Image

സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്‌കൂള്‍ 12 വേ ഗ്രേഡ് വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ നടത്തി

ബ്രിജിറ്റ് ജോര്‍ജ് Published on 25 May, 2018
സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്‌കൂള്‍ 12 വേ ഗ്രേഡ് വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ നടത്തി
ഷിക്കാഗോ: മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധനസ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ്സില്‍നിന്നും പാസ്സായ കുട്ടികളുടെ ഗ്രാജുവേഷന്‍ ഞായറാഴ്ച്ച, മേയ് 13 നു നടത്തി.  ഈ വര്‍ഷം 55 കുട്ടികളാണ് പന്ത്രണ്ടാം ക്‌ളാസില്‍നിന്നും മതപഠനം പൂര്‍ത്തിയാക്കിയത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഇടവകസമൂഹത്തിനു മുമ്പാകെ ഈ കുട്ടികള്‍ക്ക് ഡിപ്ലോമ വിതരണം ചെയ്ത് അവരെ അഭിനന്ദിച്ചു.

          അതിനുശേഷം 12 വേ ഗ്രേഡ് അധ്യാപകരുടെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്കായി പാരിഷ് ഹാളില്‍ ഒരുക്കിയിരുന്ന മനോഹരമായ സ്വീകരണച്ചടങ് ഒരു ഹ്രസ്വ പ്രാര്‍ഥനയോടെ ആരംഭിച്ചു. ഓസ്റ്റിന്‍ ലാകായില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജോയല്‍ ജോസ്, സെലെസ്റ്റ് ജോസി എന്നീ കുട്ടികള്‍ മതബോധന സ്‌കൂളിലെ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, മതബോധന സ്‌കൂള്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീന, മുന്‍ വിദ്യാര്‍ഥിനി സാന്ദ്ര ഷാബു എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു സംസാരിച്ചു. 

          അദ്ധ്യാപകന്‍ ലൂക്കാച്ചന്‍ വര്‍ക്കി ഓരോ കുട്ടികളുടെയും സ്ലൈഡ് ഷോ വളരെ കരുതലോടെ തയ്യാറാക്കുകയും ഈയവസരത്തില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. അദ്ധ്യാപകന്‍ കെവിന്‍ കുഞ്ചെറിയ നന്ദി അറിയിച്ചു. അദ്ധ്യാപിക നാന്‍സി ലൂക്കോസ് എംസി ആയിരുന്നു, മെര്‍ളി ചിറയില്‍, അബിന്‍ കുര്യാക്കോസ് തുടങ്ങിയ മറ്റു അദ്ധ്യാപകരുടെയും   മാതാപിതാക്കളുടെയും നേതൃത്വത്തില്‍ നടന്ന ഈ പരിപാടികള്‍
സ്‌നേഹവിരുന്നോടെ പര്യവസാനിച്ചു. 



സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്‌കൂള്‍ 12 വേ ഗ്രേഡ് വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക