Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-5: സാംസി കൊടുമണ്‍)

Published on 17 June, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-5: സാംസി കൊടുമണ്‍)
“”മത്തച്ചായനെ ഞാന്‍ ഒരു മൂത്ത സഹോദരനെപ്പോലെ സ്‌നേഹിച്ചു.... പക്ഷേ ആവശ്യങ്ങളും സാഹചര്യങ്ങളുമനുസരിച്ച് നാം സ്വയം മാറാറുണ്ട ല്ലോ.... എന്റെ പ്രശ്‌നം അതല്ല.’’ അവള്‍ ഒരാവേശത്തില്‍ പറയുകയാണ് “”ഒമ്പതാം വയസ്സു മുതല്‍ ഞാന്‍ ഒരാളെ ഈ നെഞ്ചില്‍ കൊണ്ട ു നടക്കുന്നു. ഒരു നിമിഷംപോലും ഞാന്‍ അവനെ താഴെ ഇറക്കി ഇരുത്തിയിട്ടില്ല. അവന്‍ ഇറങ്ങി പോകില്ല.... എനിക്ക് മത്തച്ചായനേയും കുട്ടികളെയും ഒക്കെ ഇഷ്ടമാണ്.... ഞാന്‍ എന്താണു ചെയ്യേണ്ട ത്?’’ ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ അവള്‍ മത്തച്ചായനെ നോക്കി.

ആദ്യത്തെ അമ്പരപ്പൊന്നു മാറിയപ്പോള്‍ മത്തച്ചായന്‍ ആലീസിനെ അത്ഭുതത്തോടു നോക്കി. അയാള്‍ പുതിയ ഒരാലീസിനെ കാണുകയായിരുന്നു. അവര്‍ അപ്പോള്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തിലായിരുന്നു. മത്തച്ചായന്റെ മുഖം ശാന്തവും പ്രസന്നവുമായിരുന്നു. അയാള്‍ പറഞ്ഞു.

“”ഞാന്‍ നിന്റെ മൂത്തസഹോദരന്‍ തന്നെയാണ്. അതിനിനി ഒരു മാറ്റവും വേണ്ട . അമ്മ പറഞ്ഞതും, ഞാന്‍ ആവശ്യപ്പെട്ടതുമൊക്കെ മറന്നേക്ക്. ആട്ടെ.... നിന്റെ നെഞ്ചില്‍ കൂടുകൂട്ടിയവന്‍ ആരാ.... ആരായാലും നിന്റെ കോഴ്‌സ് കഴിഞ്ഞാല്‍ ഉടന്‍ നമുക്കതു നടത്തണം.’’

അവരുടെ നിഴലുകള്‍ അവര്‍ക്കു പിന്നിലായി. അവര്‍ ചിരിച്ചു. അവളുടെ ആത്മാവിനു മതിയാകുവോളം അവള്‍ ചിരിച്ചു. മത്തച്ചായനിലെ നന്മയെ അവള്‍ വീണ്ട ും തിരിച്ചറിയുകയായിരുന്നു. കാറ്റില്‍ വേപ്പിന്റെ പഴുത്ത ഇലകള്‍ അവര്‍ക്കുമേല്‍ പൊഴിഞ്ഞു കൊണ്ട ിരുന്നു. ഹോസ്റ്റല്‍ വരെയുള്ള യാത്രയില്‍ അവള്‍ ജോണിച്ചായനെക്കുറിച്ചെല്ലാം പറഞ്ഞു. മത്തച്ചായന്‍ ഗുഡ്‌നൈറ്റ് പറഞ്ഞു പിരിഞ്ഞപ്പോള്‍ മനസ്സിനു വല്ലാത്ത ഭാരക്കുറവു തോന്നി. പക്ഷേ പിന്നെ അവരെ മറന്നില്ലെ....? മറന്നതാണോ...? സാഹചര്യങ്ങള്‍ നമ്മെ എങ്ങോട്ടെല്ലാമോ പറത്തിക്കൊണ്ട ു പോകുന്നു. കാറ്റു പോകുന്നിടത്തേക്കെല്ലാം.... കാറ്റിനൊപ്പം. മത്തച്ചായന്‍ കുട്ടികളില്ലാത്ത ഒരു വിധവയെ കല്യാണം കഴിച്ചു. പോക്കുവരവുകള്‍ കുറഞ്ഞു. ബന്ധങ്ങളുടെ ഇഴകള്‍ അകന്നു.

മത്തച്ചായന്‍ കല്യാണത്തിന് ആദ്യാവസാനക്കാരനായി ഓടി നടന്നു. പോകാന്‍ നേരം പറഞ്ഞു.

“”എപ്പോഴും സന്തോഷമായിരിക്കണം.’’

അതെ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. പക്ഷേ ചുറ്റുമുള്ളവര്‍ക്കതിഷ്ടമായില്ല. അല്ലെങ്കില്‍ ജോണിച്ചായന്റെ വീട്ടുകാര്‍ അത്ര ബഹളമുണ്ട ാക്കുമായിരുന്നുവോ...? മൂത്തമകനു അമ്പതിനായിരത്തിന്റെ വിലയിട്ട്, അതില്‍ അടയിരുന്ന അച്ചാച്ചന്റെ സ്വപ്നങ്ങളെയാണു ഞങ്ങള്‍ തകര്‍ത്തിരിക്കുന്നത്.

വീട്ടില്‍ അമ്മച്ചിയും എഴുതി, “മോളേ കല്‍ക്കട്ടയില്‍ ജോയിക്ക് പണിയൊന്നും ആയിട്ടില്ല. ജോസ് കോളേജില്‍ പോകുന്നു. ജോളി ഒമ്പതാം ക്ലാസ്സിലാണ്. കല്യാണത്തെക്കുറിച്ച് ഞാനെന്താ എഴുതേണ്ട ത്. ജോണിക്കുട്ടിയെ എനിക്ക് വല്യ ഇഷ്ടമാ. അവന്‍ എന്റെ മരുമകനായി വരുന്നതും എനിക്കിഷ്ടമാ.... പക്ഷേ....’ അമ്മച്ചി പൂര്‍ത്തിയാക്കാത്ത ഭാഗം എങ്ങനെ വായിക്കാം.

വീടൊന്നു കരപിടിച്ചിട്ടു പോരേ.... അമ്മച്ചിയുടെ മനസ്സു വായിക്കാന്‍ കഴിയുന്നുണ്ട ്. പക്ഷേ തന്റെ മനസ്സ് കൈവിട്ടുപോകുന്നു. പിന്നെ ജോണിച്ചായന്റെ നിര്‍ബന്ധം. സിംലയില്‍ നിന്നും രണ്ട ു മാസത്തിലൊരിക്കല്‍ വരും. പകല്‍ മുഴുവന്‍ രണ്ട ുപേരുംകൂടി തെരുവുകളില്‍ തെണ്ട ി നടക്കും. കണ്ണില്‍ കണ്ണില്‍ നോക്കി പാര്‍ക്കുകളിലിരുന്ന് നെടുവീര്‍പ്പിടും. പിന്നെ സന്ധ്യയുടെ മറപറ്റി യാത്ര പറയും. ഒരു ദിവസം പോകാന്‍ നേരം ജോണിച്ചായന്‍ പറഞ്ഞു.

“”അച്ചാച്ചന്‍ എവിടെയോ പോയി ഒരു പെണ്ണിനെ കണ്ട ുവെച്ചിരിക്കുന്നു. ഉടനെ ചെല്ലണമെന്ന്.’’

“”അതിനെന്താ.... പോയി കെട്ട്....’’ വെറുതെ പറഞ്ഞു. പെട്ടെന്ന് ജോണിച്ചായന്റെ ഭാവമാകെ മാറി. ആ കണ്ണുകള്‍ നിറയുമോ എന്നു ഭയന്നു. തന്റെ മുഖത്തുനിന്നും കണ്ണുകള്‍ അടര്‍ത്തി, പാര്‍ക്കില്‍ ചരിഞ്ഞു തുടങ്ങിയ നിഴലുകളെ നോക്കി. ആ ഭാവമാറ്റം എന്റെ എല്ലാ നാഡികളെയും ഇളക്കുന്നതായിരുന്നു.

“”എന്റെ ധീരനായ പട്ടാളക്കാരാ.... ഞാനൊരു തമാശ പറഞ്ഞതല്ലേ....’’ ആ വലം കൈയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു.

“”ആലീസേ നിനക്കറിയില്ല... നീ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ ഭയമാണ്.” ആ ഹൃദയം ഉള്ളില്‍ കിടന്നു പിടയ്ക്കുന്നതു ഞാന്‍ അറിഞ്ഞു. എനിക്കെന്നെ നഷ്ടമായി. ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.

“”നമുക്ക് കല്യാണം ഇനി നീട്ടണമോ....?’’ ഞാന്‍ ചോദിച്ചു.

പെട്ടന്നുണര്‍ന്നവനെപ്പോലെ അവന്‍ പറഞ്ഞു.

“”ആലീസേ വീട്ടുകാരുടെ സമ്മതത്തോട് നമ്മുടെ കല്യാണം നടക്കില്ല. നമുക്ക് കല്യാണം ഇവിടെ ആക്കിയാലോ...?’’

അതെ അതാണതിന്റെ ശരി. മത്തച്ചായനോട് കാര്യങ്ങള്‍ പറഞ്ഞു. പൂര്‍ണ്ണ സമ്മതത്തോടെ എല്ലാത്തിന്റെയും ചുമതലക്കാരനായി. അടുത്ത കൂട്ടുകാര്‍ മാത്രം അടങ്ങുന്ന ഒരാള്‍ക്കൂട്ടം സാക്ഷിയായി ആ തിരുകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു.

ജൂണ്‍ മാസത്തിലെ ആ പൊരിയുന്ന ചൂടില്‍ നവ വധൂവരന്മാര്‍ക്ക് കയറി കിടക്കാന്‍ ഒരിടം ഇല്ലായിരുന്നു. മത്തച്ചായനും എന്തേ.... അതു മറന്നു. വിളിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവോ? അറിയില്ല. പ്രാരാബ്ദക്കാരന്റെ കല്യാണത്തിന്റെ കണക്കില്‍ മണിയറയ്ക്ക് വക കൊള്ളിച്ചിരുന്നില്ല. പിറ്റേ ദിവസം നാട്ടിലേക്കു പോയി. രണ്ട ാഴ്ചത്തെ അവധി അവിടെ എന്നായിരുന്നു തീരുമാനം. അച്ചാച്ചന്റെ പിണക്കങ്ങളൊക്കെ മാറും എന്ന പ്രതീക്ഷയില്‍.

“”ഇവിടെ ഇങ്ങനെ നിന്നാല്‍ മതിയോ.’’ ബാബുക്കുട്ടി ചോദിച്ചു. രണ്ട ുപേരും ബാബുക്കുട്ടിയെ ദയനീയമായി നോക്കി.

“”വൈകുന്നേരം വരെ ഇവിടെ എവിടെയെങ്കിലും കറങ്ങാം. വൈകിട്ട് ഇവളെ ഹോസ്റ്റലിലാക്കി, പതിവുപോലെ ഞാനങ്ങോട്ടു വരാം.’’ അതു പറയുമ്പോള്‍ ഭൂമിയിലെ ഏറ്റവും വിലകുറഞ്ഞ ഒരുവന്‍ കുപ്പത്തൊട്ടിലില്‍ കിടന്നു നിലവിളിക്കുന്നവനെപ്പോലെയായിരുന്നു ജോണിച്ചായന്‍.

ബാബുക്കുട്ടിയും ജോണിച്ചായനും ഒരേദിവസം ഒന്നിച്ച് ആര്‍മിയില്‍ ചേര്‍ന്നവരാണ്. നല്ല കൂട്ടുകാര്‍. ഇപ്പോള്‍ ഇവിടെ പാലത്ത്. കഴിഞ്ഞ വര്‍ഷം കല്യാണം കഴിഞ്ഞു. കിദ്വായി നഗറിലാണ് താമസം. ജോണിച്ചായന്‍ ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ ബാബുക്കുട്ടിയുടെ കൂടെയാണ് താമസം.

“”അളിയനെന്താ ഈ പറയുന്നെ.... നീയപ്പോ മുറിയൊന്നും തരപ്പെടുത്തിയില്ലേ...? എന്നാലും നിനക്കെന്നോടൊന്നു പറയാമായിരുന്നില്ലേ?’’ ബാബുക്കുട്ടി പരിഭവം പറഞ്ഞിട്ട്, എന്തോ ആലോചനയില്‍ കുഞ്ഞമ്മയെ നോക്കി. എന്നിട്ടൊരു കള്ളച്ചിരിയോടെ കുഞ്ഞമ്മയുടെ ചെവിയില്‍ അല്പനേരത്തെ മന്ത്രങ്ങള്‍. എന്നിട്ടൊരു വിജയിപ്പോലെ വന്നു പറഞ്ഞു.

“”എന്തായാലും ആലീസിനെ ഇന്ന് ഹോസ്റ്റലിലേക്ക് വിടണ്ട ാന്നാ കുഞ്ഞമ്മ പറയുന്നെ.... പിന്നെ അളിയാ ഇന്നത്തേക്കു മാത്രം..... അതൊരു ശീലമാക്കണ്ട .’’ ബാബുക്കുട്ടി ഒരു തമാശ പറഞ്ഞവനെപ്പോലെ ഉറക്കെ ചിരിച്ചു. അപ്പോള്‍ അവര്‍ക്കൊപ്പം ചിരിക്കാന്‍ തോന്നിയില്ല. മനസ്സാകെ വിങ്ങുകയായിരുന്നു. അപഹസിക്കപ്പെട്ടവളുടെ ആത്മനൊമ്പരം. കല്യാണം എന്ന പ്രഹസനത്തോടവള്‍ക്ക് വെറുപ്പ് തോന്നി. ജോണി അവളുടെ മനോവ്യാപാരങ്ങളെ അറിയുന്നുണ്ട ായിരുന്നു. അവന്‍ ഉള്ളില്‍ അവളോടു മാപ്പു ചോദിച്ചു. കുഞ്ഞമ്മയുടെ മുഖം അത്ര പ്രസന്നമായിരുന്നില്ല. വിവാഹവും, മധുവിധുവുമൊക്കെ സ്വപ്നങ്ങളോളം വരില്ല എന്ന തിരിച്ചറിവിനോട്, അവര്‍ ബാബുക്കുട്ടിയുടെ ഒറ്റമുറിയില്‍ എത്തി. ഒരു പെണ്ണിന്റെ നിസ്സഹായത കുഞ്ഞമ്മ തിരിച്ചറിയുന്നുണ്ട ായിരുന്നു. ആലീസിനോടവള്‍ പറഞ്ഞു.

“”സാരമില്ല.... എല്ലാം ശരിയാകും. ബാത്ത് റൂമില്‍ വെള്ളം വരാന്‍ തുടങ്ങി. നിങ്ങള്‍ രണ്ട ാളും കുളിച്ചു വരുമ്പോഴേക്കും ഞാന്‍ എന്തെങ്കിലും കഴിക്കാനുണ്ട ാക്കാം.’’

അതെ ഒന്നു കുളിക്കണം. എന്തൊക്കെയോ അരുതാഴ്മകള്‍ ദേഹത്തും മനസ്സിലും ഒട്ടിപ്പിടിച്ച പോലെ. രണ്ട ാളും കുളിച്ചിറങ്ങിയപ്പോഴേക്കും ബാബുക്കുട്ടി അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും ആട്ടിറച്ചിയുമായെത്തി. കൂട്ടുകാരന്റെ കല്യാണ വിരുന്ന് കേമമാക്കാനുള്ള ശ്രമം. ബാബുക്കുട്ടി ഉല്ലാസവാനായിരുന്നു. കൂട്ടുകാരനുവേണ്ട ി എന്തൊക്കെയോ ചെയ്യാനുള്ള വെമ്പല്‍. അടുക്കളയായി മാറ്റിയ ഭാഗത്തെ ടേബിളില്‍ എരിയുന്ന സ്റ്റൗ. അതില്‍ തിളയ്ക്കുന്ന അരി. കുഞ്ഞമ്മ എന്തൊക്കെയോ അരിയുന്നു. ആലീസും ഒപ്പം കൂടി. ബാബുക്കുട്ടി കുളി കഴിഞ്ഞ് വന്ന് രണ്ട ു ഗ്ലാസ്സുകളിലായി ത്രി എക്സ്സ് റം പകര്‍ന്ന്, അവര്‍ മുറിയുടെ ഒരു മൂലയിലേക്കു മാറി.

“”ങാ.... തുടങ്ങിയോ?’’ എന്റെ ജോണി ആലീസിനോട് എന്തെങ്കിലും മിണ്ട ിയും പറഞ്ഞുമിരിക്കാനുള്ളതിന്..... കുഞ്ഞമ്മ ബാബുക്കുട്ടിയെ അല്പം ദേഷ്യത്തില്‍ നോക്കി കളിമട്ടില്‍ പറഞ്ഞു.

“”ഇല്ല.... ഒരു മൂഡിന്...’’ ബാബുക്കുട്ടി പറഞ്ഞു. എല്ലാ ബോധങ്ങളും മറയുവോളം കുടിക്കണമെന്ന് ജോണി ആഗ്രഹിച്ചു. രണ്ട ു പെക്ഷില്‍ അവര്‍ നിര്‍ത്തി. ഊണു കഴിഞ്ഞ് ബാബുക്കുട്ടി പറഞ്ഞു.

“”വല്ലാത്ത ചൂട്.... ഞങ്ങള്‍ ടെറസ്സില്‍ കിടന്നുകൊള്ളാം.’’ ചാര്‍പ്പായിക്കടിയില്‍നിന്നും ഫോള്‍ഡിംഗ് ബെഡ്ഡ് വലിച്ചെടുക്കുന്നതിനിടയില്‍ ബാബുക്കുട്ടി മറ്റാരും കേള്‍ക്കാതെ പറഞ്ഞു.

“”അളിയാ ചാര്‍പായ് പഴയതാ സൂക്ഷിക്കണേ...’’ എന്നിട്ടയാള്‍ ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു. ജോണി ആകെ അസ്വസ്ഥനായിരുന്നു.

ഒറ്റയ്ക്കായപ്പോള്‍ ജോണി ചോദിച്ചു: “”ആലീസേ... ഒത്തിരി സങ്കടം തോന്നുന്നുണ്ടേ ാ...?’’ അവള്‍ ഒന്നും പറഞ്ഞില്ല. സങ്കടങ്ങളെല്ലാം ഉള്ളില്‍ ഒതുക്കി. അവളുടെ മനസ്സില്‍ക്കൂടി ചേട്ടത്തിമാരുടെ ആര്‍ഭാടമായ രണ്ട ു കല്യാണങ്ങള്‍ കടന്നുപോയി. എല്ലാത്തിനും മുന്നില്‍, മുറുക്കി ചുവന്ന ചുണ്ട ുകളും, തലയില്‍ രണ്ട ാം മുണ്ട ുകൊണ്ടെ ാരു കെട്ടും കെട്ടി അപ്പച്ചന്‍.... എല്ലാത്തിനും ഒരു യോഗം വേണം. അവള്‍ ആത്മഗതം ചെയ്തു.

“”എന്താ ആലോചിക്കുന്നത്?’’ മുറിയുടെ അടഞ്ഞു കിടക്കുന്ന ജനാലയിലേക്കു തുറിച്ചു നോക്കിയിരിക്കുന്ന അയാളോടായി അവള്‍ ചോദിച്ചു.

“”ജീവിതം നമ്മെ എങ്ങോട്ട്..... ഏതെല്ലാം വഴികളിലൂടെയാണു നടത്തുന്നതെന്ന് ആലോചിക്കയായിരുന്നു.’’

“”എങ്ങോട്ടായാലും ഇനി നമ്മള്‍ ഒന്നിച്ചല്ലേ.’’ അയാളെ ആശ്വസിപ്പിക്കാനായി അവള്‍ പറഞ്ഞു.

“”നിനക്കു ദുഃഖമുണ്ടേ ാ?’’ അയാള്‍ ഉറപ്പുവരുത്താനായി ചോദിച്ചു.

“”എന്തിന്’’

“”ഇങ്ങനെ ഒരു കല്യാണം...’’ അയാള്‍ അര്‍ത്ഥ വിരാമമിട്ടു. അവള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ എന്തെല്ലാമോ കുഴഞ്ഞു മറിയുകയായിരുന്നു. അവള്‍ പ്രതികരിച്ചതിങ്ങനെയാണ്.

“”എങ്ങനെ വേണമെന്നുള്ളതു വിധിയാണ്. അത് തീരുമാനിക്കപ്പെട്ടതായിരിക്കാം.’’ ഓരോ മനുഷ്യനും അവനവനു വിധിക്കപ്പെട്ട പാതയോരത്തു കൂടിയുള്ള ഈ യാത്രയില്‍ എവിടെയൊക്കെയോ വിരിവെയ്ക്കുന്നു. അവള്‍ എന്തൊക്കെയോ ആലോചനയിലായിരുന്നു. അയാള്‍ അവളെ നോക്കി. കുഞ്ഞമ്മയുടെ ഗൗണിനകത്ത്, അവള്‍ മറ്റൊരുവളായതുപോലെ. ഇത് തന്റെ ആലീസു തന്നയോ? സ്ത്രീ വെള്ളം പോലെയാണ്. പകരുന്ന പാത്രത്തിന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും പരിവര്‍ത്തിക്കുന്നു. എന്നാല്‍ വെള്ളത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊട്ടില്ലതാനും. വെള്ളം എല്ലാത്തിനേയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. എല്ലാം തന്നില്‍ ലയിപ്പിക്കുന്നു. ഇവള്‍ ജീവന്റെ ജലമാണ്. ഇവളില്‍ ഞാന്‍ എന്റെ മോഹങ്ങളും ആശ നിരാശകളും ലയിപ്പിക്കും. ഞാന്‍ നിന്നില്‍ പൂര്‍ണ്ണമായി ലയിച്ച്, ഞാനും നീയും ഇല്ലാതാകും. ആലീസ് അവന്റെ കണ്ണുകളിലേക്കു നോക്കി. അവിടെ അവന്റെ കത്തുന്ന ആത്മാവിനെ അവള്‍ കണ്ട ു. അവന്‍ അവന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു.

“”വരൂ നമുക്ക് പ്രാര്‍ത്ഥിക്കാം.’’ അവര്‍ കട്ടിലില്‍ ഇരുന്നു,

“”യഹോവ എന്റെ ഇടയനാകുന്നു.... പച്ചയായ പുല്പുറങ്ങളില്‍ അവനെന്നെ കിടത്തുന്നു.... സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കവനെന്നെ നടത്തുന്നു.... ആമേന്‍...’’

കിടക്കയില്‍ അവള്‍ അവനോടു പറഞ്ഞു. “”കാത്തു കാത്തിരുന്ന ഈ ദിവസത്തില്‍.... നമ്മള്‍ ഒന്നാകേണ്ട ഈ ദിവസത്തില്‍.... ഇവിടെ നമ്മള്‍ കേവലം വാടകക്കാര്‍ പോലും അല്ലല്ലോ...? ഔദാര്യത്തിന്റെ അതിഥികള്‍ മാത്രമല്ലേ. എനിക്ക് ലജ്ജയുണ്ട ്. അതുകൊണ്ട ് നമുക്ക് നമ്മുടേതായ ദിവസംവരെ കാക്കാം. എന്നോട് ദേഷ്യം തോന്നരുത്. കടം വാങ്ങിയ കുഞ്ഞമ്മയുടെ ഈ ഗൗണ്‍ മലിനമാക്കണ്ട .’’

അവള്‍ കരഞ്ഞു. മുഖം ചേര്‍ത്തുവെച്ച് പാപങ്ങളും ദുഃഖങ്ങളും അവര്‍ കരഞ്ഞു തീര്‍ത്തു. ഏതൊരു കുമ്പസാരക്കൂട്ടില്‍ നിന്നും ഇറങ്ങുന്നവരെക്കാള്‍ പരിശുദ്ധരായി അവര്‍ പകലിന്റെ വെളിച്ചത്തിലേക്കുണര്‍ന്നു.

“”റൊട്ടി ദേ.... ചാവല്‍ ദേ....’’ നേരം പരപരാ വെളുക്കുന്നതേയുള്ളൂ. തലേ ദിവസത്തെ എച്ചിലുകള്‍ തേടി വിശക്കുന്ന ചേരി നിവാസികള്‍, കോളനിയുടെ പിന്നാമ്പുറങ്ങള്‍ നിരങ്ങുകയാണ്.

കുഞ്ഞമ്മ ധൃതിയില്‍ ടെറസില്‍ നിന്നും ഇറങ്ങി, സങ്കോചത്തോടെ വാതിലില്‍ മുട്ടി. ആലീസ് എഴുന്നേറ്റ് ബാത്ത്‌റൂമിലൊക്കെ പോയി വന്ന്, ചായയ്ക്കുള്ള പാല്‍ തപ്പുകയായിരുന്നു അപ്പോള്‍.

“”എന്താ ആലീസേ നേരത്തെ എഴുന്നേറ്റോ...?’’ അര്‍ത്ഥം വച്ച് കുഞ്ഞമ്മ അവളെ നോക്കി. ഉടയാത്ത ഗൗണും ഉലയാത്ത മുടിയും, ചുവക്കാത്ത ചുണ്ട ുകളും കുഞ്ഞമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാബുക്കുട്ടിയും അപ്പോഴേക്കും എഴുന്നേറ്റു വന്നിരുന്നു.

“”അളിയാ എഴുന്നേക്ക്. ബീഹാറി ബാബു ഹാലിളകി വരുന്നതിനുമുമ്പേ ബാത്ത്‌റൂമിലെ പണി കഴിച്ചോ....’’

“”എന്തായാലും ചായ കുടിച്ചിട്ട് ബാക്കി.’’ ജോണി ഒന്നുകൂടി പുതപ്പിനുള്ളില്‍ ചുരുണ്ട ു. എല്ലാവരും ചിരിച്ചു. കുഞ്ഞമ്മ ചായ ഉണ്ട ാക്കി. അവള്‍ ആലീസിനോടായി ചോദിച്ചു.

“”എന്താ ഇന്നത്തെ നിങ്ങളുടെ പരിപാടി.’’

“”അത്യാവശ്യം ചില സാധനങ്ങള്‍ നാട്ടില്‍ കൊണ്ട ുപോകാന്‍ വാങ്ങണം. അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി അവളുടെ പെട്ടിയെടുക്കണം. ഒരു മൂന്നു മണിയാകുമ്പോള്‍ ഞങ്ങളിങ്ങു വരാം. എന്നിട്ട് ഇവിടെനിന്നും പോകാം.’’ പുതപ്പിëള്ളില്‍ കിടന്ന് ജോണി പറഞ്ഞു. സമ്മതമല്ലേ എന്ന ഭാവത്തില്‍ ആലീസ് എല്ലാവരേയും നോക്കി. ബാബുക്കുട്ടി സമ്മതമെന്ന ഭാവത്തില്‍ തലയാട്ടി.

അവര്‍ ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ആലീസ് നന്ദി നിറഞ്ഞ ഹൃദയത്തോടെ കുഞ്ഞമ്മയേയും ബാബുക്കുട്ടിയേയും നോക്കി. ഒരു ദിവസം പോലും പ്രായമാകാത്ത നവ ദമ്പതികള്‍, ഭാരങ്ങളുടെ പഴഞ്ചാക്കും പേറി ചോല മരങ്ങളുടെ തണല്‍പറ്റി നടന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക