Image

12ാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ടെക്കിയുടെ ആത്മഹത്യാശ്രമം

Published on 26 May, 2018
12ാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ടെക്കിയുടെ ആത്മഹത്യാശ്രമം

മൈസൂരു: 12ാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ടെക്കിയുടെ ആത്മഹത്യാശ്രമം. പ്രജ്വല്‍ എന്ന 43 കാരനാണ്‌ ഭാര്യ സവിതയേയും മകള്‍ സിഞ്ചനയേയും കൊലപ്പെടുത്തിയശേഷം കഴുത്തും കൈ ഞരമ്‌ബും മുറിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.

ചില കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട പ്രജ്വല്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. പ്രജ്വലിന്റെ ജോലി നഷ്ടമായതോടെ ഭാര്യ സവിതയും ജോലി ഉപേക്ഷിച്ചു. ഇതോടെ കുടുംബത്തിന്റെ സമാധാന അന്തരീക്ഷം പാടെ തകര്‍ന്നു.

തുടര്‍ന്ന്‌ മെയ്‌ 23ന്‌ ദമ്‌ബതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രജ്വല്‍ സവിതയെ ബസവനഹള്ളിയിലെ വീട്ടില്‍ വെച്ച്‌ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി. തുടര്‍ന്ന്‌ അല്‌പസമയത്തിനുശേഷം പ്രജ്വല്‍ കെ എച്ച്‌ ബി കോളനിയിലെ ഭാര്യവീട്ടിലെത്തി അവിടെ കൂട്ടുകാരുമായി കളിക്കുകയായിരുന്ന മകള്‍ സിഞ്ചനയെ സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പിന്നീട്‌ വീടിന്റെ താഴത്തെനിലയില്‍ വെച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം മുകളിലെ മുറിയിലേക്ക്‌ മാറ്റി.

തുടര്‍ന്ന്‌ രാത്രി മുഴുവനും ഭാര്യയുടേയും മകളുടേയും മൃതദേഹങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടി. പിന്നീട്‌ വ്യാഴാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അയാള്‍ വൈകുന്നരം കീടനാശിനിയുടെ കുപ്പിയുമായി തിരിച്ചെത്തി. മെയ്‌ 24 ന്‌ 12ാം വിവാഹവാര്‍ഷികദിനത്തില്‍ അയാള്‍ സ്വയം മരിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ കീടനാശിനി കുടിക്കാതെ കഴുത്തും കൈഞരമ്‌ബും മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മരണവേദനകൊണ്ട്‌ പിടയുന്നതിനിടെ അയാള്‍ തന്റെ പിതാവിനെ വിളിച്ച്‌ രക്ഷിക്കണമെന്ന്‌ അപേക്ഷിച്ചു.

തുടര്‍ന്ന്‌ പിതാവ്‌ രാമചന്ദ്രന്‍ പുലര്‍ച്ചെ ഒരുമണിയോടെ പ്രജ്വലിന്റെ വീട്ടില്‍ ഓടിയെത്തി അയാളെ അപ്പോളോ ആശുപത്രിയിലേക്ക്‌ മാറ്റി. പിന്നീട്‌ രാമചന്ദ്ര കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട്‌ വിവരം അറിയിച്ചു. തുടര്‍ന്ന്‌ 2.30 മണിയോടെ പോലീസ്‌ സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തി. അതേസമയം പ്രജ്വല്‍ അപകടനില തരണം ചെയ്‌തതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഐ സി യുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്‌ ഇപ്പോള്‍ അയാള്‍.

സാമ്‌ബത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വഴക്കാണ്‌ ഇയാളെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന്‌ പോലീസ്‌ പറയുന്നു. ദമ്‌ബതികള്‍ 2017 ല്‍ ബസവനഹള്ളിയില്‍ 90 ലക്ഷം രൂപ നല്‍കി വീട്‌ വാങ്ങിയെങ്കിലും പിന്നീട്‌ മൈസൂരുവിലേക്ക്‌ താമസം മാറി. എന്നാല്‍ മൈസൂരുവില്‍ ബംഗളൂരുവിലെ പോലെ നല്ല ജോലി ദമ്‌ബതികള്‍ക്ക്‌ ലഭിച്ചില്ല. ഇതോടെയാണ്‌ കുടുംബം മാനസികമായി   തകര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക