Image

സംഗീത മഴയില്‍ മോട്ടോര്‍ നഗരി

അലന്‍ ചെന്നിത്തല Published on 25 May, 2018
സംഗീത മഴയില്‍ മോട്ടോര്‍ നഗരി
ഡിട്രോയിറ്റ്: സംഗീതത്തിന്റെ മാസ്മരിക ലഹരിയില്‍ ഉന്മാദ നൃത്തമാടി മോട്ടോര്‍ നഗരിയിലെ മലയാളി സമൂഹം. മലയാളത്തിന്റെ സ്വന്തം സംഗീത ചക്രവര്‍ത്തിനി കെ.എസ്സ്.ചിത്രയുടെ മാന്തിക ശബ്ദത്തിലൂടെ പെയ്തിറങ്ങിയ സംഗീതമഴയില്‍ കുളിച്ച് മിഷിഗണ്‍ മലയാളികളുടെ മനസ്സുകള്‍ പുളകിതമായി.

 ഡിട്രോയിറ്റ്  കേരള ക്ലബ്ബിന്റെ ചരിത്ര ഏടുകളില്‍ രേഖപ്പെടുത്തേണ്ട ഒരു സംഗീത സന്ധ്യയായിരുന്നു ഇത്. ജന പങ്കാളിത്വം കൊണ്ട് റിക്കാര്‍ഡുകള്‍ ഭേദിച്ച ഈ പരിപാടി ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്‌ക്കൂളിലാണ് അരങ്ങേറിയത്. എന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഒരു പിടി ഗാനങ്ങള്‍ ചിത്ര, ശരത്ത്, നിഷാദ്, രൂപാ രേവതി എന്നിവര്‍ ആലപിച്ചു.

 കേരളത്തില്‍ നിന്നുമുള്ള പ്രഗല്‍ഭരായ കലാകാരന്‍മാര്‍ സംഗീത ഉപകരണങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. കാലയവനികയ്ക്കുളിലേക്ക് മറഞ്ഞുപോയ അനശ്വരരായ സംഗീത സംവിധായകരെ അനുസ്മരിക്കുന്ന പഴയ ഗാനങ്ങള്‍ മിഷിഗണ്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വമാര്‍ന്ന അനുഭവമാണ് സമ്മാനിച്ചത്. ഈ സംഗീത സന്ധ്യ വമ്പിച്ച വിജയമാക്കിത്തീര്‍ത്ത ഡിട്രോയിറ്റിലെ മലയാളി സമൂഹത്തോടും മറ്റ് പങ്കെടുത്ത എല്ലാവരോടും കേരള ക്ലബ്ബ് പ്രസിഡന്റ് സുജിത്ത് മേനോന്‍, സെക്രട്ടറി ശ്രീജാ ശ്രീകുമാര്‍ എന്നിവര്‍ നന്ദി അറിയിച്ചു. കേരള ക്ലബ്ബിന്റെ പിക്ക്‌നിക്ക് ജൂണ്‍ 16 ന് ട്രോയ് റെയിന്‍ട്രീ പാര്‍ക്കില്‍വെച്ച് നടത്തപ്പെടും. ഏവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

സംഗീത മഴയില്‍ മോട്ടോര്‍ നഗരി
സംഗീത മഴയില്‍ മോട്ടോര്‍ നഗരി
സംഗീത മഴയില്‍ മോട്ടോര്‍ നഗരി
സംഗീത മഴയില്‍ മോട്ടോര്‍ നഗരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക