Image

ഫൊക്കാന: സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടന: ഡോ. കലാ ഷാഹി

അനില്‍ പെണ്ണുക്കര Published on 10 June, 2018
ഫൊക്കാന: സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടന: ഡോ. കലാ ഷാഹി
സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടനയാണ് ഫൊക്കാനയെന്ന് പ്രശസ്ത നര്‍ത്തകിയും, സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. കലാ ഷാഹി. ഫൊക്കാനയുടെ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി ലീലാ മാരേട്ടിന്റെ പാനലില്‍ മത്സരിക്കുന്ന ഡോ. കലാ ഷാഹി അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരി കൂടിയാണ് . നര്‍ത്തകിയും നൃത്താവതാരികയും ഗായികയും അധ്യാപികയുമായി രംഗത്തെത്തിയ കലാ ഷാഹി അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അതിഥിയായി കയറിച്ചെന്ന പല രംഗങ്ങളിലും കാലുറപ്പിച്ചു തന്റെ സാന്നിധ്യം അറിയിച്ച ഈ പ്രതിഭ ഇന്ന് മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രീതി പിടിച്ചു പറ്റിയിരിക്കുന്നു. ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ ഡോ. കലയുടെ സാന്നിധ്യം പലപ്പോഴും വേണ്ടി വന്നിട്ടുണ്ട് . അതുകൊണ്ട് തന്നെ ഫൊക്കാനയുടെ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണായി മത്സരിക്കുമ്പോള്‍ നിരവധി പദ്ധതികള്‍ ഡോ.  കലാ ഷാഹിയുടെ മനസിലുണ്ട് .

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അമേരിക്കന്‍ മലയാളി വനിതകള്‍ക്ക് കടന്നു വരുവാന്‍ അവസരം നല്‍കിയ വലിയ പ്രസ്ഥാനമാണ് ഫൊക്കാന . അത് കൊണ്ട് ഫൊക്കാനയുടെ വിമന്‌സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി മത്സരിക്കുമ്പോള്‍ അഭിമാനമുണ്ട് . ഫൊക്കാനയുടെ തുടക്കം മുതല്‍ ഒരു വനിതാ പ്രതിനിധി ഫൊക്കാനയുടെ ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഉണ്ടാകും . സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒളിച്ചോടാതെ അവര്‍ക്കായി നിരവധി അവസരങ്ങള്‍ ആണ് ഫൊക്കാന ഒരുക്കി കൊടുത്തിട്ടുള്ളത്. ഫൊക്കാനയുടെ വേദികള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരം ലഭിച്ച വേദികള്‍ ആയിരുന്നു. അതുകൊണ്ട് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി വിജയിച്ചാല്‍ അമേരിക്കന്‍ മലയാള യുവജന സമൂഹത്തിനായി, കലാ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പാക്കേജ് തയ്യാറാക്കി നടപ്പില്‍ വരുത്തും . ചെറിയ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പങ്കെടുക്കാവുന്ന ഒരു പരിപാടി അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ കീഴില്‍ സംഘടിപ്പിക്കുവാന്‍ ശ്രമിക്കും. കൂടാതെ വനിതകളുടെ ശാക്തീകരണത്തിനായി ഒരു പ്രോജക്ടും മനസില്‍ ഉണ്ട് . പാലിയേറ്റിവ് രംഗത്തു കേരളത്തില്‍ സഹായം എത്തിക്കുന്ന ഒരു പദ്ധതിയും മനസില്‍ ഉണ്ട് . ലീലാ മാരേട്ടിന്റെ അതി ശക്തമായ നേതൃത്വം ഇത്തരം പദ്ധതികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

സംഗീതവും താളവും നാട്യവും ഇഴചേര്‍ന്നുണ്ടായ മഹത്തായ നൃത്ത കലാരൂപങ്ങളെ നാം എന്നും ആദരിക്കുന്നത് പോലെ തന്നെ ഡോ. കലാ ഷാഹിയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ തയാറാക്കുമ്പോള്‍ അതിനു നൂറു ശതമാനം അര്‍ഹയാണ് അവര്‍. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഈ ആദരവിനെ നിലനിര്‍ത്തുന്ന കലാകാരിയാണ് ഡോ. കലാ ഷാഹി.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കലാ ഷാഹി മൂന്നാം വയസ്സില്‍ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. ശേഷം പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചു. അഖിലേന്ത്യാ തരത്തില്‍ നൃത്ത പര്യടനവും നടത്തി. പിന്നീട് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും  കലയോടും കലാരംഗത്തോടും വിടപറയാന്‍ അവര്‍ മനസുകാണിച്ചില്ല. അമേരിക്കന്‍ മലയാളികളുടെ സംഘടന, ഫൊക്കാനയുടെ ഫിലാഡല്‍ഫിയ, ആല്‍ബനി കണ്‍വെന്‍ഷനുകളുടെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായും കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായും കലാരംഗത്ത് പിടിച്ചു നില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. കൂടാതെ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍, വിമന്‍സ് ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

കലാരംഗത്തും സംഘടന രംഗത്തും ഡോ. കലാ ഷാഹിയുടെ സംഭാവനകള്‍ എന്നും ആദരിക്കപ്പെടുന്നതാണ്. കലാരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കേരള ഹിന്ദു സൊസൈറ്റി,  ശ്രീനാരായണ മിഷന്‍ എന്നിവയിലെ സജീവ പ്രവര്‍ത്തകയും ക്ലിനിക് സി. ആര്‍. എം. പി ഫാമിലി പ്രാക്ടീസ് സ്ഥാപകയും സി.ഇ.ഒയുമാണ് ഡോ. കല. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും നേടി.  ഇന്ന് കടന്നു ചെല്ലുന്ന മേഖലകളിലെ നക്ഷത്രത്തിളക്കമായിക്കൊണ്ട് ഡോ. കലാ ഷാഹി മുന്നോട്ട് നീങ്ങുകയാണ്.
ഫൊക്കാന: സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടന: ഡോ. കലാ ഷാഹിഫൊക്കാന: സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടന: ഡോ. കലാ ഷാഹിഫൊക്കാന: സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരംഗത്തേക്കെത്തിച്ച പ്രവാസി സംഘടന: ഡോ. കലാ ഷാഹി
Join WhatsApp News
Roy mathew 2018-06-11 00:39:28
എന്റെ ദൈവമേ,
ഇതു വി ടി ഭട്ടതിരിപ്പാടിന്റെ സഹോദരി ആണോ?
ഈ അമേരിക്കയിൽ, അടുക്കളയിൽ ആണുങ്ങളാണ്. അരങ്ങത്താണ് പെണ്ണുങ്ങൾ....ഇപ്പോൾ ഫൊക്കാനയിൽ സ്ത്രീകളാണ് മുൻനിരയിൽ...
Philip 2018-06-11 09:12:30
ഇനി ഇവർ എന്ന് അരങ്ങത്തു നിന്ന് അടുക്കളയിലേക്കു വരുമെന്ന് കാത്തിരിക്കുന്ന അച്ചായന്മാരെയും ആംഗിളുമാരെയും ഒന്ന് ഓർത്തു നോക്ക്..... ചിക്കെൻ വെട്ടിയും, മീൻ നുറുക്കിയും കഴിയുന്ന പാവം പിടിച്ചവർ ഈ ഫൊക്കാനയും, ഫോമയും ഒന്ന് ഓർത്തിരുന്നെങ്കിൽ ...
Dr.Premkumar 2018-06-11 01:09:03
അടുക്കളയിലും വീടിനുള്ളിലുമായി കൂടുതൽ സ്ത്രീകൾ  സമയം ചിലവഴിക്കാതെ ദൈവം എല്ലാപേർക്കും എന്തെങ്കിലും കഴിവുകൾ കൊടുത്തിട്ടുണ്ടാവും അതിനെ പ്രേയോജനപ്പെടുത്തുകയും കൂടുതൽ പൊതുരംഗത്തേക്ക് വരുകയുംവേണം. അതുപോലെ പാലിയേറ്റർ മേഖലയിൽ കൂടുതൽ നിങ്ങളുടെ സാന്നിധ്യവും സഹായവും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു..........
Josukutty Chacko 2018-06-11 01:37:02
അരങ്ങത്ത് എന്ന് എഴുതാമയിരുന്നൂ... കലാ സാംസ്കാരിക സംഭവം ഒക്കെ അല്ലേ..
കീലേരി ഗോപാലന്‍ 2018-06-12 10:50:21
ഫോക്കാന ഇല്ലായിരുന്നുവെങ്കില്‍ മലയാളി സ്ത്രീകളുടെ ഗതി എന്താകുമായിരുന്നു. ഓര്‍ക്കാന്‍ വയ്യ! കഷ്ടപ്പെട്ട് പഠിച്ച് പുതിയൊരു രാജ്യത്തേക്ക് കുടിയേറി, കുടുംബം നോക്കാന്‍ രണ്ട് ജോലികള്‍ ചെയ്ത മലയാളിസഹോദരിമാരെ അപമാനിക്കുന തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍  വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക