Image

നാഷനല്‍ ജിയോഗ്രാഫിക്ക് ബി മത്സരം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ അതുല്യ പ്രകടനം

പി പി ചെറിയാന്‍ Published on 25 May, 2018
നാഷനല്‍ ജിയോഗ്രാഫിക്ക് ബി മത്സരം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ അതുല്യ പ്രകടനം
വാഷിങ്ടന്‍: ദേശീയ തലത്തില്‍ 2.6 മില്യന്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത 30-ാമത് വാര്‍ഷിക നാഷനല്‍ ജിയോഗ്രാഫിക്ക് ബി മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. മെയ് 23 നായിരുന്നു ഫൈനല്‍. 


ലബനോന്‍ ജനസംഖ്യയ്ക്ക് തുല്യമായ സൗത്ത് അമേരിക്കയിലെ രാജ്യം ഏത് എന്ന ചോദ്യത്തിന് കൃത്യമായി പരാഗ്വെ എന്ന് മറുപടി നല്‍കി ഒന്നാം സ്ഥാനത്തെത്തിയത് വിന്‍ഡ്മര്‍ റാഞ്ച് മിഡില്‍ സ്‌കൂളിലെ (കലിഫോര്‍ണിയ) എട്ടാം ഗ്രേഡ് വിദ്യാര്‍ഥിയായ വെങ്കിട്ട് രഞ്ജനാണ്. 50,000 ഡോളറിന്റെ അവാര്‍ഡാണ് വെങ്കിട്ടിന് ലഭിക്കുക.



ന്യുജഴ്‌സിയിലെ ബ്രിഡ്ജ് വാട്ടര്‍-രാരിട്ടന്‍ മിഡില്‍ സ്‌കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി അനഷ്‌ക്ക ബുഡിക്കോട്ട് എന്ന പതിമൂന്നുകാരന്‍ രണ്ടാംസ്ഥാനത്തെത്തി 25,000 ഡോളറിന്റെ അവാര്‍ഡിനര്‍ഹനായി. മുന്‍ ചോദ്യത്തിന് ഗയാന എന്നായിരുന്നു അനുഷ്‌കയുടെ മറുപടി.


ജോര്‍ജിയ റിവര്‍വാച്ച് മിഡില്‍ സ്‌കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി വിശാല്‍ സാരഥി മൂന്നാം സ്ഥാനത്തെത്തി. 10,000 ഡോളറാണ് വിശാലിന് സ്‌കോളര്‍ഷിപ്പായി ലഭിക്കുക.

 

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഷണല്‍ ജിയോഗ്രാഫി ബി മത്സരം ആരംഭിച്ച മുതല്‍ 120 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും 90 അവാര്‍ഡുകള്‍ക്കായി 1.5 മില്യണ്‍ ഡോളര്‍ നല്‍കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക