Image

നിപാ നിയന്ത്രണ വിധേയമായി; കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന: ആരോഗ്യമന്ത്രി

Published on 26 May, 2018
നിപാ നിയന്ത്രണ വിധേയമായി; കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന: ആരോഗ്യമന്ത്രി

തൃശൂര്‍: പേരാമ്പ്രയിലെ കിണറ്റില്‍നിന്നും പിടികൂടിയ വവ്വാലില്‍ നിപാ വൈറസ്‌ കണ്ടെത്താത്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വിഭാഗം കൂടുതല്‍ പരിശോധന നടത്തുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത്‌ നിപാ നിയന്ത്രണവിധേയമായി. ലോകത്തൊരിടത്തും ഇത്രയും പെട്ടെന്ന്‌ മരണകാരണമായ നിപാ വൈറസിനെ കണ്ടെത്താനായില്ല. പലയിടത്തും കൂട്ടമരണങ്ങള്‍ക്കുശേഷമാണ്‌ വൈറസിനെ മനസിലായത്‌.ഇക്കാര്യത്തില്‍ കേരളത്തിന്‌ അഭിമാനകരമായ നേട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 92 കോടി രൂപ ചെലവഴിച്ച്‌ പൂര്‍ത്തികരിച്ച 12 പദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ന്ത്രി.

എന്നാല്‍ നിപായുടെ മരുന്ന്‌ കണ്ടെത്താനുള്ള ബഹൃത്‌പദ്ധതി കേരളത്തില്‍ ആരംഭിക്കും. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാകും പഠനം. ഡോ. സൌമ്യ സ്വാമി നാഥന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിപ്പയെ പ്രതിരോധിക്കാനുള്ള ആസ്‌ത്രേലയന്‍ മരുന്ന്‌ കോഴിക്കോട്‌ എത്തിച്ചിട്ടുണ്ട്‌.

മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക