Image

ഹൂസ്റ്റണ്‍ കാപ്‌സ് സൗജന്യ മെഡിക്കല്‍ പരിശോധന ജൂണ്‍ 26 ന്

പി പി ചെറിയാന്‍ Published on 25 May, 2018
ഹൂസ്റ്റണ്‍ കാപ്‌സ് സൗജന്യ മെഡിക്കല്‍ പരിശോധന ജൂണ്‍ 26 ന്
ഹൂസ്റ്റണ്‍: കമ്മ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക്ക് സര്‍വീസ് (കാപ്‌സ്) ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സൗജന്യ വൈദ്യപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. 


സ്റ്റാഫോര്‍ഡ് മെയിന്‍സ്ട്രീറ്റ് എന്‍സിഎസ് ഷൈലൊ ട്രാവല്‍സ് ബില്‍ഡിങില്‍ രാവിലെ 10 മുതല്‍ 12.30 വരെയാണ് പരിശോധന. സൗജന്യ എക്കൊ കാര്‍ഡിയോഗ്രാം, ഇക്കെജി എന്നിവയും ക്യാമ്പില്‍ ലഭ്യമാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു മരുന്നിനുള്ള കുറിപ്പുകള്‍ നല്‍കും. ഡോ. മനു ചാക്കോയാണ് കോഓര്‍ഡിനേറ്റര്‍. വിവരങ്ങള്‍ക്ക്; നൈനാന്‍ മാത്തുള്ള: 832 495 3868.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക