Image

ടെക്‌സസ് ഇടതുപക്ഷത്തേയ്ക്ക് ചായുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 28 May, 2018
ടെക്‌സസ് ഇടതുപക്ഷത്തേയ്ക്ക് ചായുമോ? (ഏബ്രഹാം തോമസ്)
ടെക്‌സസില്‍ ഡെമോക്രാറ്റിക് പ്രൈമറികളും റണ്‍ ഓഫും കഴിഞ്ഞപ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ ആയിരിക്കുമെന്ന് നിശ്ചയമായി. ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് യൂപേ വാല്‍ഡിസും സെനറ്റിലേയ്ക്ക് ബീറ്റോ ഒ റൂര്‍കെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കും. ഇരുവരും മനസു തുറന്നപ്പോള്‍ വിവാദം സൃഷ്ടിച്ചു. താന്‍ ഒരു ലെസ്ബിയന്‍ ആണെന്ന് വാല്‍ഡിസും കഞ്ചാവ് നിയമപരമായി വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആര്‍കെയും നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് വിവാദമായത്.

ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് നടന്ന പ്രൈമറി മത്സരത്തില്‍ ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കും ആവശ്യമായ 50% ല്‍ അധികം വോട്ടുകള്‍ നേടാനായില്ല. അതിനാല്‍ റണ്‍ ഓഫ് നടത്തേണ്ടിവന്നു. റണ്‍ഓഫില്‍ വാല്‍ഡിസ് എതിരാളി ആന്‍ഡ്രൂ വൈറ്റിനെ തോല്‍പിച്ചു. ഹിസ്പാനിക് വംശജയായ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ 20-22% വരുന്ന ഹിസ്പാനിക്ക് വംശജരില്‍ ഒരു വലിയ വിഭാഗത്തിന്റെ വോട്ടുകള്‍ ലഭിക്കും എന്നാണ് കരുതുന്നത്. താന്‍ സമ ലൈംഗിക താല്‍പര്യമുള്ള സ്ത്രീയാണെന്ന വെളിപ്പെടുത്തല്‍ 4% വരുന്ന എല്‍(ലെസ്ബിയന്‍) ജി(ഗേ)ബി(ബൈസെക്‌സുവല്‍) ദി ട്രാന്‍സ്‌ജെന്‍ഡര്‍) വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുന്നെന്നും നിരീക്ഷകര്‍ പറയുന്നു.

ടെക്‌സസ് നിയമസഭയില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ബാത്‌റൂം ബില്‍ എന്നറിയപ്പെടുന്ന ശുചിമുറികളുടെ ഉപയോഗം ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ലിംഗത്തിന് അനുസരിച്ചായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്‍ ഏറെ വിവാദം സൃഷ്ടിച്ചു. ഭിന്നലിംഗക്കാര്‍ക്കൊപ്പം എല്‍ജിബി വിഭാഗങ്ങളും പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാല്‍ഡിസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോള്‍ ഇവരുടെ പിന്തുണ ഉണ്ടായിരിക്കും എന്നാണ് കരുതുന്നത്.
വാല്‍ഡിസിന്റെ പ്രൈമറിയിലെ ചരിത്ര വിജയത്തിന് രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ നികുതി അടയ്ക്കുന്നതില്‍ വരുത്തിയ പിഴവുകള്‍ വാര്‍ത്തയായി. ഡാലസിലെ പ്രാന്തപ്രദേശമായ ഓക്ക്ക്ലിഫില്‍ സ്വയം ഉപയോഗിക്കുന്ന വീടും മറ്റു എട്ട് വ്‌സ്തുവകകളും വാല്‍ഡിസിനുണ്ട്. ഇവയില്‍ ഒരെണ്ണത്തിന്റെ വിവരം നാമനിര്‍ദേശപത്രികയില്‍ മറച്ചുവച്ചതായും ആരോപണം ഉണ്ട്. ഹ്യൂസ്റ്റണിലും ഇവര്‍ക്ക് വസ്തുവകകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

നികുതി അടയ്ക്കുന്നതില്‍ വരുത്തിയ പിഴവ് തിരഞ്ഞെടുപ്പിലെ സാധ്യതകളെ സാരമായി ബാധിച്ചേക്കില്ല. എന്നാല്‍ ചില ചരിത്രവസ്തുതകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ ഗവര്‍ണ്ണറുമായ ഗ്രെഗ് ആബട്ടിന് ആനുകൂലമാണ്. 28 വര്‍ഷം മുമ്പാണ് കഴിഞ്ഞ പ്രാവശ്യം ടെക്‌സസ് ഒരു ഡെമോക്രാറ്റിക് ഗവര്‍ണ്ണറെ(ആന്‍ റിച്ചാര്‍ഡ്‌സിനെ) തിരഞ്ഞെടുത്തത്. 80 വര്‍ഷം മുമ്പാണ് ഒരു തികഞ്ഞ വിശാലഹൃദയനെ ഗവര്‍ണ്ണറായി തിരഞ്ഞെടുത്തത്. അമ്പത് വര്‍ഷം മുമ്പാണ് ഇത്തരമൊരു സ്ഥാനാര്‍ത്ഥിയെ യു.എസ്. സെനറ്റിലേയ്ക്ക് വിജയിപ്പിച്ചത്. അതിന് ശേഷം ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇപ്രാവശ്യം ചരിത്രം തിരുത്തിയെഴുതി വാല്‍ഡിസിനെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും റൂര്‍ക്കിയെ സെനറ്ററായും തിരഞ്ഞെടുക്കുമോ? ഉത്തരങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടതായുണ്ട്.

ടെക്‌സസ് സ്റ്റേറ്റ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ ഗില്‍ബര്‍ട്ടോ ഹിനോഹോസയ്ക്ക് ഇങ്ങനെ സംഭവിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്. ആബട്ടും സെനറ്റര്‍ ട്രെഡ് ക്രൂസും വലതു പക്ഷ മൗലിക വാദികളാണെന്നും ഇത് തന്നെ വാല്‍ഡിസിന്റെയും റൂര്‍കിയുടെയും വിജയങ്ങള്‍ക്ക് കാരണമാകുമെന്നും ഹിനോ ഹോസ പറഞ്ഞു.

ഒറൂര്‍കി സമര്‍ത്ഥനും നയപരിപാലനത്തിന് പ്രാധാന്യം കല്പിക്കുന്ന വ്യക്തിയുമാണ്. എന്നാല്‍ ക്രൂസിന്റെ പ്രചരണത്തെ വെല്ലാന്‍ ഇതുവരെയും ഒറൂര്‍ക്കിയുടെ പ്രചരണത്തിന് കഴിഞ്ഞിട്ടില്ല എന്ന് റൈസ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് മാര്‍ക്ക് ജോണ്‍സ് പറയുന്നു. മറുവശത്ത് താന്‍ സന്ദര്‍ശിച്ച 254 കൗണ്ടികളിലും തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ഒറൂര്‍ക്കി പറഞ്ഞു.

Join WhatsApp News
melina back in NY 2018-05-28 13:42:41
Friend who just retired from Secret Service has confirmed that Melania Trump has moved back to New York for the "foreseeable future" and will now cost us millions in additional protection daily. He said that the agents assigned to her detail have been told to prepare.
benoy 2018-05-29 18:14:35
Melina back in NY, is it a national security issue?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക