Image

ആ തുക എവിടെ നിന്നു കിട്ടും? (ഏബ്രഹാം തോമസ്)

Published on 12 June, 2018
ആ തുക എവിടെ നിന്നു കിട്ടും? (ഏബ്രഹാം തോമസ്)
അപ്രതീക്ഷിതമായി സോഷ്യല്‍ സെക്യൂരി, മെഡികെയര്‍ അക്കൗണ്ടുകളിലെ ധനനിക്ഷേപം ശോഷിച്ചുവെന്നും ഈ വര്‍ഷം തന്നെ (സെപ്റ്റംബര്‍ 30 ന് സാമ്പത്തിക വര്‍ഷം അവസാനിക്കും) ഫെഡറല്‍ ഗവണ്‍മെന്റിന്റെ ജനറല്‍ റവന്യൂവില്‍ നിന്ന് 416 ബില്യന്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഗവണ്‍മെന്റിന്റെ ആന്വല്‍ ട്രസ്റ്റീസ് റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയ ധ്രുവീകരണം ശക്തമാവുകയും ഏകപക്ഷീയ ഉപദേശങ്ങള്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് ലഭിക്കുകയും ഇവയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രശ്‌നം രൂക്ഷമാവാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

സോഷ്യല്‍ സെക്യൂരിറ്റി അക്കൗണ്ട് 2034 ല്‍ പാപ്പരാകും. മെഡികെയര്‍ മുന്‍പ് പറഞ്ഞിരുന്നതിനെക്കാള്‍ മൂന്ന് വര്‍ഷം മുന്‍പ്- 2026 ല്‍ പെനിലെസ് ആകും. രണ്ട് പദ്ധതികളും ഈ വര്‍ഷം മുതല്‍ റിസര്‍വില്‍ നിന്ന് ധനം എടുക്കാന്‍ ആരംഭിക്കും. ഇതിനര്‍ത്ഥം പേറോളില്‍ നിന്ന് നികുതിയായി പിരിക്കുന്ന തുകയും സോഷ്യല്‍ സെക്യൂരിറ്റിയുടെയും മെഡി കെയറിന്റെയും ട്രസ്റ്റ് ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശയും മതിയാവുകയില്ല എന്നാണ്. 2017 ല്‍ അവസാന പരിശോധന നടത്തിയപ്പോള്‍ ഇത് ഇത്രവേഗം സംഭവിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. ഇതിന്റെ ഫലം സോഷ്യല്‍ സെക്യൂരിറ്റിക്കും മെഡികെയറിനും 41 ബില്യന്‍ ഡോളര്‍ ഉടനെ ഫെഡറല്‍ വരുമാനത്തില്‍ നിന്ന് നല്‍കേണ്ടി വരും എന്നതാണ്. നികുതി ഇളവുകളും വര്‍ധിച്ച ചെലവും മൂലം ഫെഡറല്‍ കമ്മി കുതിച്ചുയരുന്ന സന്ദര്‍ഭത്തിലാണ് സോഷ്യല്‍ സെക്യൂരിറ്റിയെയും മെഡികെയറിനെയും സഹായിക്കേണ്ടി വരുന്നത്. ഇത് ആശങ്കാ ജനകമാണെന്ന് നിഷ്പക്ഷ നിരീക്ഷണ സംഘമായ കമ്മിറ്റി ഫോര്‍ എറെസ്‌പോണ്‍സിബിള്‍ ഫെഡറല്‍ ബജറ്റിന്റെ കോചെയര്‍ ലിയോണ്‍ പനറ്റ പറഞ്ഞു.

സോഷ്യല്‍ സെക്യൂരിറ്റിയും മെഡികെയറും നിര്‍ധനാവസ്ഥയിലേയ്ക്ക് നീങ്ങുമ്പോള്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നത് വര്‍ധിച്ച നികുതി വര്‍ധനയിലേയ്ക്കും ആനുകൂല്യം വെട്ടിച്ചുരുക്കലിലേയ്ക്കും എത്തിച്ചേര്‍ക്കും എന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നികുതി വര്‍ധനയും ആനുകൂല്യത്തില്‍ ഉണ്ടാവുന്ന കുറവും 20% വരെ ആകാം.

പ്രായം കുറഞ്ഞവര്‍ക്കാണ് ഏറെ നഷ്ടം ഉണ്ടാവുക. 50 വയസിന് താഴെ ഉള്ളവര്‍ ഫെഡറല്‍ സംവിധാനത്തിലേയ്ക്ക് അടയ്ക്കുന്ന തുക അവര്‍ക്ക് പ്രായമാവുമ്പോള്‍ ഭരണ സംവിധാനത്തിന് തിരിച്ച് നല്‍കാനുള്ള ശേഷി ഇല്ലാതായി എന്ന് വരാം. നികുതി വര്‍ധനയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കലുമാണ് ഗവണ്‍മെന്റിന് മുന്നിലുള്ള വഴി. റിട്ടയര്‍ ചെയ്തവര്‍ക്ക് കഴിയുന്നത്ര കുറച്ച് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണകൂടം നിര്‍ബന്ധിതമായേക്കും. പേറോള്‍ നികുതികള്‍ ചുമത്തുന്നതിന് ഇപ്പോഴുള്ള പരിധി 1,28,400 ഡോളറില്‍ നിന്ന് മുകളിലേയ്ക്ക് ഉയര്‍ത്തുക, ആനുകൂല്യങ്ങളുടെ നിയമങ്ങള്‍ പുതുക്കുക റിട്ടയര്‍മെന്റ് പ്രായം (നിലവില്‍ 67 വയസിലേയ്ക്ക് എത്തുകയാണ്) ഉയര്‍ത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

മെഡികെയറിന് യോഗ്യത നേടുന്ന പ്രായം (ഇപ്പോള്‍ 65 വയസ്) ഉയര്‍ത്തി സോഷ്യല്‍ സെക്യൂരിറ്റി ലഭിക്കാന്‍ അര്‍ഹത നേടുന്ന പ്രായത്തിന് തുല്യമാക്കുക, ഡോക്ടര്‍മാര്‍ക്കും ചികിത്സാലയങ്ങള്‍ക്കും നല്‍കുന്ന തുക വെട്ടിക്കുറയ്ക്കുക, പ്രീമയങ്ങള്‍ വര്‍ധിപ്പിക്കുക, പേറോള്‍ ടാക്‌സ് വര്‍ധിപ്പിക്കുക എന്നീ നടപടികളും നടപ്പിലാക്കിയേക്കും.

ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന ജന വിഭാഗങ്ങളുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ സെക്യൂരിറ്റിയിലും മെഡികെയറിലും കുറവ് വരുത്തുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. നികുതി കുറയ്ക്കലും നിയന്ത്രണങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതും മെച്ചപ്പെട്ട വാണിജ്യ ഉടമ്പടികള്‍ ഉണ്ടാകുന്നതും സമ്പദ്ഘടനയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നും പദ്ധതികളുടെ നിലനില്‍പ് ഉറപ്പ് വരുത്തുമെന്നും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
Boby Varghese 2018-06-12 08:46:09
Where would we get the money? First, stop illegal immigration which costs us more than $170 billion. Slowly but surely, increase the age of social security recipients to 75. 
പൗലോസ് ഈരാറ്റുപേട്ട 2018-06-12 09:46:01
സോഷ്യൽ സെക്യൂരിറ്റി ഫണ്ട് വലിയ താമസമില്ലാതെ തീരും എന്ന് എല്ലാവർക്കും അറിയാമായിരുന്നു. 

അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു കെനിയ കുട്ടൻ. 
അല്ലാ... പുള്ളിക്കത്രയുമേ കഴിവുള്ളൂ, അതും നമ്മൾ ആലോചിക്കണം. 

ഇനി ട്രംപിൽ ആണ് ഏക ആശ്രയം.
പുള്ളിക്കാരൻ വല്ലതും ചെയ്തെങ്കിലായി.

From Boby's comment, illegal immigration costing 170 Billion.

If that figure is correct, that itself is good enough for Social Security to survive.  

roychachen yes 2018-06-22 13:42:00
Social security?
What's that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക