Image

മലയാളി മന്നന്‍' മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷോളി കുമ്പിളുവേലി Published on 26 May, 2018
മലയാളി മന്നന്‍' മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ:  ഫോമാ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന 'മലയാളി മന്നന്‍' മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടാലന്റ് ഫിലിം സ്റ്റാര്‍, ജഡ്ജസ് റൗണ്ട് തുടങ്ങി മൂന്നു റൗണ്ടുകളാണുഉള്ളത്. അജി വര്‍ഗീസ്, ഡാനീഷ് തോമസ്, ഹരി നമ്പൂതിരി, ജയിംസ് കല്ലറകാണിയില്‍, ജോസഫ്, മാത്യു മുണ്ടയ്ക്കല്‍, റോഷന്‍ മാമ്മന്‍ എന്നിവരാണ് മലയാളി മന്നന്‍ പട്ടത്തിനായി മാറ്റുരയ്ക്കുന്നത്.

മത്സരത്തിന് നേതൃത്വം നല്‍കുന്നത് ഷോളി കുമ്പിളുവേലി ചെയര്‍മാനായുള്ള കമ്മിറ്റിയാണ്. സിജില്‍ പാലക്കലോടി, ജോണിക്കുട്ടി പിള്ള വീട്ടില്‍, നോയല്‍ മാത്യു, സോണി തോമസ്, ഹരികുമാര്‍, രാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് ട്രഷറര്‍, ജോസി കുരിശുങ്കല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരയ്ക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കുളം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
മലയാളി മന്നന്‍' മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക