Image

ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)

Published on 25 May, 2018
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ത്രിപുരയിലും കര്‍ണാടകത്തിലും ബിജെപി പയറ്റിയ അഭ്യാസങ്ങള്‍ തീര്‍ത്തും വിലപ്പോകാത്ത അന്തരീക്ഷത്തിലാണ് തിങ്കളാഴ്ച ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരിക്കല്‍ കൂടി 164 പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുക.  ചെങ്ങന്നൂരില്‍ സ്ത്രീ വോട്ടര്‍മാര്‍ 1,00,907, പുരുഷന്മാര്‍ 87,795 

രണ്ടു പതിറ്റാണ്ടു ത്രിപുരയെ അടക്കി വാണ ശേഷം അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ മൂലം കിരീടം വഴുതിപ്പോയ സിപിഐ. (എം) യോ ബിജെപിയുടെ അതേ തന്ത്രങ്ങള്‍ പയറ്റി കര്‍ണാടകത്തില്‍ നേടിയ വിജയം കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയോ അഹങ്കരിക്കാന്‍ ചെങ്ങന്നൂരിലെ സമ്മതിദായകര്‍ അനുവദിക്കില്ല.

കേരളാ കോണ്‍ഗ്രസിന്റെയോ ബിഡിജെഎസിന്റെയോ വീര്‍വാദങ്ങള്‍ക്ക് അതീതമായ ഒരു രാഷ്ട്രീയ പ്രബുദ്ധത അവിടത്തെ 1,88,702 വോട്ടര്‍മാര്‍ ആര്‍ജിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ വോട്ടു വേണ്ട എന്ന് പലരെയും നോക്കി പല പാര്‍ട്ടികളും തുറന്നടി ച്ചത് അതുകൊണ്ടാണ് .

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹൈന്ദവ ക്രൈസ്തവ കലാസംസ്‌കാരങ്ങള്‍ സംഗമിച്ച പഴയ സുറിയാനി പള്ളിയും വേലുത്തമ്പി ദളവ നിര്‍മ്മിച്ച അങ്ങാടിക്കല്‍ കുരുമുളക് വ്യാപാര കേന്ദ്രവും 1938 ല്‍ ഗാന്ധിജി പ്രസംഗിച്ച മില്‍സ് മൈതാനവും ചെങ്ങന്നൂരിന്റെ ചരിത്ര പാരമ്പര്യം വിളിച്ചോതുന്നു.

അരങ്ങിലുള്ള പ്രമുഖ സ്ഥാനാര്‍ഥികള്‍ സജി ചെറിയാനും (സിപിഐ (എം), ഡി. വിജയകുമാറും (കോണ്‍ഗ്രസ്) പിഎസ്. ശ്രീധരന്‍ പിള്ളയും (ബിജെപി) വ്യക്തിപരമായി മികച്ചവരാണ്. മൂവരും സംശുദ്ധ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍. പരസ്പരം സുഹൃത്തുക്കളും.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജനുവരിയില്‍ മരണമടഞ്ഞ കെ.കെ. രാമചന്ദ്രന്‍ നായരുടെ സീറ്റ് വീണ്ടെടുക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയെത്തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണയും വാശിയേറിയ ത്രികോണമത്സരം അവിടെ അരങ്ങേറി. 36.38 ശതമാനം വോട്ടു പിടിച്ച് 7983 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രാമചന്ദ്രന്‍ നായര്‍ വിജയം കണ്ടു.

മൂന്നാമതും നിയമസഭയിലെത്താന്‍ ആഞ്ഞുപിടിച്ച കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥിന് 44,897 വോട്ടേ നേടാന്‍ കഴിഞ്ഞുള്ളു. അത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 30.89 ശതമാനം. വിഷ്ണുനാഥ് മാറിനിന്നപ്പോള്‍ നറുക്കു വീണത് ഡി. വിജയകുമാറിന്. സഹകരണ ബാങ്ക് അദ്ധ്യക്ഷനും അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ ഉപാധ്യക്ഷനും എന്ന നിലയില്‍ ഓരോ വോട്ടറേയും പേരുപറഞ്ഞു വിളിക്കാന്‍ പ്രാപ്തന്‍.

ബിജെപി ടിക്കറ്റില്‍ എത്തിയ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ തവണ 42,682 വോട്ട് (29 .36 % ) നേടി അദ്ഭുതം സൃഷ്ടിച്ചു എന്നതാണ് സത്യം. മികച്ച അഭിഭാഷകന്‍, കവി, ലേഖകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. നൂറ്റിഒന്നാമത്തെ പുസ്തകം പ്രധാനമന്ത്രിയാണ് പ്രകാശനം ചെയ്തത്.

മൂന്നാം കക്ഷിയായി പിഎസ് . ശ്രീധരന്‍ പിള്ളയെപ്പോലെ ഒരു വ്യക്തി അല്ലായിരുന്നെങ്കില്‍ തന്റെ മൂന്നാം വിജയം വഴുതിപോകില്ലായിരുന്നു എന്ന് പി.സി. വിഷ്ണുനാഥ് കരുതുന്നതില്‍ തെറ്റില്ല. വോട്ടുകള്‍ മൂന്നായി ഭിന്നിച്ച് പോയതാണ് കാരണം.

ഭരണത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന് ചെങ്ങന്നൂര്‍ വിജയം അനിവാര്യമാണ്. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ഒടുവിലായി വി.എസ. അച്യുതാനന്ദനും ഇത് ഭരണത്തിന്റെ വിലയിരുത്തായിരിക്കും എന്ന് തുറന്നു പറഞ്ഞത്.

കര്ണാടകത്തില്‍ നേടിയ ചാണക്യ വിജയത്തിന്റെ ലഹരിയിലാണ് കോണ്‍ഗ്രസ്. കെ.എം മാണിയെക്കൂടി അടുപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ മനോവീര്യം കൂടിയിട്ടുമുണ്ട് . മമത യെയും മായാവതിയെയും ലാലു പ്രസാദിനെയും കൂട്ടിനു കിട്ടിയതില്‍ ആഹ്‌ളാദവും ഉണ്ട്.

കോണ്‍ഗ്രസ് വിജയത്തെ ഉറ്റു നോക്കിയിരിക്കുന്ന ഒരാള്‍ കൊടിക്കുന്നില്‍ സുരേഷ് ആണ്. ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന മാവേലിക്കര ലോക് സഭാ മണ്ഡലം ദേശിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതു അടുത്ത വര്‍ഷമാണ്. ദക്ഷിണേന്ത്യയില്‍ യാഗാശ്വത്തെ ഓടിക്കാന്‍ പെടാപ്പാടു പെടുന്ന ബി.ജെ.പിയെ കെട്ടുകെട്ടിക്കേണ്ടത് സുരേഷിന്റെ കൂടി ആവശ്യമാണ്.

മണ്ഡലത്തിന്റെ വികസനം മൂന്ന് സ്ഥാനാര്‍ഥികളും ഊന്നിപ്പറയുന്നു. മുഖ്യമന്ത്രിയോടൊപ്പം ഇടതുപക്ഷ പ്ലാറ്റ് ഫോമില്‍ കയറിയപ്പോള്‍ ശോഭന ജോര്‍ജ് വിലപിച്ചതും അത് തന്നെ. എന്നാല്‍ വികസനം വന്നില്ലെങ്കില്‍ കുറ്റം മൂന്ന് തവണ വിജയിച്ച ശോഭനക്ക് തന്നെയാണെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ വാദം ഉഗ്രന്‍ തിരിച്ചടിയായിരുന്നു. 2016ല്‍ സ്വതന്ത്രയായി മത്സരിച്ചപ്പോള്‍ കിട്ടിയ 3966 വോട്ടുകള്‍ ഏതായാലും സ്വന്തമായുണ്ട്.

ത്രിപുരയില്‍ സി.പി.എമ്മിനെ തുരത്തി മുഖ്യമന്ത്രി ആയ വിപ്ലവകുമാര്‍ ദേവിനെ പ്രചാരണത്തിനിറക്കിയതു ബിജെപി കാണിച്ച അതിബുദ്ധി അല്ലേ?. വിശ്വസുന്ദരി ഡയാന ഹെയ്ഡനെ കറുത്തവളെന്നു ആരോപിച്ച് ദേശിയ നീരസം സമ്പാദിച്ച വിപ്ലവിന് കേരളത്തില്‍ എന്ത് വിപ്ലവമാണ് കാണിക്കാനാവുക! പക്ഷെ വരാപ്പുഴ സന്ദര്‍ശിച്ച് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുട്ടിയെ പുണര്‍ന്നു, അവര്‍ക്കു അഞ്ചുലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാറ്റിനും മറുപടിക്കു വ്യാഴാഴ്ച വരെ കാത്തിരിക്കാം.

ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ഞങ്ങള്‍ തീരുമാനിക്കും: ചെങ്ങന്നൂരില്‍ സ്ത്രീ വോട്ടര്‍മാര്‍ 1,00,907, പുരുഷന്മാര്‍ 87,795
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
സജി ചെറിയാന്‍ , ഡി.വിജയകുമാര്‍, പിഎസ് ശ്രീധരന്‍ പിള്ള
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
കെ. എം. മാണിയും അദ്ദേഹത്തെ അനുനയിപ്പിച്ച കുഞ്ഞാലിക്കുട്ടിയും .
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ഭരണത്തിന്റെ വിലയിരുത്തലിന് വിഎസ് .
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ശോഭനാ ജോര്‍ജ്: സ്വന്തമായുള്ളതു 2016ല്‍ സ്വതന്ത്രയായി നേടിയ 3966 വോട്ട്
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
വിജയകുമാറിനു എ.കെ.ആന്റണിയുടെ അനുഗ്രഹം
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ത്രിപുര മുഖ്യന്‍ വിപ്ലവ് വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കുട്ടിയുമായി: അഞ്ചു ലക്ഷത്തിനു കാരുണ്യവോട്ടുകള്‍.
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ശ്രീധരന്‍ പിള്ളയുടെ നൂറ്റൊന്നാമതു പുസ്തകം പ്രധാന മന്ത്രി മോഡി പ്രകാശിപ്പിക്കുന്നു .
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
വോട്ടിന്റെ അരങ്ങത്ത് സുരേഷ് ഗോപി
ചെങ്ങന്നൂര്‍ ത്രിപുരയല്ല, കര്‍ണാടകയുമല്ല; അഭ്യാസമല്ല, പ്രബുദ്ധരായ സ്ത്രീ വോട്ടര്‍മാര്‍ തീരുമാനിക്കും (കുര്യന്‍ പാമ്പാടി)
ഇങ്ങോട്ടു വോട്ടിനു വരരുത്: ചെങ്ങന്നൂരിലെ ഇരുണ്ട ഫലിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക