Image

ഫൊക്കാന ഇന്നും ഒന്നാം സ്ഥാനത്ത്: ജോര്‍ജി വര്‍ഗീസ് (അനില്‍ പെണ്ണുക്കര)

Published on 16 June, 2018
ഫൊക്കാന ഇന്നും ഒന്നാം സ്ഥാനത്ത്: ജോര്‍ജി വര്‍ഗീസ്  (അനില്‍ പെണ്ണുക്കര)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്നും അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അവരുടെ മനസിലും ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഇ-മലയാളിയോട് പറഞ്ഞു.ഫൊക്കാന കണ്‍വന്‍ഷന്‍ പടിവാതിലില്‍ വന്നു നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അദ്ദേഹം സംസാരിച്ചു.

ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ കരുത്തുറ്റ പ്രസ്ഥാനമാണ് എന്നതില്‍ യാതൊരു സംശയവും തര്‍ക്കവും ഇല്ല .ഒരു സങ്കീര്‍ണ്ണമായ കാലഘട്ടം ഫൊക്കാനയ്ക്കുണ്ടായിരുന്നപ്പോളും എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റവും ഭംഗിയായി നിര്‍വഹിച്ചു പോന്ന പ്രസ്ഥാനമാണിത് .ഈ സംഘടനയുടെ തുടക്കം മുതല്‍ ഇന്നുവരെ അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയോ ,പ്രവര്‍ത്തനങ്ങളില്‍ വിത്യാസം വരുത്തുകയോ ചെയ്തിട്ടില്ല .ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ വളരെയധികം സന്തോഷം നല്‍കിയ കാലഘട്ടം കൂടി ആയിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ .

പ്രധാനമായും ഫൊക്കാനയുടെ ബൈലോയില്‍ ചില നിര്‍ണ്ണായകമായ ഭേദഗതികള്‍ നടപ്പില്‍ വരുത്തി കാലഘട്ടത്തിന്റെ മാറ്റമനുസരിച്ചു
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യമാക്കി .
അതിലുപരി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെട്ടു .ഫൊക്കാന നടപ്പിലാക്കിയ നിര്‍ദ്ധനര്‍ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു .ഏതാണ്ട് ആറോളം വീടുകള്‍ ഫൊക്കാന നിര്‍മ്മിച്ച് നല്‍കി .ഇതിന്റെ ഒരു പ്രത്യേകതയായി ഞാന്‍ കാണുന്നത് പലപ്പോഴും നിര്‍ധനരായ ആളുകള്‍ക്ക് ഒരു വീട് നിര്‍മ്മിച്ച് നല്‍കുമ്പോള്‍ ആധുനിക സൗകര്യങ്ങളോടു കൊടിയ ഒരു വീട് പലരും നിര്‍മിച്ചു നല്‍കാറില്ലായിരുന്നു .ഫൊക്കാനായാണ് അതിനു മാറ്റം വരുത്തിയത് .

നിര്‍മ്മിച്ച് നലകിയ വീടുകള്‍ എല്ലാം എല്ലാ സൗകര്യങ്ങളോടു കൂടിയും നമുക്ക് നല്‍കുവാനായി .ഒരു സഹായം ലഭിച്ച വീട്ടിലല്ല ഞങ്ങള്‍ താമസിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകാത്ത തരത്തില്‍ ആ പദ്ധതിയെ ക്രമീകരിക്കുവാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഫൊക്കാനയ്ക്കു ഒരു പുതു ശക്തി ഉണ്ടാക്കുവാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടുണ്ട് .കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ എനിക്ക് തോന്നിയത് ഫൊക്കാനയ്ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉള്ള സ്വാധീനവും അംഗീകാരവും ഒന്ന് വേറെ തന്നെയാണ് എന്ന്.

ആലപ്പുഴയില്‍ നടത്തിയ കേരളം കണ്‍വന്‍ഷന്‍ മാത്രം ശ്രദ്ധിച്ചാല്‍ അത് മനസിലാകും .വളരെ ചിട്ടയോടെ നടത്തിയ ഒരു കൂട്ടായ്മായായിരുന്നു അത് .മറ്റൊന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങാണ്.കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഫൊക്കാന നല്‍കുന്ന ഒരു തിലകക്കുറി ആണ് ഭാഷയ്ക്കൊരു ഡോളര്‍ .ഇത്തവണ അധ്യാപികയായ ഡോ;സന്ധ്യക്ക് ലഭിച്ച അവാര്‍ഡ് നല്കിയതാകട്ടെ മലയാളികളുടെ പ്രിയ കവയത്രി സുഗത കുമാരി ആയിരുന്നു .തിരുവന്തപുരത്തു നടന്ന ചടങ്ങ് മലയാളം കണ്ട പ്രൗഢ ഗംഭീരമായ ചടങ്ങുകളില്‍ ഒന്നായിരുന്നു.ഫൊക്കാന ഉള്ള കാലത്തോളം മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒരു ഭാഷ സ്‌നേഹം കൂടിയാണ് ഭാഷയ്ക്കൊരു ഡോളര്‍ .ഇത്തരം മികച്ച പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സാധിച്ചതില്‍ ഫൊക്കാനയോടും ,അമേരിക്കന്‍ മലയാളികളോടും അതിനു എനിക്ക് അവസരം നല്‍കിയ ഫ്‌ലോറിഡയിലെ പ്രാദേശിക സംഘടനകളോടും ,അതിലുപരി ഫൊക്കാനയോടും വലിയ കടപ്പാടുണ്ട് .

.ഫൊക്കാന അംഗസംഘടനകള്‍ ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കുന്ന നാളുകള്‍ ആണ് ഇനിയും വരാന്‍ പോകുന്നത്.വരുന്ന വര്‍ഷങ്ങളില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ജനകീയമാകട്ടെ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും.അദ്ദേഹം പറഞ്ഞു .

സൗമ്യനായ ഒരു നേതാവ്.ഫൊക്കാനയ്ക്കു അഭിമാനപൂര്‍വം നാളെ അവതരിപ്പിക്കാവുന്ന ഒരു നേതാവ്.ചെറുപ്പക്കാര്‍ ഇപ്പോള്‍ സജീവമല്ലല്ലോ എന്നു ജോര്‍ജി വര്‍ഗീസിനോട് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു.'മനസു ചെറുപ്പമായിരിക്കണം അത്രേയുള്ളു'.ഫൊക്കാനയില്‍ ചെറുപ്പക്കാര്‍ ഇഷ്ടം പോലെ ഉണ്ട്.തുടര്‍ന്നുള്ള സമയങ്ങളില്‍ അതു തുടരും .ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ അതിലൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും .ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഫൊക്കാന സ്നേഹവീട് കാരുണ്യപദ്ധതിയുടെ രണ്ടാമത്തെ വീടിന്റെ മുഴുവന്‍ തുകയും കൈമാറി പദ്ധതി ഒരു പടികൂടി മുന്നിലേക്ക് എത്തിക്കുന്നതില്‍ ജോര്‍ജ്ജിവര്‍ഗീസ് പങ്കുവഹിച്ചു .കവിയൂര്‍ വൈ എം സി എ ഈ പ്രോജക്ടിന് നേതൃത്വം നല്‍കി കവിയൂര്‍ സ്വേദശി മധുവിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

ജോര്‍ജി വര്‍ഗീസ് സൗത്ത് ഫ്‌ലോറിഡ കേരള സമാജത്തിന്റെ സെക്രട്ടറി ആയും ,പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വര്ഷങ്ങളായി ഫൊക്കാനയുടെ കമ്മിറ്റി അംഗമായും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.ഇന്ത്യ പ്രസ്സ് ക്ലബിന്റെ ഫ്‌ലോറിഡ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ് .2004 -2006 കാലയളവില്‍ ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന റ്റുടെയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കിയത് ജോര്‍ജി വര്‍ഗീസ് ആണ് . ഒരു ടാബ്ലോയിഡ് പത്രത്തിന്റെ ശൈലിയിലേക്ക് ഫോക്കനാ ട്യുടെയേ ഉയര്‍ത്തിയത്തിനു പിന്നില്‍ ജോര്‍ജി വര്‍ഗീസിന്റെ ഉള്‍ക്കാഴ്ച്ചയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു.

പത്തനം തിട്ട ജില്ലയില്‍ കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസ് വൈ എം സി എ യിലൂടെ ആണ് സാമൂഹ്യ സംഘടനാ രംഗത്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് .ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് ഡബ്ലിയു റാങ്കോടെ പാസ്സായ ശേഷമാണു പൊതുപ്രവര്‍ത്തത്തില്‍ കൂടുതല്‍ ഇടപെടുന്നതു .എം എസ് ഡബ്ലിയുവിനു ശേഷം ഒരു ഇന്റര്‍നാഷനല്‍ കമ്പനിയുടെ ലേബര്‍ ഓഫീസറായി തൃശൂരില്‍ ജോലി നേടി .ജോലിയുടെ ഭാഗമായി പ്രവര്ത്തന മേഖല കുട്ടനാട് ആയിരുന്നു .കുട്ടനാടിന്റെയും അപ്പര് കുട്ടനാടിന്റെയും വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു .കിടപ്പാടമില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ബൊധവാന്മരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

കുട്ടനാട്ടില്‍ ' കമ്മ്യുണിറ്റി കള്‍ട്ടിവേഷന്‍ ' എന്ന ആശയത്തിനു തുടക്കമിടയുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ് ജോര്‍ജി വര്‍ഗീസ് . കവിയൂര്‍ വൈ എം സി എ സെക്രട്ടറി ,പ്രസിഡന്റ്,സബ് റീജിയന്‍ തിരുവല്ല ചെയര്‍മാന്‍ ,ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍,അസ്സോസിയേറ്റ് ട്രഷറാര്‍ ,ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ,2014 -16 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡവൈസറി ബോര്‍ഡ് മെമ്പര്‍ ആയിരുന്നു ,ഫൊക്കാന ഇലക്ഷന്‍ കമ്മീഷണര്‍ ആയി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടി .ഫ്‌ലോറിഡയില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന ജോര്‍ജി വര്‍ഗീസ് ഫ്‌ലോറിഡ സ്റ്റേറ്റ് ഗവണ്മെന്റിന്റെ സാമൂഹ്യ വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്നു .
തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി ഭാര്യ ഡോ: ഷീലാ വര്‍ഗീസ്,വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും ഒപ്പം ഫ്ലോറിഡയില്‍ താമസം .

ഫൊക്കാന ഇന്നും ഒന്നാം സ്ഥാനത്ത്: ജോര്‍ജി വര്‍ഗീസ്  (അനില്‍ പെണ്ണുക്കര)ഫൊക്കാന ഇന്നും ഒന്നാം സ്ഥാനത്ത്: ജോര്‍ജി വര്‍ഗീസ്  (അനില്‍ പെണ്ണുക്കര)ഫൊക്കാന ഇന്നും ഒന്നാം സ്ഥാനത്ത്: ജോര്‍ജി വര്‍ഗീസ്  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക