Image

നിപ്പാ ബാധിതരെ ചികിത്സിച്ച നഴ്‌സുമാരോട്‌ വിവേചനം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തേടി

Published on 26 May, 2018
നിപ്പാ ബാധിതരെ ചികിത്സിച്ച നഴ്‌സുമാരോട്‌ വിവേചനം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തേടി
 കോഴിക്കോട്‌: നിപ്പാ വൈറസ്‌ പനി ബാധിതരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക്‌ ആസ്‌പത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച്‌ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.
ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവത്‌കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്‌ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ ജില്ലാ പോലീസ്‌ മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കമ്മിഷന്‍ കത്തയച്ചു. പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക്‌ ആസ്‌പത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും ഓട്ടോയിലും ബസ്സിലും കയറ്റുന്നില്ലെന്നും നാട്ടുകാരില്‍ ചിലര്‍ അകറ്റി നിര്‍ത്തുകയാണെുമുളള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക