Image

ക്രിസ്തുവും കൃസ്ത്യാനികളും ........! (ലേഖനം: റോബിന്‍ കൈതപ്പറമ്പ്)

Published on 05 June, 2018
ക്രിസ്തുവും കൃസ്ത്യാനികളും ........! (ലേഖനം: റോബിന്‍ കൈതപ്പറമ്പ്)
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നസ്രത്തിന്റെ തെരുവീഥികളിലൂടെ താടിയും മുടിയും വളര്‍ത്തി, സൂര്യാഘാതമേറ്റും, വിശന്നും അലഞ്ഞ് നടന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. യേശു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലോകത്തിലേയ്ക്ക് വരാനിരിക്കുന്ന കൃസ്തു അവനാണെന്ന് അന്ന് കുറച്ച് പേര്‍ വിശ്വസിച്ചു.യോഹന്നാന്‍ സ്‌നാപകന്‍ അവനെ സാഷ്യപ്പെടുത്തി."എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാളും ശക്തന്‍, അവന്റെ ചെരുപ്പിന്റെ വാറ് അഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല".

യോഹന്നാന്‍ സ്‌നാപകന്റെ കാലത്ത് തന്നെ യേശുവും സുവിശേഷം പ്രസംഗിക്കുവാനും, ശിഷ്യന്‍മാരെ കൂട്ടുവാനും തുടങ്ങിയപ്പോള്‍ യോഹന്നാന്റെ ശിഷ്യന്‍മാര്‍ അതേക്കുറിച്ച് അവനോട് അറിയിച്ചു.യോഹന്നാന്റെ മറുപടി അന്നത്തേപ്പോലെ ഇന്നും പ്രശസ്തമായി നില്‍ക്കുന്നു." ഞാന്‍ അവന് വഴി ഒരുക്കാന്‍ വന്നതാണ്, മാത്രമല്ല അവന്‍ വളരേണം; ഞാനോ കുറയേണം" പക്ഷേ വര്‍ത്തമാന കാലത്തില്‍ യേശുവിനെക്കാള്‍ വളരുന്ന പുരോഹിതരും, പുരോഹിത മേലാളന്‍മാരും. കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെയും, ചന്ത സ്ഥലത്ത് ചുങ്കം പിരിക്കുന്നവനേയും, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരെ അവന്‍ വിളിച്ച് തന്റെ ശിഷ്യ സമൂഹത്തോട് ചേര്‍ത്തു.ജനങ്ങള്‍ തന്നില്‍ വിശ്വസിക്കുവാനും, അങ്ങനെ പിതാവായ ദൈവത്തിങ്കലേയ്ക്ക് മനം തിരിയുവാനുമായി അവന്‍ അനേകം അദ്ഭുതങ്ങളും, അടയാളങ്ങളും പ്രവര്‍ത്തിച്ചു. പച്ചവെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കിയും, മരിച്ച ബാലികയെ ഉയിര്‍പ്പിച്ചും, അപ്പം വര്‍ദ്ധിപ്പിച്ചും അവന്‍ അവരെ തന്നിലേയക്ക് ആകര്‍ഷിച്ചു.

ദൈവരാജ്യത്തെക്കുറിച്ചും, പാപബോധത്തെ ക്കുറിച്ചും അവന്‍ അവരെ പഠിപ്പിച്ചു. മറ്റാരെക്കാളും മനുഷ്യരെ അവന്‍ മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ തന്നെ അന്വേഷിച്ച് എത്തിയ ജനക്കൂട്ടത്തോട് അവന്‍ പറഞ്ഞു "ദൈവരാജ്യത്തെക്കുറിച്ച് കേള്‍ക്കാനല്ല അപ്പം തിന്ന് വയറ് നിറഞ്ഞതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്". ഇന്നും നമ്മള്‍ അപ്പം തിന്ന് വയറ് നിറയ്ക്കാനായി കൃസ്തുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

നിയമജ്ഞന്‍മാര്‍ക്കും, പരീശയന്‍മാര്‍ക്കും, അന്നത്തെ പുരോഹിത ഗണങ്ങള്‍ക്കും യേശു എന്നും തലവേദന ആയിരുന്നു. ഇന്നത്തെപ്പോലെ തന്നെ അധികാരം കൈയ്യാളാനും പന്തിയില്‍ മുഖ്യ സ്ഥാനം നേടാനുമായി അവര്‍ പോരാടി. അവരെ നോക്കി യേശു വിളിച്ചു..."വെള്ളയടിച്ച കുഴിമാടങ്ങള്‍" അകമെ ചീഞ്ഞ് നാറുംമ്പോഴും ദേഹമാസകലം സുഗന്ധം പൂശീ രാജകീയ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ പ്രഥമ സ്ഥാനത്തിനായി കിടപിടി കൂട്ടി. ഒടുവില്‍ യേശുവിനെ അവര്‍ കുരിശില്‍ തൂക്കിക്കൊന്നു.

യേശുവിന്റെ ശിഷ്യന്‍മാര്‍ ദൈവാത്മ ശക്തിയാല്‍ ബലം പ്രാപിക്കുകയും ധൈര്യപൂര്‍വ്വം യേശുവിനെക്കുറിച്ചും, പിതാവായ ദൈവത്തെക്കുറിച്ചും പ്രസംഗിക്കുവാന്‍ തുടങ്ങി. ജനങ്ങള്‍ യേശുവില്‍ വിശ്വസിക്കുവാനും, ഒരേ മനമോടെ ദൈവസന്നിധിയിലേയ്ക്ക് അടുത്ത് വരുവാനും ഇടയായി. യേശു പഠിപ്പിച്ചതും, ഉപദേശിച്ചതുമായ കാര്യങ്ങള്‍ അവര്‍ ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു.അന്നത്തെ കാലത്ത് യേശുവിന്റെ ശിഷ്യരെ നോക്കി ജനങ്ങള്‍ കൃസ്ത്യാനികള്‍ എന്ന് വിളിച്ചു. "ഞാന്‍ നിങ്ങള്‍ക്ക് സൗജന്യമായി തന്നത് ലോകത്തിന്റെ അറ്റങ്ങളോളം പോയി സകല ജനത്തിനും ദൈവത്തിന്റെ സുവിശേഷം സൗജന്യമായി നര്‍കുവിന്‍" എന്ന് യേശു തന്റെ ശിഷ്യരെ ഉപദേശിച്ചു.അതിന്റെ ഫലമായി ലോകത്തിന്റെ ഒരു മൂലയില്‍ ഉള്ള ഇന്ത്യ എന്ന രാജ്യത്തിലെ കേരളം എന്ന കൊച്ചു സംസ്ഥാനത്തും യേശുവിന്റെ നാമം എത്തുകയും, യേശു പഠിപ്പിച്ച കാര്യങ്ങളില്‍ ആകൃഷ്ടരായി ജനങ്ങള്‍ കൃസ്തുമതം സ്വീകരിച്ച് കൃസ്ത്യാനികള്‍ ആയി മാറുകയും ചെയ്തു.

കാലം കുറെ മുന്‍പോട്ട് ചെന്നപ്പോള്‍ നമ്മള്‍ മലയാളിക്ക് മനസിലായി കൃസ്തുമതം ക്ഷമിക്കാനും, പൊറുക്കാനും, സ്‌നേഹിക്കാനും മാത്രം കൊള്ളാവുന്ന ഒരു മതം അല്ല; മറിച്ച് ഇഷ്ടംപോലെ കാശുണ്ടാക്കാന്‍ പറ്റുന്ന ഒരു ജീവിതോപാധിയും കൂടാണെന്ന്. വളരുംതോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ കൃസ്തുമതവും കേരളത്തില്‍ മാറിക്കഴിഞ്ഞിരിക്കുന്നു. വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടുകള്‍ എന്ന് പറയുന്നതുപോലെ സഭയിലെ അദ്ധ്യക്ഷനുമായി ഒത്തുപോകാന്‍ പറ്റില്ല എന്ന് തോന്നിയാല്‍ ഉടനെ സഭ വിടുകയോ അല്ലെങ്കില്‍ പുതിയ ഒരു സഭ ഉണ്ടാക്കി അതിന്റെ തലവനായി സ്വയം പ്രക്യാപിച്ച് മറ്റു സഭകളെ തെറി വിളിച്ച് ആളാവുകയോ ചെയ്യും. സുവിശേഷ മഹായോഗങ്ങളും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, കണ്‍വെന്‍ഷനുകളും, കരിസ്മാറ്റിക്ക് ധ്യാനങ്ങളും റ്റിക്കറ്റ് വെച്ച് നടത്തും. യേശുകൃസ്തു സൗജന്യമായി നല്‍കാന്‍ പറഞ്ഞത് ഇവരെല്ലാവരും കൂടി താന്‍ താങ്കളുടെ ജീവിതോപാധിയാക്കി മാറ്റി രസീത് കുറ്റി അടിച്ച് പണപ്പിരിവ് നടത്തും.

കേരളത്തിലെ സഭകളുടെ കാര്യമാണ് രസം. ഹിന്ദുക്കള്‍ക്ക് മുപ്പത്തിമുക്കോടി ദേവതകള്‍ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ കേരളത്തിലെ കൃസ്ത്യാനികള്‍ അവരെയും തോല്‍പ്പിക്കുമെന്നാണ് തോന്നുന്നത്. മര്‍ത്തോമ്മാ, യാക്കോബാ, ഓര്‍ത്തഡോക്‌സ്, കനാനായ, മലങ്കര, ആര്‍ സി, എല്‍ സി എന്ന് വേണ്ട പതിനായിരക്കണക്കിന് സഭകളാണ് നമ്മുടെ കേരളത്തില്‍ ഉള്ളത്. എല്ലാവരും കൃസ്തുവിന്റെ ശിഷ്യരും, കൃസ്ത്യാനികള്‍ എന്ന് പറയുന്നതില്‍ ഊറ്റം കൊള്ളുന്നവരും. പെന്തക്കോസ്തു കാരുടെ കാര്യം പറയുകയെ വേണ്ട.!

കൂട്ടത്തില്‍ അല്പസ്വല്പം പ്രസംഗിക്കാന്‍ അറിയുകയും ബൈബിളിന്റെ അവിടുന്നും ഇവിടുന്നും കുറെ വാഖ്യങ്ങള്‍ കാണാതെ പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവനും പാസ്റ്റര്‍ ആണ്. അവനും ഉണ്ടാക്കും ഒരു സഭ. പിന്നെയാണ് കളി ,രോഗശാന്തി, മറുഭാഷ,പരിശുദ്ധാത്മാവിന്റെ അഭിഷേകം, ആകെ ബഹളം. മറ്റു സഭക്കാരൊക്കെ പുറജാതികളും, ഒരിക്കലും രക്ഷിക്കപ്പെടാത്തവരും. പെന്തക്കോസ്തുകാരന്‍ ഒരുത്തനെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത്"ഏത് സഭയാ, രക്ഷിക്കപ്പെട്ടതാണോ"

ഈ രക്ഷ കൊണ്ട് ഇവരെന്താ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചാല്‍ ഉത്തരം ഇല്ല. ഉടനെ ഉരുളാന്‍ തുടങ്ങും. രണ്ടായിരം,മൂവായിരം രൂപാ വില വരുന്ന പരുത്തിത്തുണിയില്‍ തയ്പ്പിച്ചിട്ട വെള്ള ജുബ്ബായും അണിഞ്ഞ് വന്നാണ് കക്ഷി ചോദിക്കുന്നത് " രക്ഷിക്കപ്പെട്ടതാണോ എന്ന് " അപ്പോള്‍ ഓര്‍ക്കും ഇവനൊക്കെ രക്ഷപെട്ടതുപോലെ ആണോ രക്ഷപെടേണ്ടത് എന്ന്! പ്രഖ്യാപിത ദൈവങ്ങളായ കുറെ എണ്ണത്തിനെ ഇവരുടെ കൂട്ടത്തില്‍ കാണാം. മറ്റുള്ളവരെ പറഞ്ഞ് പറ്റിച്ച് സ്വന്ത ഉദരപൂരണത്തിനായി ജീവിക്കുന്നവര്‍.

ഈ അടുത്തിടക്ക് കോട്ടയത്തുള്ള ഒരു സൗഖ്യപ്പെടുത്തലുകാരന്‍ പത്ത് പിള്ളേര്‍ക്ക് പഠിക്കാന്‍ പുസ്തകം കൊടുത്ത വകയില്‍ പാവപ്പെട്ട ഒരു ചെറുക്കന്റെ ജീവന്‍ അങ്ങ് പോയി. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ട പോലീസ് ഈ അഭിനവ ദൈവത്തിന്റെ പുസ്തക വിതരണത്തിന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ പോയതാണ്.ആ വകയില്‍ എത്ര രൂപ തട്ടിച്ചു എന്ന് ആര്‍ക്കറിയാം. മന്ത്രിമാരടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍ ഇവര്‍ക്കൊക്കെ ഒത്താശ ചൊല്ലാന്‍ ഉള്ളപ്പോള്‍ ആരെ പേടിക്കാന്‍.

അതേ പോലെ കേരളത്തില്‍ ഉള്ള മറ്റൊരു സ്വയം പ്രഖ്യാപിത ബിഷപ് ; റേഡിയോവിലൂടെ വചനം പറഞ്ഞും, രോഗശാന്തി നടത്തിയും പണം കുറെ പെരുകിയപ്പോള്‍ സ്വന്തമായി മെഡിക്കല്‍ കോളേജ് ഒരെണ്ണം തുടങ്ങി. ഇപ്പോ കാശ് ഇങ്ങോട്ട് മേടിച്ചാണ് രോഗശാന്തി നടത്തുന്നത്. കക്ഷി നോക്കിയപ്പോള്‍ മറ്റ് സഭകളിലെ മേലദ്ധ്യക്ഷന്‍മാര്‍ നീളന്‍ കുപ്പായവും,തലയില്‍ തുണിയും ഇട്ട് നടക്കുന്നു. ഞാനും ഒരു സഭയുടെ തലവനല്ലേ എനിക്കും വേണം അതുപോലെ ഒരെണ്ണം. തന്റെ സ്ഥിരം തയ്യല്‍ക്കാരനെ വിളിച്ച് നീളന്‍ കുപ്പായും തലത്തുണിയും തയ്പ്പിച്ച്, അതും ഇട്ടാണ് ഇപ്പോള്‍ നടക്കുന്നത്. "സഹോദരങ്ങള്‍" ആര് കാണാന്‍ വന്നാലും ഉടനെ കൈ നീട്ടിക്കൊടുക്കും മുത്താന്‍ വേണ്ടി.

ഇനി ഒരു കൂട്ടര്‍ ഉള്ളത് മേലനങ്ങി പണി എടുത്ത് തിന്നാന്‍ വയ്യാത്തതു കൊണ്ട് മാത്രം പാസ്റ്റര്‍ പണിക്ക് പോകുന്നവര്‍. അവരാണ് "സുഗതന്റെ കെട്ട് അഴിപ്പിക്കുന്നതും, കുടുബ ചരിത്രം പറഞ്ഞ് അത്ഭുതപ്പെടുത്തുന്നതും, ചുമ്മാ പിശാചിനെ പുറത്താക്കുന്നതും. നല്ല വരുമാനമല്ലേ! ശിഷ്യന്‍മാരായി കുറെപ്പേരെ തീറ്റി പോറ്റുന്നുണ്ട് ,അവര് പോയി പാസ്റ്റര്‍ക്ക് ആവശ്യമായ സംഗതികള്‍ കളക്റ്റ് ചെയ്ത് കൊടുക്കും, സ്ഥിരമായി പിശാചിനെ ഒഴിവാക്കാനായും ആളും ഉണ്ട്. എവിടെ കണ്‍വെന്‍ഷന്‍ നടത്തിയാലും ആ ഒരു ആളുടെ ശരീരത്തില്‍ നിന്നും മാത്രമേ പിശാച് പുറത്താകു. പറയാതെ വയ്യാ നല്ല ആക്ടിങ് ആണ് പാസ്റ്ററിനും ശിഷ്യന്‍മാര്‍ക്കും

ഒരു കാര്യത്തില്‍ ഹിന്ദുക്കള്‍ ആണ് മെച്ചം. അവര്‍ക്ക് ഏത് അമ്പലത്തില്‍ വേണമെങ്കിലും പോകാം, പ്രാര്‍ത്ഥിക്കാം. പക്ഷേ ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അത് നടക്കില്ല. ഓര്‍ത്തഡോക്‌സുകാരന്‍ യാക്കോബാ പള്ളിയിലോ, മര്‍ത്തോമ്മാക്കാരന്‍ കത്തോലിക്കാ പള്ളിയിലോ പോകാറില്ല. കാരണം ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ തോന്നും ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇരിക്കുന്ന യേശു ആയിരിക്കില്ല യാക്കോബാ പള്ളിയില്‍ ഇരിക്കുന്നതെന്ന്. പറയുംബോള്‍ എല്ലാവരും കൃസ്ത്യാനികളും കൃസ്തുവിന്റെ അടുത്ത അനുയായികളും.

ഓരോ സഭകളിലേയും പരിവാണ് അസഹനീയം. "യേശുക്യസ്തു വഴിയരികില്‍ ജനിച്ച് പുല്‍ക്കുട്ടില്‍ കിടന്നെന്നും, കഴുതപ്പുറത്ത് വിനയാന്വീതനായ് സഞ്ചരിച്ചൂ എന്നും പ്രസംഗിക്കാനും, പഠിപ്പിക്കാനും വരുന്നത് ലക്ഷങ്ങള്‍ വിലയുള്ള ആഡംഭര വാഹനങ്ങളില്‍, ഒരു തുണ്ട് മണ്ണ് സ്വന്തമായി ഇല്ലാതെ, തലചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ മരക്കുരിശില്‍ പിടഞ്ഞ് മരിച്ചവന് ഇവിടെ പണിത് കൂട്ടുന്നത് കോടികള്‍ വിലവരുന്ന പള്ളികളും പാരിഷ് ഹാളുകളും. സ്വന്തം ഇടവകയിലെ പാവപ്പെട്ട ഒരുത്തന് തല ചായിക്കാന്‍ വീടില്ലാത്തതും, ഒരു നേരത്തെ വിശപ്പകറ്റാന്‍ ഭക്ഷണം ഇല്ലാത്തതും വിഷയമല്ല. കാര്‍പ്പെറ്റും ,ഗ്രാനൈറ്റും പാകിയ പള്ളിയാണ് പ്രധാനം. യേശുവിനെ പണ്ട് ജൂതന്‍മാര്‍ മരക്കുരിശിന്‍ തൂക്കിയെങ്കില്‍ ,നമ്മള്‍ അദ്ദേഹത്തെ നല്ല മാര്‍ബിളിന്റെ കല്ലിന്‍ കുരിശുണ്ടാക്കി അതില്‍ തൂക്കും. കാരണം ഇടയ്ക്ക് കര്‍ത്താവ് കുരിശില്‍ നിന്നെങ്ങാനും ഇറങ്ങിപ്പോയെങ്കിലോ എന്ന് പേടിച്ച്.

കൃസ്തുവിന്റെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരാണ് ഇനി ഒരു കൂട്ടര്‍.

അവര്‍ യേശുവിന് വേണ്ടി പള്ളികള്‍ പിടിക്കുന്നു, സമരം ചെയ്യുന്നു. ഇതിനൊക്കെ കുടപിടിക്കാന്‍ സഭയിലെ തന്നെ മേലധ്യക്ഷന്‍മാരും. നിരാഹാരം, കൊടികുത്തല്‍, അടിപിടി, കോടതി എല്ലാം ഇതില്‍ ഉള്‍പ്പെടും. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ദൈവത്തെ മനുഷ്യന്റെ കൈയ്യാല്‍ നിര്‍മ്മിച്ച ഒരു ചെറിയ പള്ളിയില്‍ അടച്ചിടാന്‍ നോക്കുന്ന മനുഷ്യാ ..... ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

സകല ചരാചരങ്ങളേയും സ്വന്ത കൈയ്യാല്‍ മിനഞ്ഞുണ്ടാക്കിയവന് തന്റെ തന്നെ സ്രിഷ്ടിയായ മനുഷ്യന്റെ സംരക്ഷണം ആവശ്യമോ? ഒരു രാത്രി ഉറങ്ങി ഉണരുമോ എന്ന് സ്വയം ഉറപ്പില്ലാത്ത മനുഷ്യനെ നോക്കി ദൈവം ചിലപ്പോള്‍ ചിരിക്കുന്നുണ്ടാകും. ദൈവ പുത്രന്റെ പേരില്‍ നടത്തുന്ന ഈ തട്ടിപ്പും വെട്ടിപ്പുകളും കണ്ട്......... "ദീപസ്തംഭം മഹാചര്യം , നമുക്കും കിട്ടണം പണം" എന്നല്ലാതെ ഇങ്ങനുള്ളവരെക്കുറിച്ച് വേറെ എന്ത് പറയാന്‍............
Join WhatsApp News
SchCast (Real) 2018-06-05 19:44:15
Priests and Bishops are the anointed  representatives of God.  God created you in his shape and form. Why can't you sit at home meditate on some other subject and write.  Your intention is to get attention by writing about the religious people and that is not good step. You are trying to provoke Andrew, Anthappan, nireeshwaran and create some muddy water and fish in it.  You look like an young man and a long way to go.  Leave our respected priests and Bishops and find out some other topic to write
SchCast 2018-06-05 18:52:24
ദൈവത്തിന്റ വേല ചെയ്യുന്നവരെ കളിയാക്കുന്നവനൊന്നും ഒരിക്കലൂം ഗുണം പിടിക്കില്ല .  
Jesus 2018-06-05 23:48:46
"Televangelist Jesse Duplantis is responding to backlash after he posted a video saying he had divine conversation in which Jesus asked for a $54 million private jet"- I never had a conversation with this guy
Oommen 2018-06-06 01:30:48
വിമർശനങ്ങൾ ആവാം പക്ഷെ വിവേകത്തോടെ ആവണം.  താങ്കളുടെ അറിവില്ലായ്മ ഈ ലേഖനത്തിലൂടെ വ്യക്തം. താങ്കൾക്ക് വിവരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ഇത്തരം ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുന്നത് നന്നല്ല.
Ninan Mathulla 2018-06-06 07:05:54
Looks like the writer got emotional due to some bad experience to write this article. This is a stereotyped opinion. Just because a couple of people in a community or group is bad, the whole group is not bad. Such writings will not help to educate people but to create misunderstanding. Bad eggs in a basket are in all religious and political groups. If you are not objective, you can not see your own faults and the faults of your friends
kallan 2018-06-06 11:10:06
ഇയാളും ഇയാളുടെ ശിങ്കിടിയും  വിചാരിക്കുനന്നത് അവരെ കവിഞ്ഞു അറിവ് മറ്റുള്ളവർക്ക് ഇല്ലെന്നാണ് .  ഹ്യുസ്റ്റണിലുള്ള സർവ്വ എഴുത്തുകാരും വിവരമില്ലാത്തവരാണെന്നാണ് ഇവർ കണ്ടെത്തിയത്.  ഉമ്മൻ അങ്ങ് ക്ഷമിക്കുക.  അല്ലാതെന്തു പറയാൻ .  ട്രമ്പിന്റെ വൃത്തികേട് മുഴുവൻ  കർത്താവ് ക്ഷമിച്ചു കൊണ്ടിരിക്കുകയല്ലേ  . ഇയാളോടും അദ്ദേഹം ക്ഷമിക്കും. ഉമ്മൻ പക്ഷെ ട്രംപിന് കൂട്ട് നിൽക്കരുത്. പാപിയുടെ ഇരിപ്പാടത്തിൽ ഇരിക്കാത്തവനും പരിഹാസിയോടപ്പം സമയം ചിലവഴിക്കാത്തവനും രക്ഷ പ്രാപിക്കു  
യേശു 2018-06-06 12:26:12
മതത്തിന്റെ മറവിൽ നിന്ന് ചതിക്കുന്ന കൂട്ടരേ കേട്ടുകൊൾകനിങ്ങടെ സാമ്പ്രാജ്യം തച്ചുടയ്ക്കാൻവീണ്ടും വരുന്നുണ്ട്; ഞാൻ കാത്തിരുന്നോസത്യാന്വേഷികളെ ക്രൂശിച്ചിടാൻപണ്ട് തൊട്ടേ നിങ്ങൾ കള്ളന്മാരാസത്യം ഒരുത്തൻ പറഞ്ഞുടനെകുരിശെടുക്കുന്നു നിങ്ങളവനെ ക്രൂശിച്ചിടാൻഉമ്മനും തൊമ്മനും മാത്തുള്ളയുംകുന്തം എടുക്കുന്നു കുത്തിടുവാൻഇനി നിങ്ങൾക്കെന്നെ ക്രൂശിക്കുവാൻതരികില്ല അവസരം കുറുക്കന്മാരെകയ്യിൽ ബൈബിളും ചുണ്ടിൽ വേദവുമായി>അവസരം നോക്കും കഴുകന്മാരെ>നിങ്ങളെ ഒന്നായി തടുത്തുകൂട്ടിഏറിയും കെടാത്ത തീയ്ക്കുള്ളിലേക്ക്അധരത്താൽ സ്തുതിക്കും നിങ്ങളെന്നെപിറകീന്നു കുത്തും ആഞ്ഞു നിങ്ങൾമനുഷ്യേനെ വിഭജിച്ചു മുറിച്ചിടുന്നട്രംമ്പെന്റെ അവധാരംഎന്നു നിങ്ങൾകള്ള പ്രചാരണം നടത്തിടുന്നുബറാബാസിനെ പണ്ടു നിങ്ങൾരാജാവാക്കി എന്നെ ക്രൂശിച്ചില്ലേ ?
മതി മതി നിങ്ങടെ ചതി പ്രയോഗംഇനി അത് നടപ്പിൽ ഓർത്തു കൊൾകവാളെടുക്കുന്ന നിങ്ങളെല്ലാംവാളിൻ മുനയാലേ താഴെവീഴും
Mathew V. Zacharia. Born again Christian.New York 2018-06-06 14:26:01
Generalizing Christianity in this way is absurd. Have you accepted Jesus Christ as your personal savior upon repentance and conviction by Holy Spirit ? If so, I assure you that Holy Spirit will reveal truth.Being a member of  an Apostolic church with proclamation of Nicene Creed enables me to live in harmony with other believers of Jesus Christ. Let Lord be the Judge.
Mathew V.Zacharia. New Yorker
യേശു 2018-06-06 15:33:19
നിക്കധീമസിന് മനസിലായില്ല വീണ്ടും ജനനത്തിന്റ അർഥം പിന്നാണ് തനിക്ക് -  ദുഷ്ടനും നീതിമാനും ഒരുപോലെ നീതി നൽകുന്നവനാണ് ഞാൻ . മറ്റുവല്ലവരെ വിധിപ്പാൻ നീ ആർ ?  ആദ്യമേ നല്ല ഒരു മനുഷ്യനായി ജീവിക്കുക  എന്നിട്ട് ഹോളി സ്പിരിറ്റും ബോൺ അഗൈനും ഒക്കെ സംസാരിക്കാം- നിങ്ങളുടെ ആ നഗരത്തിൽ ഒത്തിരി പരീശന്മാർ ഉണ്ട് - ഞാൻ അവരെപ്പോലെയല്ല എന്ന് പ്രാത്ഥിക്കുന്നവർ - തീർച്ചയായും ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ സ്വർഗ്ഗ രാജ്യത്തിന്റ പടിവാതിൽ കാണുകയില്ല.- കള്ളമാരും ചുങ്കക്കാർക്കും വേശ്യകൾക്കും ഞാൻ എന്റെ രാജ്യത്തിന്റെ കവാടം മലക്കെ തുറന്നിടും
Born again Blessed 2018-06-06 20:04:43
Born again Christian movement originated against the traditional orthodox beliefs. so how can one be a born again and orthodox and apostolic at the same time? this person has severe spiritual confusion. he keeps barkng and bragging about his school custodial job.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക