Image

റെയില്‍വെ സ്‌റ്റേഷനിലൂടെ ഇനി സാനിറ്ററി നാപ്‌കിനും ഗര്‍ഭനിരോധന ഉറകളും

Published on 26 May, 2018
റെയില്‍വെ സ്‌റ്റേഷനിലൂടെ ഇനി സാനിറ്ററി നാപ്‌കിനും ഗര്‍ഭനിരോധന ഉറകളും


ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ സ്‌റ്റേഷന്‍ വഴി ഇനി സാനിറ്ററി നാപ്‌കിനും ഗര്‍ഭ നിരോധന ഉറകളും ലഭിക്കും. റെയില്‍വെ സ്‌റ്റേഷ?െന്‍റ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ?െടയാണ്‌ ഇവ ലഭിക്കുക. യാത്രക്കാര്‍ക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്‌ റെയില്‍വെ ബോര്‍ഡ്‌ അംഗീകാരം നല്‍കിയ പുതിയ ശൗചാലയ നയത്തില്‍ വ്യക്തമാക്കുന്നു.

മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്‌?തത മൂലം സ്‌?റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകള്‍ തുറസ്സായ സ്‌ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി റെയില്‍വെ സ്‌റ്റേഷന്‌ അകത്തും പുറത്തും പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മിക്കും.
ഈ ശൗചാലയങ്ങള്‍ വഴി ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും ഗര്‍ഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നല്‍കുന്നതിനും ശൗചാലയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ചിലവില്‍ സ്‌ത്രീകള്‍ക്കുള്ള പാഡുകളും പുരുഷന്‍മാര്‍ക്കായി ഗര്‍ഭ നിരോധന ഉറകളും ലഭ്യമാകാന്‍ ചെറിയ കിയോസ്‌കുകള്‍ ഒരുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക