Image

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുക: ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന

Published on 25 May, 2018
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുക: ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും, ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും, ചെങ്ങന്നൂരില്‍ ഐക്യ ജനാധിപത്യ (യു ഡി എഫ് ) സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്നു മുതിര്‍ന്ന ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ജോര്‍ജ് എബ്രഹാം, ടി എസ് ചാക്കോ , തോമസ് റ്റി ഉമ്മന്‍, ആര്‍ ജയചന്ദ്രന്‍, ലീല മാരേട്ട് , ടി എസ് സാമുവേല്‍, പി എം തോമസ്, സജി ടി മാത്യു, എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. സത്യം സമത്വം സാഹോദര്യം എന്നീ ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനും അക്രമരാഷ്ട്രീയത്തിനു അറുതി വരുത്തുവാനും, യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നു പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊണ്‌ഗ്രെസ്സ് ജയിക്കേണ്ടുന്നത് നാടിന്റെ ആവശ്യമാണ്. ജാതിമത വ്യത്യാസങ്ങള്‍ മറന്നു ഭാരതത്തിന്റെ കെട്ടുറപ്പിനായി കോണ്‍ഗ്രസിനെ വിജയിപ്പിക്കണം. ചെങ്ങന്നൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികളും ജനാധിപത്യവിശ്വാസികളാണെന്നിരിക്കെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാക്കുവാന്‍ പ്രവാസികുടുംബങ്ങളുടെ ബന്ധുമിത്രാദികളോട് വിനീതമായി അപേക്ഷിക്കുന്നുവെന്നു പ്രസ്താവനയില്‍ പറഞ്ഞു. 
Join WhatsApp News
simon Kondottu 2018-05-25 09:24:18
വോട്ടില്ലാത്തവൻറെ ദീനരോദനം. 
KT Chacko 2018-05-25 15:11:17
5 paisayude vilayillatha alavalathikal 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക