Image

ചെങ്ങന്നൂര്‍ ജയിച്ചാല്‍ കേരളം ജയിച്ചതിന് തുല്യമെന്ന് ബി.ജെ.പി

Published on 26 May, 2018
ചെങ്ങന്നൂര്‍ ജയിച്ചാല്‍ കേരളം ജയിച്ചതിന് തുല്യമെന്ന് ബി.ജെ.പി
ചെങ്ങന്നൂരില്‍ ബി ജെ പിക്ക് ജയമുണ്ടായാല്‍ അത് കേരളം ജയിച്ചതിനു തുല്യമാകുമെന്നു ബി ജെ പി കേന്ദ്ര നേതൃത്വം . അങ്ങനെയെങ്കില്‍ കേരളത്തിന് നിരവധി പദ്ധതികളും ഒരു പക്ഷെ കിട്ടിയേക്കാം. കൂടാതെ കേരളത്തില്‍ നിന്നും ഒരു മന്ത്രികൂടി ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല . ബി.ജെ.പി ഉന്നത നേതാക്കളാണ് ഇതുസംബന്ധമായ സൂചന നല്‍കിയത്.

രാജസ്ഥാന്‍,മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ലോക്സഭ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലങ്കില്‍ മന്ത്രിസഭയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പിമാരായ വി.മുരളീധരന്‍, സുരേഷ് ഗോപി എന്നിവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും നറുക്ക് വീഴുക.
ചെങ്ങന്നൂരില്‍ രണ്ട് പേരും ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ പിടിച്ചാല്‍ ബി.ജെ.പി കേരളം പിടിച്ചതിന് തുല്യമാണെന്ന് കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി ഞെട്ടിച്ച പ്രധാനമന്ത്രി മോദിയും അമിത് ഷായും ചെങ്ങന്നൂരില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പി വന്നാല്‍ പോലും കേരളത്തിന് വലിയ പരിഗണന നല്‍കുമെന്ന പ്രതീക്ഷ രാഷ്ട്രിയ നിരീക്ഷകര്‍ക്കിടയിലും ഇപ്പോള്‍ ഉണ്ട്.ലോക്സഭ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാന്‍ ചെങ്ങന്നൂരിലെ പ്രകടനം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.

കര്‍ണ്ണാടകയിലെ പ്രതിപക്ഷ ഐക്യത്തിന് വലിയ പ്രഹരം നല്‍കാനും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ കഴിയുമെന്ന കണക്കു കൂട്ടലും ബി.ജെ.പി നേതൃത്വത്തിനുണ്ട്.പ്രത്യേകിച്ച് ആലപ്പുഴ എം.പി കൂടിയായ കെ.സി വേണുഗോപാലിന്റെ തട്ടകത്തില്‍ തന്നെ തിരിച്ചടി നല്‍കിയാല്‍ അത് മധുരമായ പ്രതികാരവുമാകും.

ചെങ്ങന്നൂര്‍ ജയിച്ചാല്‍ കേരളം ജയിച്ചതിന് തുല്യമെന്ന് ബി.ജെ.പി
Join WhatsApp News
Vayanakkaran 2018-05-26 16:46:35
ആശിക്കാൻ പിശുക്കു വേണ്ടല്ലോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക