Image

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി

Published on 25 May, 2018
കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി
നാലു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ദമാസ്‌കസിലേക്കു മടങ്ങി. രാവിലെ 10.30ന് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുന്പാശേരിയില്‍നിന്നു പുറപ്പെട്ട ബാവ ദുബായ് വഴിയാണു ബെയ്‌റൂട്ടിലേക്കു മടങ്ങിയത്. ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍, സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തുടങ്ങി നിരവധിപേര്‍ യാത്രയയപ്പിന് എത്തിയിരുന്നു.

സന്ദര്‍ശനത്തിന്റെ അവസാന ദിമായ വ്യാഴാഴ്ച നിരവധി രാഷ്ട്രീയ സാമുദായിക പ്രമുഖര്‍ പരിശുദ്ധ ബാവയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കെസിബിസി. എക്യൂമെനിക്കല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എബ്രഹാം മാര്‍ യൂലിയോസ്, യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത എന്നിവര്‍ ബാവയെ സന്ദര്‍ശിച്ചു. 

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവരും ബാവയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു മലേക്കുരിശ് ദയറായില്‍ സ്വകാര്യ സന്ദര്‍ശനവും അദ്ദേഹം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക