Image

മോദി സര്‍ക്കാര്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 08 June, 2018
മോദി സര്‍ക്കാര്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു  (ചാരുമൂട് ജോസ്)
വാഗ്ദാനപ്പെരുമഴയുമായി ഭൂരിപക്ഷം സീറ്റുകള്‍ നേടി അധികാരത്തിലേറിയ ബി.ജെ.പി.യുടെയും പ്രധാനമന്ത്രി മോഡിയുടെയും ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി.

1. വിദേശനിക്ഷേപം: അനധികൃത വിദേശ നിക്ഷേപം മടക്കിക്കൊണ്ടുവന്നു ഓരോ ഇന്ത്യന്‍ പൗരന്റെയും ബാങ്കില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നു വാഗ്ദാനം ചെയ്തു ജനങ്ങളെ ഹാലിളിക്കി അധികാരത്തില്‍ കയറിയിട്ട്, ഇതു പാലിച്ചില്ല എന്നു മാത്രമല്ല മറിച്ച് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശപ്പെട്ട ഇന്ത്യന്‍ ബാങ്കുകളെ കൊള്ളയടിച്ച് സ്വന്തം ബന്ധക്കാരും കൂട്ടുകാരും നാടുവിട്ടപ്പോള്‍ ഏകദേശം ഓരോ പൗരനും 20 ലക്ഷം രൂപ വീതം ബാങ്കിലടക്കാമായിരുന്ന തുക ലക്ഷക്കണക്കിനു കോടി എഴുതിത്തള്ളിയ പ്രധാനമന്ത്രി രാജ്യദ്രേഹിയാണ് ഇന്ത്യന്‍ ജനതയോടുള്ള പരസ്യമായ  വെല്ലുവിളിയാണ് മോദി നടത്തിയത്.

2.135 കോടി ജനങ്ങളില്‍ 65% പേരും 35 വയസ്സിനു താഴെയുള്ള അഭ്യസ്ഥവിദ്യരായ യുവജനങ്ങളെയാണ് ഓരോ വര്‍ഷവും ഓരോ കോടി വീതം പുതിയ തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടി അധികാരത്തിലെത്തിയത്. ആകെ 6 ലക്ഷം പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചത്. ലോകത്തിന്റെ തന്നെ തൊഴില്‍ കേന്ദ്രം ഇന്ത്യയാക്കി മാറ്റുമെന്ന കാഹളനാദം മുഴക്കി അധികാരം പിടിച്ച മോദി യുവജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

4. കാര്‍ഷികമേഖല തരിപ്പണമാക്കി രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകമേഖലയെ ഉയര്‍ത്തും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, സബ്‌സിഡികള്‍ ഇരട്ടിയാക്കും, ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഇരട്ടിയാക്കുമെന്നും മറ്റുമുള്ള മഹോനവാഗ്ദാനങ്ങള്‍ ചെയ്തു, അധികാരത്തില്‍ കയറിയ മോദി കര്‍ഷകരെ അതിക്രൂരമായി നിറവേറിയില്ല. മറിച്ച് വിദേശത്തു നിന്നും ധാന്യങ്ങളും, പാലും ഇക്കുമതി ചെയ്തു കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു തുടങ്ങി. 2016 ല്‍ മാത്രം 1 ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഡിമോമിറ്റൈസേഷനും അതിനു പിന്നാലെ ജി.എസ്.ടി.യും ഏര്‍പ്പെടുത്തി ബാക്കി വരുന്ന കര്‍ഷകരെയും കുത്തുപാളയെടുപ്പിച്ചു മുടക്കുമുതലിന്റെ പകുതികിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. ഇക്കൂട്ടര്‍ ഉണര്‍ന്നു കഴിഞ്ഞു. മോദിയുടെ പതനം കാണാതെ ഇവര്‍ക്ക് വിശ്രമമില്ല.

5. കുത്തക മുതലാളിമാരുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി അംബാനിയുടെ ബ്രാന്റ് അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ ഇംഗിതത്തിന് ഒത്തു പൊതുമേഖലയെ നശിപ്പിച്ചു തൂത്തെറിയുന്ന കാഴ്ച ഇന്ത്യയിലെ ഓരോ പൗരനും നിസ്സംഗതയോടെ വീക്ഷിക്കുകയാണ്. 

ജനാധിപത്യത്തിന് അപമാനമായി മോദി സ്വേച്ഛാദിപതിയെപ്പോലെ പെരുമാറുകയാണ്. നീതിന്യായ വ്യവസ്ഥയെപോലും. അട്ടിമറിച്ചിരിക്കുകയാണ് ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും, പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കാഴ്ച ഇന്ത്യയൊട്ടാകെ നിലനില്‍ക്കുന്നു.

6. നിയമവാഴ്ച രാജ്യത്ത് ഇല്ലാതായിരിക്കുന്നു. മതത്തിന്റെയും മൃഗത്തിന്റെയും പേരില്‍ മനുഷ്യക്കുരുതി നടക്കുന്നു. കര്‍സേവക് ഗുണ്ടകള്‍, ഗര്‍വാപ്പസിസേനകള്‍, സ്വയം സേവക ഗുണ്ടകള്‍ കാവി വസ്ത്ര കോമരങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ കാര്‍ന്നു തിന്നുന്ന കാഴ്ച ഇന്ത്യന്‍ ജനതയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

7. ആരോഗ്യപരിപാലനം അമ്പേ താറുമാറായി ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യ 162-ാം സ്ഥാനത്തായി നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്നു.
ശുദ്ധജലം കുടിവെള്ളം ലഭിക്കാതെ  ജനം വലയുമ്പോള്‍ സ്വച്ച് ഭാരത്, ക്ലീന്‍ ഗംഗാ എന്ന പേരില്‍ ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില വര്‍ദ്ധന പൊതുജനം മരിച്ചു വീഴുന്നു. കോര്‍പ്പറേറ്റുകള്‍ കീശ വീര്‍പ്പിക്കുന്നു.

8. പ്രധാനമന്ത്രി കോടികള്‍ മുടക്കി വിദേശത്തു സഞ്ചരിച്ച് സ്വയം പുകഴ്ത്തി നടക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ, പാര്‍ലമെന്റില്‍ ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനോ, മാദ്ധ്യമങ്ങളോടു സംസാരിക്കാനോ കൂട്ടാക്കാതെ ഏതാതിപതിയായി നടക്കുന്നു. എവിടെയെങ്കിലും ഉപതിരഞ്ഞെടുപ്പു നടന്നാല്‍ അവിടെ പ്രത്യക്ഷപ്പെട്ടു ഗീര്‍വാണങ്ങള്‍ അടിക്കാന്‍ സമയം ചിലവഴിക്കാന്‍ മടിയില്ലാത്ത മോദിയുടെ കിരാത ഭരണം അവസാനിക്കാറായി. ചരിത്രത്തിന്റെ താളുകളില്‍ നിന്നു മോദിയെ പറിച്ചു നീക്കാന്‍ ജനം തയ്യാറെടുപ്പു തുടങ്ങി ഇതിന്റെ മാറ്റൊലി മുഴങ്ങി തുടങ്ങി. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുവാന്‍ കോണ്‍ഗ്രസ്സ് വിശാല മുന്നണി ഒരുക്കിത്തുടങ്ങി.

ജയ്ഹിന്ദ്‌

മോദി സര്‍ക്കാര്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു  (ചാരുമൂട് ജോസ്)
Join WhatsApp News
George Neduvelil, Florida 2018-06-08 12:55:38


Mr. Charummoodu is yet another gentleman relishing a seat under the dining table of the so-called Gandhi family, along with P.V. Thomas. Good luck. Continue there and enjoy the scraps.

benoy 2018-06-13 18:21:56
A Congress "kunjadu". Get some proper education before you endeavor into baseless articles like this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക