Image

സി.ബി.എസ്‌.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.01 ശതമാനം വിജയം

Published on 26 May, 2018
സി.ബി.എസ്‌.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.01 ശതമാനം വിജയം
സി.ബി.എസ്‌.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്‌ ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു വിജയം.

cbseresults.nic.in, cbse.nic.in, results.nic.in, cbse.examresults.net, results.gov.in. എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്‌.

11,86,306 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്‌. ഇക്കണോമിക്‌സ്‌ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന്‌ പരീക്ഷ വീണ്ടും നടത്തിയിരുന്നു. ഗാസിയാബാദ്‌ സ്വദേശിനിയായ മേഘ്‌ന ശ്രീവാസ്‌തവയാണ്‌ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. 500ല്‍ 499 മാര്‍ക്കാണ്‌ മേഘ്‌ന നേടിയത്‌.

97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ്‌ ഈ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയത്‌. 88.31 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 78.99 ശതമാനം ആണ്‍കുട്ടികളാണ്‌ വിജയം നേടിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക