്‍ സഹായമെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള സാനിട്ടേഷന്‍ ഇനീഷ്യേറ്റീവ് യു. എസ്. എ.(K.S.I. U.S.A 501 (c) (3) (non-profit organization )  എന്ന സംഘടന ആരംഭിക്കുവാന്‍ മുന്‍കൈയെടുക്കുകയും. അതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പിന്നോക്കാവസ്ഥയിലുള്ള രണ്ടു സ്കൂളുകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിച്ചു നല്‍കുകയും കിഡ്നി ട്രാന്‍പ്ലാന്‍റ് രോഗിയുള്‍പ്പെടെ ഏതാനും രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. 

ബര്‍ഗന്‍ കൗണ്ടിയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി ബോര്‍ഡ് അംഗം പ്രൊഫ. സണ്ണി മാത്യൂസ്, റ്റി. എസ്. ചാക്കോ, സെബാസ്റ്റ്യന്‍ ജോസഫ്, സേവ്യര്‍ ജോസഫ്, തുടങ്ങി വളരെയേറെ പേര്‍ സംബന്ധിച്ചിരുന്നു. ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ സാംസ്കാരിക പരിപാടിയില്‍ ബിന്ധ്യ  ശബരി നേതൃത്വം കൊടുക്കു മയൂര ആര്‍ട്ട്സിലെ കുട്ടികള്‍ അവതരിപ്പിച്ച  ധനശ്രീ തില്ലാന എന്ന നൃത്ത പരിപാടി കാണികളുടെ അഭിനന്ദനം പിടിച്ചുപറ്റി. 

ബ൪ഗ൯ കൗണ്ടി എക്സിക്യൂട്ടീവ് ജെയിംസ് ടെഡസ്ക്കോ  ഏഷ്യ൯ അമേരിക്ക൯ പൈതൃക മാസാചരണത്തിന്‍റെ  ഭാഗമായി പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍  ഒരു ദശലക്ഷത്തോളം ജനസംഖ്യയുള്ള ബര്‍ഗന്‍ കൗണ്ടിയില്‍  ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ഏഷ്യ൯ വംശജരുണ്ടെന്നും . ഏഷ൯ അമേരിക്ക൯ സമൂഹം ബ൪ഗ൯ കൗണ്ടിയിലെയെന്നല്ല, അമേരിക്കയിലുടനീളം ശക്തമായ സ്വാധീനവും സാന്നിദ്ധ്യവുമാണെന്നും സമൂഹത്തിന്‍റെ  വിവിധ തുറകളില്‍ അവ൪ നല്‍കുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്നും അനുസ്മരിച്ചു.

 അമേരിക്കയിലേക്കുള്ള ഏഷ്യ൯ വംശജരുടെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളതെന്നും ഏറ്റവുമാദ്യത്തെ കുടിയേറ്റം ഫിലിപ്പിനോ അമേരിക്കക്കാരുടേതാണെന്നും അത് 1763 ല്‍ ന്യൂ ഓ൪ലിയ൯സിലായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വിവിധ കാരണങ്ങളാല്‍ അടുത്ത രണ്ടര ശതാബ്ദങ്ങളില്‍  അമേരിക്കയിലേക്ക് കുടിയേറിയ ഏഷ്യ൯ വംശജരുടെ സംഖ്യയില്‍ അഭൂത പൂ൪വ്വമായ വള൪ച്ചയാണുണ്ടായതെന്നും അമേരിക്കയിലെത്തിയ ഏഷ്യ൯ വംശജ൪ തങ്ങൾക്കും ഭാവി തലമുറയ്ക്കും ശോഭനമായ ഒരു ജീവിതം പടുത്തുയ൪ത്തുന്നതിന് കഠിനാധ്വാനം ചെയ്യുകയും അതോടൊപ്പംതന്നെ  അമേരിക്കയുടെ നി൪മ്മാണ പ്രക്രിയയിൽ നി൪ണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തുവെന്നും ട്രാ൯സ് അമേരിക്ക൯ റെയില്‍ റോഡ് ഇതിനൊരു ഉദാഹരണം മാത്രമാണെന്നും പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞു.

വിവിധ ഏഷ്യന്‍ സമൂഹങ്ങളുടെ രുചിഭേദങ്ങള്‍ സമന്വയിച്ച  വിരുന്നോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക