ഷിക്കാഗോ. അമേരിക്കയിലെ പ്രവാസി
സമൂഹത്തിന്റെ ഇടയിലും ആഗോള പ്രവാസി സമൂഹത്തിന്റെ ഇടയിലും ജനപ്രിയ
പരിപാടിയായി കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും സംപ്രേഷണം
ചെയ്യുന്ന ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ട് അപ്പിന് ഷിക്കാഗോയില്‍
നവസാരഥികള്‍ . അനില്‍ മറ്റത്തിക്കുന്നേല്‍ ആണ് ഷിക്കാഗോ റീജിണല്‍
പ്രൊഡക്ഷന്‍ ഹെഡ് . അവതാരികയായി ഡോ: മിയ നിധിന് , ജീവന് തോട്ടിക്കാട്ട്,
സജി പണയപ്പറമ്പില്‍, ടിബു തോമസ് എന്നിവര്‍ ടീമിന്റെ ഭാഗമായി
പ്രവര്‍ത്തിക്കും.
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ട് അപ്പ് ഷിക്കാഗോ റീജിണല്‍ പ്രൊഡക്ഷന്‍
ഹെഡ് ആയ അനില്‍ മറ്റത്തിക്കുന്നേല്‍, പന്ത്രണ്ടു വര്‍ഷങ്ങളായി ഷിക്കാഗോയിലെ
മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായി മാധ്യമ രംഗത്തും ഓഡിയോ വിഷ്വല്‍
രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു. ജനപ്രിയ തത്സമയ സംപ്രേക്ഷണത്തിന് പുതിയ
മാനങ്ങള്‍ നല്കിയ കെവി ടിവിയുടെ സ്ഥാപകാംഗമായും, വിവിധ ചാനലുകളില്‍
വൈവിധ്യമാര്‍ന്ന പരിപാടികളുടെ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അവതാരികയായിയെത്തുന്ന ഡോ: മിയ നിധിന് തന്റെ പ്രൊഫഷനോടൊപ്പം മാധ്യമരംഗത്തും സജീവമാണ് .
നിലവില്‍ ഏഷ്യാനെറ്റ് യു,എസ് വീക്കിലി റൗണ്ടപ്പില്‍ ഒട്ടേറെ ജനപ്രിയ എപ്പിസോഡുകളില്‍ അവതാരികയായി ശ്രദ്ധേയമായിട്ടുണ്ട് .
ഷിക്കാഗോയിലെ സാമൂഹികസാംസ്കാരിക സംഘടനകളുടെ പ്രോഗ്രാമുകള്‍ കൂടുതലായി
പ്രക്ഷേപണം ചെയ്യാന്‍ ഈ ടീം സഹായകരമാവുമെന്ന് ഏഷ്യാനെറ്റ് യു.എസ്
പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് പറഞ്ഞു.