Image

ന്യൂയോര്‍ക്കില്‍ ആദ്യ സിക്ക് വനിതാ പോലീസ് ഓഫീസര്‍

പി പി ചെറിയാന്‍ Published on 26 May, 2018
ന്യൂയോര്‍ക്കില്‍ ആദ്യ സിക്ക് വനിതാ പോലീസ് ഓഫീസര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍്ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ടര്‍ബന്‍ ധരിച്ച ആദ്യ വനിതാ സിക്ക് ഓഫീസര്‍ ചാര്‍ജ്ജെടുത്തി.

ഗൗവര്‍ഷോ കൗര്‍ (20) ന്യൂയോര്‍ക്ക് പോലീസ് അക്കാദമിയില്‍ നിന്ന് മെയ് മാസമാണ് ഗ്രാജുവേറ്റ് ചെയ്തത്.


കൗറിന്റെ ചരിത്ര നേട്ടത്തില്‍ അമേരിക്കയിലുടനീളമുള്ള സിക്ക് സമുദായാംഗങ്ങള്‍ കൗറിന് ആശംസകള്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 190 സിക്ക് ഓഫീസര്‍മാരില്‍ പത്ത് പേര്‍ വനിതകളാണ് എന്നാല്‍ ടര്‍ബന്‍ ധരിച്ച് ജോലിയില്‍ പ്രവേളിച്ച ആദ്യ വനിതയാണ് കൗര്‍. ഇവര്‍ നാസ്സ് കമ്മ്യൂണിറ്റി കോളേജില്‍ അകൗണ്ടിങ്ങ് മേജറായി പഠനം തുടരുന്നു. ഓക്‌സിലിയറി പോലീസ് ഓഫീസറായിട്ടാണ് ഇപ്പോള്‍ ചാര്‍ജ്ജെടുത്തതെങ്കിലും പഠനം പൂര്‍ത്തിയാകുന്നതോടെ ഫുള്‍ ടൈം ഓഫീസറായി പ്രവര്‍ത്തിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.


2016 ലാണ് സിക്ക് ഓഫീസര്‍മാര്‍ക്ക് ന്യൂയോര്‍ക്കിലെ പോലീസിന്റെ ലോഗോയോട് കൂടിയ ടര്‍ബന്‍ ധരിക്കാനുള്ള അനുമതി നല്‍കിയത്.

സിക്ക് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റും, ന്യൂയോര്‍ക്ക് പോലീസ് ഓഫീസറുമായ ഡീലെയര്‍ റാത്തൂര്‍ കൗറിന്റെ പുതിയ സ്ഥാന ലബ്ധിയില്‍ അഭിനന്ദനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക