Image

മറ്റൊരു 'ട്രമ്പ്' കാര്‍ഡോ? (ബി ജോണ്‍ കുന്തറ)

Published on 25 May, 2018
 മറ്റൊരു 'ട്രമ്പ്' കാര്‍ഡോ? (ബി ജോണ്‍ കുന്തറ)
ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങുമായുള്ള കൂടിക്കാഴ്ച ഒരു തടസ്സ ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഈ സമ്മേളനത്തെ ആസ്പദമാക്കി നേരത്തെ വന്ന വാര്‍ത്തകള്‍ കിം ജോംഗ് സന്ധി ചര്‍ച്ചകള്‍ ഉപേക്ഷിക്കുവാന്‍ സാധ്യത കാണുന്നു എന്നായിരുന്നു.

ഇന്നിതാ ട്രംപ് വളരെ വ്യക്തമായ ഭാഷയില്‍ നോര്‍ത്ത് കൊറീയക്ക് കത്ത് നല്‍കിയിരിക്കുന്നു താന്‍, തല്‍ക്കാലം കൂടിക്കാഴ്ച വേണ്ടെന്നു വയ്ക്കുന്നു. ഈ തീരുമാനത്തിന്റ്റെ പിന്നിലെ കാരണങ്ങള്‍ മാധ്യമങ്ങളില്‍ പലേ രീതികളില്‍ നിര്‍വചിക്കപെടുന്നുണ്ട് നിരൂപണങ്ങളും നടക്കുന്നുണ്ട്.

ഇവിടെ അമേരിക്കയും നോര്‍ത്ത് കൊറിയയും മാത്രമല്ല കളത്തിലെ കളിക്കാര്‍. എവിടേയും വെള്ളം കലക്കി മീന്‍ പിടിക്കുന്ന സ്വഭാവമുള്ള ചൈന ഇവിടേയും വലയുമായി കരയിലുണ്ട്. രാജ്യന്തര തലത്തില്‍ ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണം എന്ന സംഭാഷണവും നടക്കുന്നു.

പലേ പിന്‍കാല അമേരിക്കന്‍ ഭരണാധികാരികളേയും സമാധാന ചര്‍ച്ചകള്‍ എന്ന കഴമ്പില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു പലേ പ്രഹസനങ്ങളും നടത്തിയിട്ടുണ്ട്. കിം ജോന്‍ഗും, ഇയാളുടെ പിന്നില്‍ കളിക്കുന്ന ചൈനീസ് ഉപദേഷ്ടാക്കളും പലേ മുതലെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇവിടാണ് കണക്കു കൂട്ടലുകള്‍ തെറ്റുന്നത്.

ജൂണ്‍ പന്ത്രണ്ടാം തിയതി സിംഗപ്പൂരില്‍ ഈ രണ്ടു നേതാക്കളും തമ്മില്‍ കാണുന്നു എന്നും പരസ്പരം ഭീഷണിപ്പെടുത്തലുകള്‍ അവസാനിപ്പിക്കുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുമിടും എന്നൊക്കെ ആയിരുന്നു, നാം കേട്ട പ്രാഥമികമായി കേട്ടവാര്‍ത്തകള്‍.

സിംഗപ്പൂര്‍ സമ്മേളനത്തിന് വേദി ഒരുക്കുന്നതിനും കാര്യപരിപാടികള്‍ തീരുമാനിക്കുന്നതിനും ഇരു കക്ഷികളും പരസ്പരം കാണുന്നതിന് ഒരുക്കമിട്ടിരുന്നു. അമേരിക്കന്‍ നയതന്ത്ര നിപുണര്‍ സിംഗപ്പൂരിലെത്തി ദിനങ്ങള്‍ കാത്തുനിന്നു എന്നാല്‍ നോര്‍ത്ത് കൊറിയന്‍ പ്രതിനിധിസംഘം വന്നേയില്ല. ഒരു കാരണവും കൊടുത്തുമില്ല.

ഇതുപോലുള്ള പ്രധാന കൂടിക്കാഴ്ചകള്‍ക്ക് വെറുതേ രാഷ്ട്രതലവന്മാര്‍ സമ്മതം കൊടുക്കില്ല പോകില്ല. എന്തു സംസാരിക്കുന്നു ഏതുതരo സന്ധികളില്‍ ഒപ്പിടുന്നു അതിലെ വാചകങ്ങള്‍ വരേ മുന്‍കൂര്‍ തീരുമാനിച്ചിരിക്കും .കൂടിക്കാഴ്ച മറ്റുള്ളവരുടെ മുന്‍പില്‍ നടക്കുന്ന ഒരു പ്രദര്‍ശനം മാത്രം.
ചൈനയും നോര്‍ത്തുകൊറിയയും കണക്കുകൂട്ടിക്കാണും ഈ സമ്മേളനം ട്രംപിനെ അധിഷ്ഠിതമായി വളരെ ആവശ്യമായതെന്ന്. കാരണം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍,വ്യക്തിപരമായ പലേ തരങ്ങളിലുള്ള പ്രതിസന്ധികള്‍ നേരിടുന്നു. ഈസമയം ഇതുപോലുള്ള ഒരു സമ്മേളനവും, എന്തെങ്കിലുമൊക്കെ പൊതുവേധിയില്‍ കാട്ടിക്കൂട്ടി പൊതുജനത്തിന്റ്റെ ശ്രദ്ധ തിരിക്കുക ട്രംപിനും സഹായകരമാകുമെന്ന്.

ഇവിടാണ് ട്രംപിന്റ്റെയും ഉപദേഷ്ട്ടാക്കളുടേയും സമര്‍ത്ഥത തെളിഞ്ഞത്. ഒരു പ്രഹസന സമ്മേളനത്തിന് താന്‍ ഒരുങ്ങുന്നില്ല ആയതിനാല്‍ കൂടിക്കാഴ്ച റദ്ദുചെയ്യുന്നു.

നോര്‍ത്ത് കൊറിയ മുഴുവനുമായും അവരുടെ അണുആയുധ പരിപാടികള്‍ പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്ന പ്രസിടന്റ്റ് ട്രംപിന്റ്റെ ശക്തമായ നിലപാടു ഭാവിയില്‍ ഫലം പുറപ്പെടുവിക്കും.അമേരിക്കക്ക് ഒന്നും നഷ്ട്ടപ്പെടുവാനില്ല. ഒന്നും ദ്രുദഗതിയില്‍ നേടാനുമില്ല.

താമസിയാതെ, കിം ജോങ്ങും ഈയാളെ കൈകാര്യം ചെയ്യുന്ന ചൈനയും മനസിലാക്കും ട്രംപിന്റ്റെ മുന്നില്‍ വെറും സൂത്രപ്പണികളൊന്നും നടക്കില്ല. നഷ്ട്ടം നോര്‍ത്ത് കൊറിയക്കു മാത്രം. താമസിയാതെ നോര്‍ത്ത് കൊറിയ, അമേരിക്കയും, സൗത്ത് കൊറിയയും ജപ്പാനും അംഗീകരിക്കുന്ന ഒരു സമ്മതപത്രം ഒപ്പുവയ്ക്കും.
Join WhatsApp News
മാത്യു മാണി 2018-05-25 16:21:15
സന്ധിസംഭാഷണം ചെയ്യാൻ ഈ ട്രംപിന് ഒരപാര കഴിവ് തന്നെ
പല കമ്പനികളിൽ നേതൃസ്ഥാനത്തിരുന്നതിന്റെ ഗുണം

ഇതിന് മുന്നിലത്തെ ആളായിരുന്നെങ്കിൽ ടീവിക്ക് മുന്നിലിരുന്ന്‌ കരഞ്ഞേനെ
ട്രംപ് ആരാ മോൻ. പിടിക്കണേടത്തു വെച്ച് ഓടിക്കും

Good for this country. 
Oommen 2018-05-25 19:00:13
Every patriot loves our President Donald Trump. Trump is a blessing to our country and to the world.
Truth we stand 2018-05-25 23:22:27
Who is the the real  patriot Oommen?

Estimates show more than 58 percent of eligible voters went to the polls during the 2016 election, nearly breaking even with the turnout rate set during the last presidential election in 2012, even as the final tallies in states like California continue to be calculated, according to statistics collected

What percentage of the popular vote went to Trump?

With the presidential election results now certified in all 50 states and Washington, D.C., Hillary Clinton won a total of 65,844,610 votes ― 48.2 percent ― compared with Trump's 62,979,636 votes ― 46.1 percent ― according to David Wasserman of the nonpartisan Cook Political Report

Hillary Clinton wins 2,864,974 more votes than Donald Trump, final US election count shows. Hillary Clinton has won the popular vote by more than 2.86 million ballots, the final tally in the US presidential election has revealed.

So Oommen , Who is actually patriotic ? >65 Million voted against Trump or the people voted for Trump believing Trump - Putin collusion propaganda ?  
Balakrishnan 2018-05-26 10:13:19
Better not to discuss American Presidential Election process with those, who does not even know Electoral College established in the U.S. Constitution. 

Those discussions will not reach you anywhere.

Weepers will find reasons for their loss like popular vote, unpopular vote, full vote, half vote etc
Impeach him 2018-05-26 13:41:27
It is time to get rid off electoral vote and people like Trump .  Trump himself is a constitutional challenge and he will create a constitutional crisis. Impeach him 
lier lier his pants on fire
Oommen 2018-05-26 14:53:32
Patriots are those who love the nation, respect the constitution and the democratic process. Our President is a blessing. 
Oommen 2018-05-26 19:31:27
Our President is an excellent negotiator. May God bless him.
Jayaraman 2018-05-27 10:22:12
Whole nation rallies behind our President. Patriotic Citizens shout for our President. 

മുക്കിൽനിന്നും മൂലയിൽനിന്നും ഒളിഞ്ഞു കേൾക്കുന്ന ചില മലയാളി-ബംഗാളി (മലങ്കാളി) ശബ്ദങ്ങളൊഴികെ.
അവർക്ക് മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല. 24 മണിക്കൂറും വെട്ടി ഒട്ടിക്കൽ മാത്രം അറിയാം.

Happy Memorial Day e-malayalee readers. 

A proud citizen of America. USA USA USA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക