Image

ചെരുപ്പ് പോലീസ് (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)

Published on 07 June, 2018
ചെരുപ്പ് പോലീസ് (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)
ഈയടുത്തനാള്‍ ഒരു വിവാഹചടങ്ങില്‍ സംബന്ധിക്കുന്നതിനായി കുറവിലങ്ങാട് ഫോറോനാപ്പള്ളിയില്‍ പോയിരുന്നു.കേരളത്തില്‍ മറ്റു പള്ളികളില്‍ കണ്ടിരുന്ന മാതിരി ഇവിടെയും പള്ളിക്കു വെളിയില്‍ പാദരക്ഷകള്‍ മാറ്റിയിട്ട ശേഷം വിശ്വാസികള്‍ ദേവാലയത്തിലേയ്ക്ക് കയറുന്നതു കണ്ടു.

ഞാന്‍ കേരളത്തില്‍ പള്ളയില്‍ പോകുമ്പോള്‍, അമേരിക്കന്‍ ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതു മാതിരി ചെരുപ്പൂരല്‍ അനുകരിക്കാറില്ല. അമേരിക്കയില്‍ മാത്രമല്ല റോമില്‍ സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കയറിയപ്പോള്‍പോലും ഷൂസ് കാലില്‍ നിന്നും ഊരിയിട്ടില്ല അവിടെ വിശ്വാസികള്‍ ചെരുപ്പൂരി പുറത്തു വയ്ക്കുന്നതും കണ്ടിട്ടില്ല. അവിടെ മാര്‍പ്പാപ്പയും കര്‍ദിനാള്‍ മാറും മെത്രാന്മാരുമെല്ലാം ഷൂസുമിട്ടൊണ്ടാണ് കുര്ബാനവരെ ചെല്ലുന്നത് ഇതായിരുന്നു എന്റെ ന്യായീകരണം പാദരക്ഷ മാറ്റാത്തതില്‍ .

കുറവിലങ്ങാട് പള്ളിയിലും ഞാന്‍ അതുതന്നെ അനുകരിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആരോ എന്റെ തോളില്‍ തട്ടുന്നതായി അനുഭവപ്പെട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാക്കി ക്കുപ്പായം ധരിച്ച മനുഷ്യന്‍ പിന്നില്‍ അയാള്‍ കാതില്‍ പറഞ്ഞു പള്ളിയില്‍ ചെരുപ്പു പാടില്ല പുറത്തുപോയി ഊറിവയ്ച്ചിട്ടു വരൂ. ഒരനുസരണയുള്ള കുട്ടി മാതിരി ഞാന്‍ പള്ളയില്‍നിന്നും ഇറങ്ങി പോന്നു.

ശരി തന്നെ ഇന്ത്യയില്‍ എല്ലായിടത്തും എല്ലാ മതസ്ഥരും ആചരിക്കുന്ന ഒന്നാണ് പാദരക്ഷ ദൈവ സന്നിധിയില്‍ പാടില്ല. അവിടെ മാത്രമല്ല താജ് മഹല്‍ പോലുള്ള സ്ഥാപനങ്ങളിലും ചെരുപ്പിട്ടു പ്രവേശിച്ചുകൂടാ. ഉരുകുന്ന വെയിലിലും കാഴ്ച്ചക്കാര്‍ കാലു പൊള്ളിച്ചാണ് അകത്തു കടക്കുന്നത്. അല്ലാതെ പണവും മുടക്കി ആഗ്രയില്‍ താജ് കാണുവാനെത്തുന്ന വിദേശികള്‍ക്കും നമുക്കും ചെരുപ്പ് ഊരുക ആസമയം ഒരു പ്രശ്‌നമേയല്ല.

ചോദ്യമുദിച്ചേക്കാം പിന്നെന്തുകൊണ്ട് താങ്കള്‍ക്ക് കേരളത്തിലെ പള്ളികളില്‍ ചെരുപ്പൂരുന്നതിനൊരു പ്രയാസം? അതിനും എനിക്കു കാരണമുണ്ട്. ഒന്നാമത് ഞാന്‍ വിശ്വസിക്കുന്നില്ല പള്ളികളോ അമ്പലങ്ങളോ ഈശ്വരന്‍ വസിക്കുന്ന സ്ഥലമെന്ന്. ദൈവത്തെ എങ്ങിനെ മനുഷ്യന് ഒരു വീടുപണിതു കുടിയിരുത്തുവാന്‍ പറ്റും?

കൂടുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ അജഗണങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ സാധിച്ചാല്‍ കൂടുതലെളുപ്പമായി അവരെ വരച്ച വരയില്‍ നിര്‍ത്തുന്നതിന്. കണ്ടിട്ടില്ലേ, എങ്ങിനെ മിലിട്ടറി ഭടന്മാരെ ഒരേ ലൈനില്‍ നടത്തുന്നത്? ഈ ചെരുപ്പൂരല്‍ മറ്റൊരു നിയന്ത്രണ അടവ് എന്നതിലുപരി ഒരു ദൈവവും മുകളിലിരുന്നു കെട്ടിടങ്ങളില്‍ ആരെല്ലാം ചെരിപ്പിട്ടുകൊണ്ടു കയറുന്നു എന്ന് നോക്കുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം, ദൈവത്തിന് വാസസ്ഥലം ആവശ്യമില്ല നമ്മള്‍ പണിയുന്ന മണിഗോപുരങ്ങളില്‍ ഈശ്വരന്‍ വന്നു താമസിക്കുമെന്നു കരുതുന്ന മനുഷ്യനല്ലേ വിഡ്ഢി? എന്റെ വീട്ടിലും ആരുടേയും വീട്ടിലും ഞാന്‍ ചെരുപ്പു ധരിച്ചു കയറാറില്ല അമേരിക്കയില്‍ ഒരു വെള്ളക്കാരന്റെ വീട്ടിലാണെങ്കിലും കാരണം നമ്മുടെ വീടുകളാണ് ദൈവാലയങ്ങള്‍ എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. അവിടെ പുറത്തുനിന്നുമുള്ള അഴുക്കുകള്‍ ചവുട്ടി കയറ്റരുതേ.

ക്രിസ്ത്യാനികള്‍ പറയും പഴയ നിയമത്തില്‍ എബ്രഹാം, മോശ കൂടാതെ പുരോഹിതര്‍ യെഹോവയുടെ മുന്നില്‍ പാദരക്ഷകള്‍ മാറ്റിയിരുന്നു എന്ന്. അതുപോലതന്നെ ഹിന്ദുക്കളും വിശ്വസിക്കുന്നു ഒരു ദൈവവും പാദരക്ഷ ധരിച്ചിരുന്നില്ല കൂടാതെ ഹൃഷിമാര്‍ നഗ്ദ്ധ പാദരായി സഞ്ചരിച്ചിരുന്നു.

ചെരുപ്പു വിരളമായി ധരിച്ചിരുന്ന കാലത്തും പുറത്തുനിന്നും വീട്ടിലെത്തുമ്പോള്‍ കാലു കഴുകിയ ശേഷം അകത്തു പ്രവേശിക്കുന്ന രീതി.അത് നല്ലൊരു ശീലമായിട്ടാണ് ഞാന്‍ കാണുന്നത്. കേരളത്തില്‍ പലേ കടകളിലും ചെരുപ്പ് പുറത്തുവയ്ക്കുന്നതിന് നിര്‍ബന്ധിക്കാറുണ്ട്. ഈ ക്കരണത്താല്‍ ഒരു കടയില്‍ ഞാന്‍ കയറാതിരുന്നിട്ടുമുണ്ട്.

കേരളത്തില്‍ കത്തോലിക്കാ പള്ളികളില്‍ ചെരുപ്പ് ധരിക്കുന്നതിനുള്ള വിലക്ക് അധിക നാളുകളായിട്ടില്ല തുടങ്ങിയിട്ട് ഇതും നാം ഹിന്ദുമതത്തില്‍ നിന്നും സ്വീകരിക്കുന്ന മറ്റൊരാചാരം. കുറവിലങ്ങാട്ടു പള്ളിയിലാണ് ആദ്യമായി ഞാന്‍ ചെരുപ്പു പോലീസിനെ കാണുന്നത് മറ്റുപള്ളികളിലും കണ്ടേക്കാം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ പ്രാര്‍ത്ഥനാ പോലീസുണ്ട് ഇവര്‍ ചുറ്റിനടക്കും പ്രാര്‍ത്ഥനാ സമയം വ്യാപാരികള്‍ കടകള്‍ അടക്കുന്നുണ്ടോ എന്നു നോക്കുവാന്‍.

ഇതില്‍ നിന്നും , ചരിത്ര ഐതിഹ്യ പ്രാധാന്യതഉള്ള സ്ഥലങ്ങളില്‍ നിന്നും ചെരുപ്പൂരില്ല എന്ന വാശിയില്‍ ഞാന്‍ മാറിനിന്നിട്ടില്ല. ടാജിലും, വിവേകാനഡപാറയിലും,അനേകം അമ്പലങ്ങളിലും മോസ്ക്കുകളിലും ചെരുപ്പൂരി ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലത്തില്‍ കയറുന്നതിനു പറ്റിയില്ല കാരണം അവിടെ പാന്റ്‌സ് ധരിക്കുന്നവരെ കയറ്റിവിടില്ല.

മതങ്ങള്‍ക്കു മാത്രമല്ല മറ്റു പലേ പ്രസ്ഥാനങ്ങള്‍ക്കും നിബന്ധനകളുണ്ട് അംഗങ്ങള്‍ ഏതുരീതിയില്‍ പെരുമാറണം ആയതിനാല്‍ ഇതില്‍ നിന്നും ആരും ധരിക്കരുത് ഞാന്‍ കേരളാ കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്നെന്നോ കുറ്റപ്പെടുത്തുന്നെന്നോ. ഓരോ പള്ളിക്കും സ്വാധദ്ര്യമുണ്ട് വിശ്വാസികള്‍ എന്തു ധരിക്കണം പള്ളിക്കുള്ളിലെന്നു നിഷ്കര്‍ഷിക്കുന്നതിന് . അതില്‍ ഏതുര്‍പ്പുള്ളവര്‍ മാറിനില്‍ക്കുക അല്ലാതെ അച്ഛനേയും മെത്രാനെയുമൊന്നും ഇതില്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എല്ലാമോരു വൈറ്റിപ്പിഴപ്പാണല്ലോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക