Image

അരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 May, 2018
അരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണ, 12 വര്‍ഷത്തെ മതബോധന പഠനം പൂര്‍ത്തിയാക്കിയ 2018- ബാച്ചിലെ കുട്ടികള്‍ക്ക് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഗ്രാജ്വേഷന്‍ സെറിമണി സംഘടിപ്പിച്ചു. 

ആഘോഷമായ കൃതജ്ഞതാബലിയോടെ ആയിരുന്നു കര്‍മ്മങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നു പാരീഷ് ഹാളില്‍ വച്ചു നടന്ന അനുമോദന ചടങ്ങില്‍ ഇടവക വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍, പ്രിന്‍സിപ്പല്‍ റിന്‍സണ്‍ ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്റോ യോഹന്നാന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഇടുക്കിരൂപതാ ചാന്‍സിര്‍ റവ.ഫാ. ജോസഫ് കൊച്ചുകുന്നേല്‍ വിശിഷ്ടാതിഥിയായിരുന്നു. 

സണ്‍ഡേ സ്‌കൂള്‍ ഗ്രാജ്വേഷന്‍ എന്നത് മതബോധന പഠനത്തിന്റെ പര്യവസാനമല്ല മറിച്ച് മുന്നോട്ടുള്ള ജീവിതത്തിലെ വാശ്വാസസാക്ഷ്യത്തിന്റെ തുടക്കം മാത്രമാണെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു. 

ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനും ജീവിക്കുന്ന സുവിശേഷമാതൃകയാകുവാനും ഉള്ള പരിശീലനമാണ് മതബോധന പഠനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കുന്നത്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്നും അതിനുള്ള ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ എന്നും ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു. 

ഗ്രാജ്വേഷന്‍ പ്രഖ്യാപനത്തിനും സര്‍ട്ടിഫിക്കറ്റ് വിതരണത്തിനും ശേഷം ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്നു സ്‌നേഹവിരുന്നും ആസ്വദിച്ചു. മതാധ്യാപകരായ സാജന്‍ മാത്യുവും, ജോളി തോമസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
റിപ്പോര്‍ട്ട്: സുഷാ സെബി
ഫോട്ടോ: ഷിബു തെക്കേക്കര
അരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചുഅരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചുഅരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക