Image

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം; കര്‍ണാടകയില്‍ തിങ്കളാഴ്ച ബിജെപി ബന്ദ്

Published on 25 May, 2018
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം; കര്‍ണാടകയില്‍ തിങ്കളാഴ്ച ബിജെപി ബന്ദ്

ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ബി.ജെ.പി ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി തിങ്കളാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ, അഴിമതി സര്‍ക്കാരിനെതിരെയാണ് ബി.ജെ.പിയുടെ പോരാട്ടം. ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് കുമാരസ്വാമി പറഞ്ഞിരുന്നത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക