Image

ഫണ്ട്‌ കുത്തനെ ഇടിഞ്ഞു; ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങളോട്‌ സംഭാവന ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌

Published on 25 May, 2018
 ഫണ്ട്‌ കുത്തനെ ഇടിഞ്ഞു; ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങളോട്‌ സംഭാവന ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌
ന്യൂദല്‍ഹി: പാര്‍ട്ടി ഫണ്ടിന്റെ അഭാവം നേരിടുന്നുണ്ടെന്ന്‌ തുറന്നുപറഞ്ഞതിനു പിന്നാലെ ക്രൗഡ്‌ ഫണ്ടിങ്‌ വഴിയിലേക്ക്‌ കോണ്‍ഗ്രസ്‌. ജനാധിപത്യം പുനസ്ഥാപിക്കാന്‍ പാര്‍ട്ടിയ്‌ക്ക്‌ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ കോണ്‍ഗ്രസ്‌ ജനങ്ങളെ സമീപിക്കുന്നത്‌.

'കോണ്‍ഗ്രസിന്‌ നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യപ്പെടുന്നു. 70 വര്‍ഷം മുമ്പു മുതല്‍ ഇന്ത്യ അഭിമാനപൂര്‍വ്വം കെട്ടിപ്പടുത്തുയര്‍ത്തിയ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക്‌ ചെറു സംഭാവനകള്‍ നല്‍കുക' എന്നാണ്‌ കോണ്‍ഗ്രസ്‌ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്‌.

കോണ്‍ഗ്രസിന്‌ സാമ്പത്തികമായ ശക്തിയില്ലെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുന്നത്‌ തടയുന്നതിന്‌ സാമ്പത്തിക പ്രശ്‌നം തടസമാകുമെന്നും ശശി തരൂര്‍ എം.പി ബുധനാഴ്‌ച ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

'ബി.ജെ.പിയുടെ പണച്ചാക്കുകളെ നേരിടാന്‍ പാര്‍ട്ടിയെ സഹായിക്കാന്‍ ഞങ്ങള്‍ എല്ലാ പൗരന്മാരോടും ആവശ്യപ്പെടുന്നു' എന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കോണ്‍ഗ്രസിന്‌ ലഭിച്ചുകൊണ്ടിരുന്ന കോര്‍പ്പറേറ്റ്‌ സംഭാവന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക