Image

ഫൊക്കാന സാഹിത്യസമ്മേളനം; ഈടുറ്റ ചര്‍ച്ചകള്‍; കേരളത്തില്‍ നിന്നു സാഹിത്യകാരന്മാര്‍ എത്തും

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 04 June, 2018
ഫൊക്കാന സാഹിത്യസമ്മേളനം; ഈടുറ്റ ചര്‍ച്ചകള്‍; കേരളത്തില്‍ നിന്നു സാഹിത്യകാരന്മാര്‍ എത്തും
ഫിലഡല്‍ഫിയ വാലിഫോര്‍ജ് കാസിനോയില്‍ അരങ്ങേറുന്ന 18-മത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്, ഭാഷയേയും ഭാഷാസ്‌നേഹികളെയും പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തോടെ, 2018 ജൂലൈ 5 മുതല്‍ 7 വരെയുള്ള സാഹിത്യസമ്മേളനത്തില്‍ സാഹിത്യവും സാമൂഹിക പരിവര്‍ത്തനവും, അമേരിക്കന്‍ മലയാളസാഹിത്യവും മുഖ്യചര്‍ച്ചാ വിഷയമായിരിക്കും. സാഹിത്യസെമിനാറില്‍ കേരളത്തില്‍ നിന്നുള്ള സാഹിത്യകാരന്‍മാരും അമേരിക്കന്‍ സാഹിത്യത്തിലെ പ്രശസ്തരും പങ്കെടുക്കും.

രണ്ടു ദിവസങ്ങളിലായി കഥ, നോവല്‍, കവിത, ലേഖനം, ലോകസാഹിത്യം , മലയാളസാഹിത്യം എന്നീ വിഷയങ്ങളില്‍ ചെറിയ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും പുരസ്‌കാര സമര്‍പ്പണങ്ങളും ഉണ്ടായിരിക്കും.

ഓരോ വിഭാഗങ്ങള്‍ക്കും ഉപസമിതികള്‍ രൂപംകൊടുത്തു പ്രവര്‍ത്തിക്കും. ആറാം തീയതി വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ ഒരു മണിവരെ കവിതാ, ചെറുകഥാ അവതരണവും ചര്‍ച്ചകളും ഉണ്ടായിരിക്കും. കവിതയില്‍ അമേരിക്കന്‍ മലയാള കവിതയുടെ പുരോഗതി, കഥയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളുടെ നിലവാരം, കഥകളുടെ കുറവ്, രചനാ ശൈലി, ശില്പഭദ്രത, ഉള്ളടക്കം, ഭാഷാ, ഗൃഹാതുരത്വം രചനകളില്‍.
രണ്ടുമണി മുതല്‍ അഞ്ചുവരെ നോവല്‍, ലേഖനം, നോവലില്‍: നോവല്‍ അവതരണ രീതി, ലേഖനത്തില്‍: അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ലേഖനങ്ങളുടെ വളര്‍ച്ച, ലേഖനങ്ങളില്‍ കലയും സാഹിത്യവിഷയങ്ങളും കുറവാകുന്നതെന്ത്് കൊണ്ട്? അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നുവെന്ന് വിശ്വസിക്കുന്നുവോ?

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എന്റെ നമ്പറില്‍ ബന്ധപ്പെടുക. നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണവും സാന്നിധ്യവും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ഫൊക്കാനാ സാഹിത്യസമ്മേളനം ഭാഷാസ്‌നേഹികള്‍ക്ക് ഒരു മികച്ച അക്ഷരവിരുന്നാകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി പി. ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, എന്നിവര്‍ അഭിപ്രായപ്പെട്ടു.

സ്‌നേഹത്തോടെ,
അബ്ദുള്‍ പുന്നയൂര്‍ക്കുളം, ചെയര്‍പേഴ്‌സണ്‍,
586 994 1805

Join WhatsApp News
Amerikkan Mollaakka 2018-06-04 16:08:39
ഇമ്മടെ ഡോക്ടർ ശശിസാഹിബിന്റെ മീശയെ ചൊല്ലി
ചില കമന്റുകൾ ഇ മലയാളിയിൽ വായിച്ചിരുന്നു. ആ
മീശയ്ക്ക്  ഒരു കാല്പനിക ഭംഗിയില്ലേ ? അതുകൊണ്ടാണോ ഇ പഹയൻ കാല്പനികത ഇഷ്ടപെടാത്തത്. എന്താണ് ഇമ്മടെ നാരദർ ഇത് കണ്ടിട്ടു മുണ്ടാത്തത്.  എല്ലാവര്ക്കും അസ്സലാമു അലൈക്കും.  ഫൊക്കാന പുറത്ത്
അമേരിക്കൻ മലയാള സാഹിത്യം ... ബെന്നി കുര്യൻ സാഹിബും
അബ്ദുൽ സാഹിബും പാപ്പാന്മാരായി ആനയെ
എഴുന്നള്ളിച്ച് മലയാള ഭാഷ ഇവിടെ പൊടി പൂരമാകട്ടെ. എട്ടു പുരുഷ എഴുത്തുകാർ ഒരു വനിത എഴുത്തുകാരി. വനിതാ ഭൂരിപക്ഷം
കുറഞ്ഞുപോയി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക