Image

ഒരു മില്യന്റെ ലോട്ടോ ടിക്കറ്റ് തിരിച്ചു കൊടുത്ത് ഇന്ത്യന്‍ കടയുടമ ശ്രദ്ധേയനായി

Published on 07 June, 2018
ഒരു മില്യന്റെ ലോട്ടോ ടിക്കറ്റ് തിരിച്ചു കൊടുത്ത് ഇന്ത്യന്‍ കടയുടമ ശ്രദ്ധേയനായി
സലിന, കാന്‍സസ്: ആരുമറിയാതെ കിട്ടിയ ഒരു മില്യന്റെ ലോട്ടോ ടിക്കറ്റ് ഉടമയെ തേടിപ്പിടിച്ചു നല്കിയ സ്റ്റൊര്‍ ഉടമ പരക്കെ പ്രശംസ നേടി.
സലിനയില്‍ പിറ്റ് സ്റ്റോപ്പ് എന്ന കണവീനിയന്‍സ് സ്റ്റോര്‍ ഉടമകളുടെ പുത്രന്‍ കാല്‍ പട്ടേല്‍ ആണു ശ്രദ്ധാ പുഷനായത്.
കടയിലെ ഒരു സ്ഥിരം കസ്റ്റമര്‍ മറ്റെവിടെ നിന്നോ വാങ്ങിയ മൂന്നു ടിക്കറ്റ് സമ്മാനമുണ്ടോ എന്നു പരിശോധിക്കാന്‍ കൊണ്ടു വന്നു. സ്റ്റോര്‍ ക്ലാര്‍ക്ക് രണ്ടെണ്ണം സ്‌കാനറില്‍ കാണിച്ചപ്പോള്‍ സമ്മാനമൊന്നുമില്ല. ശ്രദ്ധിക്കാതെ മൂന്നാമത്തേത് ക്ണ്ടറില്‍ ഇട്ട് അയാള്‍ മടങ്ങുകയും ചെയ്തു.
സ്റ്റോര്‍ ക്ലാര്‍ക്ക് ആന്‍ഡി പട്ടേല്‍ അത് സ്‌കാനറില്‍ കാണിച്ചപ്പോല്‍ ഒന്നും ആറു പൂജ്യവും തെളിഞ്ഞു വന്നു. ആന്‍ഡി കാല്‍ പട്ടേലിനെ വിളിച്ചു വിവരം പറഞ്ഞു.കാല്‍ വന്നു നോക്കിയപ്പോള്‍ ഒരു മില്യന്‍ സമ്മാനം.
കസ്റ്റമറെ കാലിനു കണ്ടാല്‍ അറിയാമായിരുന്നു. പിതാവിനൊട് ചോദിച്ച് അയാളുടെ തമസ സ്ഥലം കണ്ടെത്തി. അവിടെയൊക്കെ ഡ്രൈവ് ചെയ്തിട്ടും അയാളെ കണ്ടില്ല.
രണ്ടാമതൊന്നു കൂടി ശ്രമിക്കാമെന്നു വച്ച് ചെന്നപ്പോള്‍ അയാളെ കണ്ടെത്തി. വിവരം പറഞ്ഞപ്പോള്‍ അയാള്‍ സ്തബ്ധനായിപ്പോയി
എന്തായാലും തന്റെ പേരു വിവരം വെളിപ്പെടുത്തരുതെന്നയാള്‍ പറഞ്ഞു.
ഒരു മില്യന്‍ നഷ്ടപ്പെടുത്തി എന്ന് ഇപ്പോള്‍ പലരും കാലിനെ കളിയാക്കുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ കുറ്റബോധവുമായി കഴിയാന്‍ താന്‍ ആഗര്‍ഹിക്കുന്നില്ലെന്നു കാല്‍ പറഞ്ഞു.
മനുഷ്യരിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ഈ പ്രവര്‍ത്തി കാരണമായെന്നു പലരും പ്രതികരിച്ചു
Join WhatsApp News
Kudos 2018-06-07 23:34:23
  അമേരിക്കയെ ഗ്രേറ്റാക്കുന്നത് താങ്കളെ പോലുള്ളവരാണ്  പട്ടേലെ അല്ലാതെ ട്രമ്പല്ല.

  • "The greatness of a man is not in how much wealth he acquires, but in his integrity and his ability to affect those around him positively."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക