Image

പി.സി.എന്‍.എ.കെ ആത്മീയ ആരാധന നയിക്കുവാന്‍ പ്രമുഖ വഷിപ്പ് ബാന്‍ഡുകള്‍

നിബു വെള്ളവന്താനം, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ Published on 25 May, 2018
പി.സി.എന്‍.എ.കെ ആത്മീയ ആരാധന നയിക്കുവാന്‍  പ്രമുഖ വഷിപ്പ് ബാന്‍ഡുകള്‍
ന്യുയോര്‍ക്ക്: ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്ന പി.സി.എന്‍.എ.കെ 36 മത് കോണ്‍ഫ്രന്‍സില്‍ ആത്മീയ ആരാധന സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ പ്രമുഖ വര്‍ഷിപ്പ് ബാന്‍ഡുകള്‍ എത്തിച്ചേരുന്നു.

വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് മുംബൈയില്‍ ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകര്‍ ഷിച്ചുകൊണ്ടിരിക്കുന്ന യേശുവാ മ്യൂസിക് ടീമും ലോക പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ആന്റണി എവന്‍സും സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഫ്രന്‍സിനെ വിത്യസ്തമാക്കി മാറ്റും.
അമേരിക്കയിലെ മലയാളി വേദിയില്‍ ഇതാദ്യമായിട്ടാണ് ഇവര്‍ എത്തിച്ചേരുന്നത്.

ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകന്‍ ഡോ. ബ്ലെസ്സന്‍ മേമനയും ഷെല്‍ഡന്‍ ബങ്കാരയും കോണ്‍ഫ്രന്‍സിന്റെ വിവിധ സെക്ഷനുകളില്‍ ആരാധന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കള്‍ക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവില്‍ ആരാധിക്കുവാന്‍ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പി.സി.എന്‍.എ.കെ നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത്യുവിന്റെയും വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ മനോജ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ ക്വയര്‍ ടീം പരിശീലനം പൂര്‍ത്തികരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

കോണ്‍ഫന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടന്നുവരുന്നത്.

പി.സി.എന്‍.എ.കെ സോങ്ങ് ബുക്കിലേക്ക്
പരസ്യങ്ങള്‍ ക്ഷണിക്കുന്നു

ബോസ്റ്റണ്‍: ജൂലൈ 5 മുതല്‍ 8 വരെ സ്പ്രിങ്ങ്ഫീല്‍ഡ് മാസ്മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

പരസ്യങ്ങള്‍ നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ ജൂണ്‍ 3ന് മുമ്പായി നല്‍കേണ്ടതാണ്. ഫുള്‍ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നല്‍കാവുന്നതാണ്. PCNAK 2018 എന്ന പേരില്‍ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ നാഷണല്‍ കണ്‍വീനര്‍ 781 883 9708, വെസ്‌ളി മാത്യൂ നാഷണല്‍ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോര്‍ജ് നാഷണല്‍ ട്രഷറാര്‍ 215 704 9366, Email: info@pcnak2018.org
പി.സി.എന്‍.എ.കെ ആത്മീയ ആരാധന നയിക്കുവാന്‍  പ്രമുഖ വഷിപ്പ് ബാന്‍ഡുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക