Image

ജോഗ്രഫി ബീ: ആദ്യ മൂന്നു സ്ഥാനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്

Published on 24 May, 2018
ജോഗ്രഫി ബീ: ആദ്യ മൂന്നു സ്ഥാനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്
വാഷിംഗ്ടണ്‍, ഡി.സി. നാഷണല്‍ ജോഗ്രഫിക്ക് ബീ മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ആധിപത്യം. കലിഫോര്‍ണിയ സാന്‍ റമോണിലെ വിന്‍ഡ്മര്‍ റാഞ്ച് മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെങ്കട്ട് രഞ്ജന്‍ ഒന്നാം സ്ഥാനവും അര ലക്ഷം ഡോളറിന്റെ സ്‌കോളര്‍ഷിപ്പും നേടി.

രണ്ടാം സ്ഥാനം ന്യു ജെഴ്‌സി ബ്രിഡ്ജ് വാട്ടര്‍-രാരിറ്റന്‍ മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസുകാരി അനുഷ്‌കാ ബുധികോട്ടിനാണ്. ജോര്‍ജിയയിലെ സവാനിയില്‍ നിന്നുള്ള വിശാല്‍ സരെഡ്ഡി മൂന്നാം സ്ഥാനം നേടി.

ലബനനിലെ ജനസംഖ്യക്കു തുല്യമായ ജനസംഖ്യയുള്ള സൗത്ത് അമേരിക്കന്‍ രാജ്യമേത് എന്ന ചോദ്യത്തിനു പരാഗ്വേ എന്നു ഉത്തരം നല്‍കിയാണ് വെങ്കട്ട് രഞ്ജന്‍ ഒന്നാമതെത്തിയത്. ഇതേ ചോദ്യത്തിനു ഗയാന എന്നു പറഞ്ഞ അനുഷ്‌ക രണ്ടാമതായി.

രണ്ടാം സ്ഥാനക്കാരിക്കു 25000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇതിനു പുറമെ വിവിധ സമ്മാനങ്ങളുമുണ്ട്
25 ലക്ഷത്തോളം വിദ്യാര്‍ഥികളാണു ജോഗ്രഫി ബീയില്‍ മത്സരിക്കുന്നത്‌ 
ജോഗ്രഫി ബീ: ആദ്യ മൂന്നു സ്ഥാനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക