Image

ഫോമാ 2018 തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 26 May, 2018
ഫോമാ 2018 തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2018-ല്‍ ചിക്കാഗോയ്ക്കടുത്ത് സ്വാമി വിവേകാനന്ദ നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ഷാംബര്‍ഗ് റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന ബൈയിനിയല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷനോടു അനുബന്ധിച്ചു നടക്കുന്ന 2018-20 ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്, ഇലക്ഷന്‍ കമ്മീഷണര്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് പുറത്തിറക്കി. അദ്ദേഹത്തോടൊപ്പം, ന്യൂയോര്‍ക്കില്‍ നിന്നും ഷാജി എഡ്വേര്‍ഡ്, ചിക്കാഗോയില്‍ നിന്നും ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് എന്നിവരും പ്രവര്‍ത്തിച്ചു വരുന്നു. 

ചില ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. എക്‌സാക്യുട്ടിവ് പദവിയിലേക്ക് എല്ലാ പൊസിഷിനിലും മത്സരമുണ്ട്. (see list below)

പ്രസിഡന്റ് സ്ഥാനത്തേക്ക് ജോണ്‍ സി. വര്‍ഗ്ഗീസും (സലിം), ഫിലിപ്പ് ചാമത്തില്‍ (രാജു) എന്നിവരും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്നമ്മ മാപ്പിളശേരി, ഫിലിപ്പ് ചെറിയാന്‍, വിന്‍സന്റ് ബോസ് മാത്യു എന്നിവരും, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജോസ് എബ്രഹാം, മാത്യൂ വര്‍ഗ്ഗീസ് (ബിജു) എന്നിവരും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് രേഖ നായര്‍, സാജു ജോസഫ് എന്നിവരും, ട്രഷറാര്‍ സ്ഥാനത്തേക്ക് ഷിനു ജോസഫ്, റജി സഖറിയാസ് ചെറിയാന്‍ എന്നിവരും, ജോയിന്റ് ട്രഷറാര്‍ സ്ഥാനത്തേക്ക് ജയിന്‍ മാത്യൂസ്, ജോസ് സെബാസ്റ്റ്യന്‍ എന്നിവരുമാണ് മത്സര രംഗത്തുള്ള എക്‌സിക്യുട്ടീവ് സ്ഥാനാര്‍ത്ഥികള്‍.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉത്ഘാടന കര്‍മ്മം നടത്തുന്ന കണ്‍വന്‍ഷന്‍, നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. താലപൊലിയും ചെണ്ടമേളവും തിരുവാതിരയും, ഒപ്പം ഭക്ഷണ മെനുവില്‍ ദോശ, ഇഡലി, പുന്നെല്ലിന്‍ ചോറും കറികളും, കുട്ടികള്‍ക്കായി യുവജനോത്സവം, വീട്ടമ്മമാര്‍ക്കായുള്ള സൗന്ദര്യ മത്സരം - വനിതരത്‌നം, സൗന്ദര്യ റാണികളെ തിരഞ്ഞെക്കാനായി മിസ് ഫോമാ ക്വീന്‍, പുരുഷ കേസരികള്‍ക്കായി മലയാളി മന്നന്‍ മത്സരം, സീനിയേഴ്‌സ് ഫോറത്തിന്റെയും, വുമണ്‍സ് ഫോറത്തിന്റെയും ചര്‍ച്ചകള്‍ സെമിനാറുകള്‍ എന്ന് വേണ്ട, ഏതു വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ് പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു പ്രത്യേകത, ബേബി സിറ്റിംഗാണ്. കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനും പരിപാടികള്‍ കാണുവാനുമായി ഫോമായിലെ അമ്മമാര്‍ ബേബി സിറ്റിംഗും ഒരുക്കിയിട്ടുണ്ട്.
ജൂണ്‍ 22 വെള്ളിയാഴ്ച്ച വൈകിട്ട് സ്റ്റീഫന്‍ ദേവസിയും സംഘവും നടത്തുന്ന ഗാനമേള ഉണ്ടാകും. സമാപനം സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ശശി തരൂര്‍ എം.പി.യാണ്.
സമാപന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം വിവേകാനന്ദനും ടീനു ടെല്ലെന്‍സും കൂടി നടത്തുന്ന ഗാനമേളയാണ്.
ഫോമാ യൂത്ത് ഫോറം നടത്തുന്ന സ്വരം ഫേസ് ബുക്ക് ഗാന മത്സരത്തിന്റെ വിജയിക്ക് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ സാക്ഷി നിര്‍ത്തി പാടുവാനുള്ള അവസരം ഉണ്ടാകും.
രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ഡ്രൈ വായ വാക്ക് - ഇന്‍ ഡേയിലി രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി രജിസ്‌ട്രേഷനായി വിളിച്ചു തുടങ്ങി എന്ന് രജിസ്‌ട്രേഷന്‍ കമ്മറ്റിക്കു നേതൃത്വം നല്‍കുന്ന സിബിയും ബിനുവും പറഞ്ഞു.
2018 ജൂണ്‍ ഇരുപത്തിഒന്ന് മുതല്‍ ഇരുപത്തിനാല് വരെ ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.fomaa.net.
സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.
ഫോമാ 2018 തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഫോമാ 2018 തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Join WhatsApp News
texan2 2018-05-26 20:57:19
Did any one notice this?The new england (boston ) region is vacant, they are mostly professional well educated Malayalees living in that area, who doesn't care about these foma fokana things. kudos to them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക