Image

കാലിഫോര്‍ണിയ പ്രൈമറി: അമി ബേര, റോ ഖന്ന വീണ്ടും വിജയിച്ചു

Published on 06 June, 2018
കാലിഫോര്‍ണിയ പ്രൈമറി: അമി ബേര, റോ ഖന്ന വീണ്ടും വിജയിച്ചു
ലോസ് എഞ്ചലസ്: കാലിഫോര്‍ണിയ െ്രെപമറിയില്‍ ഇന്ത്യന്‍ അമേരിക്കക്കാരായ കോണ്‍ഗ്രസംഗങ്ങള്‍ വീണ്ടുംവിജയിച്ചു. ഏഴാം ഡിസ്ട്രിക്റ്റില്‍ (സാക്രമെന്റൊ) നിന്നു ഡോ. അമി ബേര നാലാം തവണയും വിജയിച്ചു.34,122 വോട്ട് (52 ശതമാനം) രണ്ടാം സ്ഥാനത്തു വന്ന റിപ്പബ്ലിക്കന്‍ ആന്‍ഡ്രൂ ഗ്രാന്റിനു 21,753 വോട്ട് (33 ശതമാനം)
ഡിസ്ട്രിക്ട് 17ല്‍ (ബേ ഏറിയ) രണ്ടാം തവണ ജനവിധിതേടുന കോണ്‍ഗ്രസ്മാന്‍ റോ ഖന്നക്കു 59 ശതമാനം വോട്ട് കിട്ടി (36,379 വോട്ട്; രണ്ടാം സ്ഥനത്തു വന്ന റോണ്‍ കോഹനു 25 ശതമാനം (15,233 വോട്ട്)
ഏറ്റവും കൂടുതല്‍ വോട്ട്കിട്ടിയ രണ്ട് പേര്‍ തമ്മിലാണു നവംബറില്‍ മല്‍സരം.
ഡിസ്ട്രിക്റ്റ് 12ല്‍ കോണ്‍ഗ്രസ് വുമണ്‍ നാന്‍സി പെലോസി 69 ശതമാനം വോട്ട് നേടി (86,696) റിപ്പബ്ലിക്കന്‍ പര്‍ട്ടിയിലെ എതിരാളിക്ക് 12,613 വോട്ട് മാത്രം (10 ശതമാനം)
ബേ ഏറിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അസംബ്ലിമാന്‍ ആഷ് കല്‍റ അസംബ്ലി െ്രെപമറിയില്‍ വീണ്ടും വിജയിച്ചു
ഗവര്‍ണര്‍ സ്ഥാനത്തേക്കു ഇപ്പോഴത്തെ ലഫ്. ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം33 ശതമാനം വോട്ട് നേടി ഒന്നാമതെത്തി (പതിമ്മൂന്നര ലക്ഷം വോട്ട്) രണ്ടാം സ്ഥാനത്ത് റിപ്പബ്ലിക്കനായ ജോണ്‍ കോക്‌സിനു 26 ശതമാനം (പത്തര ലക്ഷം വോട്ട്)
ഡെമോക്രാറ്റുകള്‍ക്കു ആധിപത്യമുള്ള സ്‌റ്റേറ്റ് ആയതിനാല്‍ ന്യൂസം ഗവര്‍ണറാകുമെന്നു ഉറപ്പായി.
ലൈംഗികാതിക്രമ കേസില്‍ ചെറിയ ശിക്ഷ വിധിച്ച സാന്റ ക്ലാരാ ക്ണ്ടി ജഡ്ജിആരന്‍ പെര്‍സ്കിയെ തിരിച്ചു വിളിക്കാനും ബലട്ടിലൂടെ ജനം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക