Image

മറിയാമ്മ ജോസഫ് നിര്യാതയായി

കോര ചെറിയാന്‍ Published on 25 May, 2018
മറിയാമ്മ ജോസഫ് നിര്യാതയായി
ന്യൂജേഴ്‌സി: പത്തനാപുരം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും വേണാട്ടുകളത്തില്‍ പുത്തന്‍പുരയ്ക്കല്‍ പി. കെ. ജോസഫിന്റെ ഭാര്യയുമായ മറിയാമ്മ ജോസഫ് (തങ്കമ്മ - 97) മെയ്മാസം 17 ന് ഇഹലോകവാസം വെടിഞ്ഞു.

മക്കള്‍: ബാബു (സൗദിഅറേബ്യ), ഡോക്ടര്‍ ബിജി (ന്യൂജെര്‍സി). മരുമക്കള്‍: അനി, ലീന. കൊച്ചുമക്കള്‍: ജൂബി (ആസ്‌ട്രേലിയ), ലിന്‍സി, നിക്കോള്‍, സച്ചാരി, ഡാനിയേല്‍. പരേതയുടെ സഹോദരങ്ങളായ മാത്യുമത്തായിയും, കെ. ജി. ജോര്‍ജും ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പാണ് മരണമടഞ്ഞത്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കെട്ടടങ്ങുന്നതിനു മുന്‍പായി ജനിച്ച തങ്കമ്മയുടെ സംഘര്‍ഷഭരിതമായ ജീവിതചര്യ ആരാലും അംഗീകൃതവും അനുഷ്ഠാനങ്ങള്‍ നിറഞ്ഞതുമായിരുന്നു. വെറും അടുക്കളജീവിതത്തിലും പാചകത്തിലും മാത്രം ഒതുങ്ങികൂടാതെ കുടുംബക്കാരുടെയും കൂട്ടരുടെയും പ്രവര്‍ത്തിമണ്ഡലത്തില്‍ ഇടപെടുകയും പരിധിക്കുപരിയായി സഹായസഹകരണം നടത്തിയാണു സുദീര്‍ഘമായ ജീവിതത്തോടു വിടപറഞ്ഞത്. ഉന്നതമായ ആത്മീക നിലവാരം നിലനര്‍ത്തി ചിട്ടയാര്‍ന്ന ജീവിതശൈലി പുലര്‍ത്തിയ മാതാവിന്റെ മരണം കുടുംബക്കാരിലും സഹൃദയരിലും അവിസ്മരണീയമായി അവശേഷിക്കുന്നു.

1950 ലെ വിവാഹശേഷം ഭര്‍ത്തൃസമേതമുള്ള ഉത്തരേന്ത്യന്‍ നഗരജീവിതത്തില്‍ മലയാളി സമൂഹങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതോടൊപ്പം ആദ്യകാല മലയാളി സംഘടനകളില്‍ തങ്കമ്മ നിസ്വാര്‍ത്തമായി പ്രവര്‍ത്തിച്ചിരുന്നു. നിസര്‍ഗ്ഗഭാവിയായ പരേത ബംഗാളി, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.
മൃതശരീരം പൊതുദര്‍ശനത്തിനായി മെയ്മാസം 28ന് 5 മണിമുതല്‍ 8 മണിവരെ SAUL COLONIAL HOME, 3795, NOTTINGHAM WAY, HAMILTON SQUARE, NJ - 08690 യില്‍ വെയ്ക്കുന്നതും, ശവസംസ്‌കാര ചടങ്ങുകള്‍ മെയ് 31 ന് 2 മണിക്ക് TURRENTNE - JACKSON MORROW, FUNERAL HOME, 2525 SOUTH CENTRAL EXPRESS WAY, ALLEN, TX-75013 ല്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്കായി 
ഡോ. ബിജി 6098199779ല്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക