Image

കാണാതായ ബെറ്റി മാത്യുവിന്റെ മ്രുതദേഹം കണ്ടെത്തി

Published on 25 May, 2018
കാണാതായ ബെറ്റി മാത്യുവിന്റെ മ്രുതദേഹം കണ്ടെത്തി
ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ നിന്നു വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ ബെറ്റി മാത്യുവിന്റെ (21) മ്രുതദേഹം കോണി ഐലന്‍ഡ് ബീച്ചില്‍ നിന്നു കണ്ടെത്തി. അവിശ്വസനീയമായ വേര്‍പാട് വിശ്വസിക്കാനാവാതെ ബന്ധുമിത്രാദികള്‍ തേങ്ങുന്നു. മലയാളി സമൂഹത്തെ മൊത്തം ഞെട്ടിക്കുന്നതായി ഈ ദുരന്തം.

മന്‍ഹാട്ടന്‍ കോളജില്‍ മൂന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച രാത്രി വീട്ടില്‍ പ്രാര്‍ഥനക്കു ശേഷം 11 മണിയൊടെ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ 6.41-നുള്ള ട്രയിനില്‍ പോകേണ്ടതായിരുന്നു. എന്നാല്‍ പോകുന്നതായി കാണത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്നു നോക്കുമ്പോള്‍ കാണാനില്ലായിരുന്നു.

വൈകാതെ തന്നെ നാസോ പോലീസില്‍ പരാതി നല്കി.

വ്യാഴാഴ്ച വൈകിട്ട് ബെറ്റിയുടെ ഫോണ്‍ മന്‍ഹാട്ടനില്‍ സൊക്കൊറ പാര്‍ക്കില്‍ നിന്നു മറ്റൊരാള്‍ക്ക് കിട്ടി.

പോലീസില്‍ അത് ഏല്പിക്കാന്‍ കുടുംബാംഗങ്ങള്‍ പറഞ്ഞ പ്രകാരം അയാളത് പോലീസില്‍ എല്പിച്ചു. അവിടെ നിന്ന് അത് പിതാവ് തോമസ് ഇ. മാത്യു പോയി വാങ്ങി.

മൂന്നാം വര്‍ഷ പരീക്ഷയിലെ മാര്‍ക്കിന്റെ പേരില്‍ കുട്ടി അല്പം വിഷമത്തിലായിരുന്നുവത്രെ

ഓട്ടോപ്‌സി കഴിയും വരെ കുട്ടിയുടെ ചിത്രം മാത്രമെ കാണിക്കൂ എന്നു അധിക്രുതര്‍ പറഞ്ഞത്ഫോമാ നേതാവ് തോമസ് ടി. ഉമ്മനും മറ്റും ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച  മ്രുതദേഹം കാണിക്കാമെന്നു മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.

തീര്‍ത്തും സൗമ്യ  ശീലയായ കുട്ടിക്കു ഇത്തരമൊരു അന്ത്യം സംഭവിച്ചത് ഹ്രുദയഭേദകമാണെന്നു തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പരിചിതരെല്ലാം കരയുകയാണ്. ചെറുപ്പത്തില്‍ താന്‍ സണ്ടെ സ്‌കൂളില്‍ പഠിപ്പിച്ച കുട്ടി ഇപ്പോഴില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല-തോമസ് ടി. ഉമ്മന്‍ പറഞ്ഞു 
Join WhatsApp News
Jose Elacate 2018-05-26 10:42:56
english translation test
Jose Elacate 2018-05-26 10:46:21
May God give strength and courage for the parents at this difficult times
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക